For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ബുംറ ഇനി മടങ്ങിവരില്ല! നിലവിലെ പരിക്ക് വില്ലന്‍; കാരണം പറഞ്ഞ് ഷെയ്ന്‍ ബോണ്ട്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. 22ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെയാണ് ഉദ്ഘാടന മത്സരത്തില്‍ നേരിടുന്നത്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ എല്ലാ ടീമുകളിലും വലിയ മാറ്റങ്ങളാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്. പല വമ്പന്‍ ടീമുകള്‍ക്കും ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ വളരെ നിര്‍ണ്ണായകമാണ്.

ഐപിഎല്ലിലെ സൂപ്പര്‍ ടീമുകളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഇടവേളക്ക് ശേഷം ഐപിഎല്‍ കിരീടം ഇത്തവണ സ്വപ്‌നം കാണുകയാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ഇത്തവണ ശക്തമായ താരനിരയുണ്ട്. എന്നാല്‍ മുംബൈക്ക് തലവേദയായിരിക്കുന്നത് ജസ്പ്രീത് ബുംറയുടെ പരിക്കാണ്. സൂപ്പര്‍ പേസര്‍ക്ക് അവസാന ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരക്കിടെയാണ് പരിക്കേല്‍ക്കുന്നത്. ഇതോടെ ബുംറ വിശ്രമത്തില്‍ പോയിരിക്കുകയാണ്.

ഐപിഎല്‍ 2025 ആരംഭിക്കാനിരിക്കെ ബുംറ എപ്പോള്‍ തിരിച്ചെത്തുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ബുംറയുടെ പരിക്ക് സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് പേസറും മുംബൈ ഇന്ത്യന്‍സ് ബൗളിങ് പരിശീലകനുമായ ഷെയ്ന്‍ ബോണ്ട്.

ബുംറക്ക് ഇനി മടങ്ങിവരവ് എളുപ്പമല്ലേ

ജസ്പ്രീത് ബുംറ തുടര്‍ച്ചയായി ഇന്ത്യക്കായി കളിക്കുകയാണ്. മൂന്ന് ഫോര്‍മാറ്റിലും അമിതമായ ജോലിഭാരം ബുംറക്കുണ്ട്. ഇതാണ് താരത്തെ പരിക്കിന്റെ പിടിയിലാക്കുന്നത്. ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരക്കിടെയാണ് ബുംറക്ക് പരിക്കേറ്റത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സുപ്രധാന ബൗളറാണ് ബുംറ. എന്നാല്‍ ഒരേ സ്ഥലത്താണ് ബുംറക്ക് പരിക്കേല്‍ക്കുന്നത്. ഇതിനോടകം ബുംറക്ക് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നിട്ടുണ്ട്. അതേ സ്ഥലത്ത് വീണ്ടുമൊരു ശസ്ത്രക്രിയ ചെയ്യുകയെന്നത് എളുപ്പമല്ല.

അതുകൊണ്ടുതന്നെ ബുംറയുടെ കരിയറിനെത്തന്നെ ഈ പരിക്ക് ബാധിക്കുമെന്നാണ് ഷെയ്ന്‍ ബോണ്ട് പറഞ്ഞിരിക്കുന്നത്. വളരെ വ്യത്യസ്തമായ ബൗളിങ് ആക്ഷനുള്ള താരമാണ് ബുംറ. നേരത്തെ തന്നെ ഈ ബൗളിങ് ആക്ഷന്‍കൊണ്ട് ബുംറക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് എല്ലാവരും വിലയിരുത്തിയത്. എന്നാല്‍ ബുംറ എല്ലാവരേയും അത്ഭുതപ്പെടുത്തി മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ ശോഭിച്ചു. പക്ഷെ താരത്തിന്റെ ജോലിഭാരം നിയന്ത്രിക്കാന്‍ പലപ്പോഴും സാധിക്കാതെ പോയി. ഇതാണ് ബുംറയെ പരിക്കിന്റെ പിടിയിലാക്കിയിരിക്കുന്നത്.

jasprit bumrah

ഇനിയും വിശ്രമം വേണ്ടി വന്നേക്കും

ജസ്പ്രീത് ബുംറക്ക് തിരിച്ചുവരവ് എളുപ്പമാവില്ലെന്നുറപ്പാണ്. ഐപിഎല്ലിലെ ആദ്യത്തെ കുറച്ച് മത്സരങ്ങള്‍ ബുംറക്ക് നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യ ബുംറയുടെ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഐപിഎല്ലിന് ശേഷം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം വരാന്‍ പോവുകയാണ്. ജസ്പ്രീത് ബുംറയെ പുതിയ ടെസ്റ്റ് നായകനാക്കി മുന്നോട്ട് പോകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ബുംറയുടെ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

ആവശ്യത്തിന് വിശ്രമം താരത്തിന് നല്‍കിയേക്കും. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ എന്‍ഒസി ബുംറക്ക് ആവശ്യമാണ്. ബുംറ മുംബൈ ഇന്ത്യന്‍സിന്റേയും വജ്രായുധമാണ്. അതുകൊണ്ടുതന്നെ ബുംറയുടെ അഭാവം മുംബൈ ആഗ്രഹിക്കില്ല. ഐപിഎല്‍ മത്സരങ്ങള്‍ പരമാവധി കളിക്കാന്‍ ബുംറ ശ്രമിക്കാറുണ്ട്. ഇത്തവണയും ബുംറ ഐപിഎല്ലില്‍ കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യത്തെ കുറച്ച് മത്സരങ്ങള്‍ നഷ്ടമായാലും ബുംറ ഈ സീസണ്‍ കളിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട്.

തുടര്‍ച്ചയായി ഒരേ സ്ഥലത്ത് പരിക്കേല്‍ക്കുന്നു

ബുംറയുടെ പുറത്തിനാണ് പരിക്കേറ്റിരിക്കുന്നത്. 2023 മാര്‍ച്ചില്‍ ബുംറ പുറത്തിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷം കുറച്ച് കാലം ബുംറക്ക് പ്രശ്‌നങ്ങളില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും അതേ പരിക്ക് രോഹിത്തിനെ ബാധിച്ചിരിക്കുകയാണ്. വിശ്രമമില്ലാതെ കളിക്കേണ്ടി വരുന്നത് ബുംറയെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്തായാലും രോഹിത്തിന്റെ പരിക്ക് ഇന്ത്യക്കും മുംബെക്കും വലിയ തലവേദനയാണെന്ന് നിസംശയം പറയാം.

Story first published: Wednesday, March 12, 2025, 10:22 [IST]
Other articles published on Mar 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+