Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു ഇല്ലെങ്കിലും രാജസ്ഥാന് പ്രശ്‌നമില്ല! കപ്പടിക്കാന്‍ കരുത്തുണ്ട്; കാരണങ്ങളിതാ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ആര്‍സിബിയും തമ്മിലാണ് ഉദ്ഘാടന മത്സരമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എത്തേണ്ടതായുണ്ട്. ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ ആരംഭിക്കാനിരിക്കെ മിക്ക ടീമുകളേയും അലട്ടുന്ന പ്രധാന പ്രശ്‌നം സൂപ്പര്‍ താരങ്ങളുടെ പരിക്കാണ്.

മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ എല്ലാ ടീമുകള്‍ക്കും ഒത്തിണക്കത്തിലേക്കെത്താന്‍ സമയം ആവശ്യമാണ്. രാജസ്ഥാന്‍ റോയല്‍സ് വലിയ പ്രതീക്ഷയോടെയാണ് പുതിയ സീസണിന് തയ്യാറെടുക്കുന്നത്. സഞ്ജു സാംസണ്‍ നായകനാവുന്ന രാജസ്ഥാന്‍ റോയല്‍സിന് വരുന്ന സീസണില്‍ നായകനായി സഞ്ജു ഉണ്ടാവുമോയെന്നതാണ് സംശയം. പരിക്കിനെത്തുടര്‍ന്നാണ് സഞ്ജു സാംസണിന് ഐപിഎല്‍ നഷ്ടമാകാന്‍ പോകുന്നത്.

സഞ്ജു സാംസണിന് ഐപിഎല്‍ നഷ്ടമായാല്‍ രാജസ്ഥാനത് കടുത്ത തിരിച്ചടിയാവുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ സഞ്ജുവിന്റെ അഭാവം രാജസ്ഥാനെ കാര്യമായി ബാധിച്ചേക്കില്ല. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

മികച്ച ബാക്കപ്പ് താരങ്ങള്‍ ടീമിലുണ്ട്

സഞ്ജു സാംസണ്‍ ടീമിലുണ്ടെങ്കില്‍ ഓപ്പണറായോ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ കളിക്കാനാണ് സാധ്യത. ഇതിലും താഴേക്ക് സഞ്ജു തന്റെ ബാറ്റിങ് പൊസിഷന്‍ ഇറക്കില്ലെന്നുറപ്പാണ്. സഞ്ജുവിന്റെ ഐപിഎല്‍ കരിയര്‍ നോക്കുമ്പോള്‍ ആദ്യത്തെ കുറച്ച് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ശേഷം പിന്നീട് പ്രകടനം മോശമാവുന്നതാണ് കാണാനാവുന്നത്. ചരിത്രത്തിലാദ്യമായി സഞ്ജു ഐപിഎല്ലില്‍ 500ലധികം റണ്‍സ് നേടിയത് കഴിഞ്ഞ സീസണിലാണ്.

സഞ്ജുവിന്റെ അഭാവത്തില്‍ രാജസ്ഥാന് നിതീഷ് റാണയെ നാലാം നമ്പറില്‍ കളിപ്പിക്കാം. ഓപ്പണറായി യശ്വസി ജയ്‌സ്വാളിനൊപ്പം യുവതാരം വൈഭവ് സൂര്യവന്‍ഷിയെ കളിപ്പിക്കാം. അതുകൊണ്ടുതന്നെ സഞ്ജു സാംസണിന്റെ അഭാവം രാജസ്ഥാന്റെ ബാറ്റിങ് നിരയെ കാര്യമായി ബാധിക്കുമെന്ന് പറയാനാവില്ല. സഞ്ജു ഫോമാകുന്ന മത്സരങ്ങളില്‍ എതിരാളികളെ തകര്‍ത്തടുക്കും. എന്നാല്‍ സ്ഥിരതയോടെ ഇത് ചെയ്യാന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ അഭാവം രാജസ്ഥാന്റെ നായക മികവിനെ കാര്യമായി ബാധിക്കില്ല.

sanju samson

ടീമിന് തന്ത്രമോതാന്‍ രാഹുല്‍ ദ്രാവിഡുണ്ട്

നായകനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ വിടവ് രാജസ്ഥാനെ ബാധിക്കുമോയെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനത്ത് രാഹുല്‍ ദ്രാവിഡാണുള്ളത്. ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച പരിശീലകനാണ് ദ്രാവിഡ്. എല്ലാ മത്സരങ്ങളിലും കൃത്യമായ പദ്ധതികളോടെ ഇറങ്ങുന്ന ദ്രാവിഡുള്ളപ്പോള്‍ സഞ്ജു സാംസണിന്റെ നായക മികവിന്റെ അഭാവത്തെ മറികടക്കാന്‍ രാജസ്ഥാനായേക്കും.

ലഭിക്കുന്ന സൂചനകള്‍ പ്രകാരം റിയാന്‍ പരാഗ്, നിതീഷ് റാണ എന്നിവരിലൊരാളാവും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാവുക. പരാഗിനാണ് കൂടുതല്‍ സാധ്യത. ആഭ്യന്തര ക്രിക്കറ്റിലൂടെ ഇതിനോടകം നായക മികവ് തെളിയിച്ചിട്ടുള്ള താരമാണ് പരാഗ്. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഏറെ നാളായി കളിക്കുന്ന റിയാന്‍ പരാഗിനെ ക്യാപ്റ്റനാക്കിയാല്‍ രാജസ്ഥാനത് ഗുണം ചെയ്യാനാണ് സാധ്യത കൂടുതല്‍. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി അഭാവം രാജസ്ഥാനെ ബാധിച്ചേക്കില്ല.

രാജസ്ഥാന്‍ സംതുലിതമായ താരനിര

സഞ്ജു സാംസണെ മാത്രം ആശ്രയിച്ച് കളിക്കുന്ന ടീമല്ല രാജസ്ഥാന്‍ റോയല്‍സ്. സംതുലിതമായ താരനിരയാണ് രാജസ്ഥാനുള്ളത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച താരങ്ങളെ രാജസ്ഥാനൊപ്പം കാണാനാവും. അതുകൊണ്ടുതന്നെ സഞ്ജു സാംസണിന്റെ അഭാവം രാജസ്ഥാന് വലിയ രീതിയില്‍ തിരിച്ചടിയായി കാണാനാവില്ല. പേസ് നിരയില്‍ ജോഫ്രാ ആര്‍ച്ചര്‍, ആകാശ് മദ് വാള്‍, തുഷാര്‍ ദെശപാണ്ഡെ, സന്ദീപ് ശര്‍മ എന്നിവരെല്ലാം രാജസ്ഥാന്റെ ബൗളിങ് നിരയിലുണ്ട്. സ്പിന്‍ നിരയില്‍ മഹേഷ് തീക്ഷണ, വനിന്‍ഡു ഹസരങ്ക എന്നിവരെ കൊണ്ടുവരാന്‍ രാജസ്ഥാനായിട്ടുണ്ട്. ഇതെല്ലാം ടീമിന് ഗുണകരമായി മാറാനാണ് സാധ്യത കൂടുതല്‍.

Story first published: Saturday, February 15, 2025, 16:50 [IST]
Other articles published on Feb 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+