For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ബുംറയെ പഞ്ഞിക്കിട്ട് കരുണ്‍, ഉടക്കി സ്റ്റാര്‍ പേസര്‍! ചീത്ത വിളിച്ചു; വീഡിയോ വൈറല്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയക്കുതിപ്പിന് തടയിട്ട് മുംബൈ ഇന്ത്യന്‍സ്. 12 റണ്‍സിനാണ് ഡല്‍ഹിയുടെ തട്ടകത്തില്‍ മുബൈ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റിന് 205 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 19 ഓവറില്‍ 193 റണ്‍സിന് പുറത്താവുകയായിരുന്നു. മുംബൈ ബൗളര്‍മാരുടെ ഉജ്ജ്വല പ്രകടനമാണ് ഡല്‍ഹിയുടെ കുതിപ്പിന് കടിഞ്ഞാണിട്ടത്.

ഡല്‍ഹി തോറ്റെങ്കിലും എല്ലാവരുടേയും കൈയടി നേടുന്ന പ്രകടനമാണ് കരുണ്‍ നായര്‍ കാഴ്ചവെച്ചത്. ഫഫ് ഡുപ്ലെസിസിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായി ഇറങ്ങിയ കരുണ്‍ 40 പന്തില്‍ 89 റണ്‍സാണ് നേടിയത്. ഇടവേളക്ക് ശേഷം ഐപിഎല്‍ കളിക്കാനിറങ്ങിയ താരം 12 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ സര്‍വാധിപത്യ പ്രകടനമാണ് പുറത്തെടുത്തത്. മുംബൈയുടെ പേരുകേട്ട ബൗളര്‍മാരെയെല്ലാം കടന്നാക്രമിച്ച് കളിക്കാന്‍ കരുണ്‍ നായര്‍ക്ക് സാധിച്ചു.

മത്സരത്തില്‍ മുംബൈയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറയെ നാണംകെടുത്തുന്ന ബാറ്റിങ് വെടിക്കെട്ടാണ് കരുണ്‍ പുറത്തെടുത്തത്. ബുംറയുടെ ഒരോവറില്‍ 18 റണ്‍സടക്കം നേടാന്‍ കരുണിനായി. ഡല്‍ഹി താരത്തിന്റെ വെടിക്കെട്ടിന് പിന്നാലെ ബുംറ കരുണുമായി ഉടക്കുന്ന അസാധാരണ സാഹചര്യവുമുണ്ടായിരിക്കുകയാണ്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

ബുംറയെ പ്രകോപിതനാക്കിയത് എന്ത്?

ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ബുംറ നിലവിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. എന്നാല്‍ ബുംറയുടെ ഈ അഹങ്കാരം മാറ്റിക്കൊടുക്കുന്ന ബാറ്റിങ്ങാണ് കരുണ്‍ നായര്‍ കാഴ്ചവെച്ചത്. പവര്‍പ്ലേയുടെ അവസാന ഓവര്‍ എറിയാനെത്തിയ ബുംറക്കെതിരേ 18 റണ്‍സ് നേടിയത് സീനിയര്‍ പേസര്‍ക്ക് വലിയ അപമാനമായി മാറി. ഇതാണ് ബുംറയെ പ്രകോപിപ്പിച്ചത്. വെള്ളം കുടിക്കാനുള്ള ഇടവേളക്കിടെ കരുണിനെ അനാവശ്യമായി ബുംറ ചീത്ത വിളിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കരുണ്‍ നിരാശയോടെ ബുംറയോട് എന്താണെന്ന് ചോദിക്കുമ്പോഴും പ്രകോപിതനായി ബുംറ സംസാരിക്കുന്നതാണ് കാണാനാവുന്നത്. ഇത് കണ്ട് മുംബൈ മുന്‍ നായകന്‍ രോഹിത് ശര്‍മ ചിരിച്ചുകൊണ്ട് നില്‍ക്കുക മാത്രമാണ് ചെയ്തത്. മുംബൈ നായകനായ ഹാര്‍ദിക് പാണ്ഡ്യയാണ് കരുണിനേയും ബുംറയേയും പിന്തിരിപ്പിച്ചത്. കരുണില്‍ നിന്ന് അപ്രതീക്ഷിതമായി പ്രഹരമേറ്റതിന് ഇത്തരമൊരു പ്രതികരണം ബുംറ നടത്തിയത് മോശമായിപ്പോയെന്ന് തന്നെ പറയാം.

ബുംറ സീനിയറായ താരമാണ്. ഇന്ത്യന്‍ താരം തന്നെയായ കരുണിന്റെ പ്രകടനത്തെ അഭിനന്ദിക്കുന്നതിന് പകരം മാനസികമായി തളര്‍ത്താനാണ് ബുംറ ശ്രമിച്ചത്. സ്ലെഡ്ജ് ചെയ്ത് കരുണിന്റെ ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ബുംറ ചെയ്തതെന്ന് തന്നെ പറയാം. എന്തായാലും ബുംറയുടെ സ്ലെഡ്ജിങ്ങിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ മാറിയിരിക്കുകയാണ്.

karun nair

മുംബൈക്ക് ആശ്വാസ ജയം

18ാം സീസണില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന മുംബൈക്ക് വലിയ ആശ്വാസം നല്‍കുന്ന ജയമാണ് ഡല്‍ഹിക്കെതിരേ നേടിയിരിക്കുന്നത്. ഡല്‍ഹിയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ പൂട്ടിയതിന് പിന്നില്‍ മുംബൈ ബൗളര്‍മാര്‍ക്കാണ് കൈയടിക്കേണ്ടത്. ഡല്‍ഹിയില്‍ മറികടക്കാവുന്ന സ്‌കോറായിരുന്നു ഇത്. ഒരോവര്‍ ബാക്കി നിര്‍ത്തിയാണ് ഡല്‍ഹി ഓള്‍ഔട്ടായത്. വിക്കറ്റ് കാത്ത് കളിച്ചിരുന്നെങ്കില്‍ ഡല്‍ഹിക്ക് വിജയം ഉറപ്പാക്കാമായിരുന്നു.

മുംബൈക്കായി ഇംപാക്ട് പ്ലയറായെത്തിയ കരണ്‍ ശര്‍മ മൂന്ന് വിക്കറ്റുകളോടെ മിന്നിച്ചു. മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റും ജസ്പ്രീത് ബുംറയും ദീപക് ചഹാറും ഓരോ വിക്കറ്റുകളും വീഴ്ത്തി. ഇംപാക്ട് പ്ലയറായെത്തിയ കരണിന്റെ സ്പിന്‍ മികവ് മുംബൈയുടെ വിജയത്തില്‍ നിര്‍ണ്ണായകമായെന്ന് പറയാം. അശുതോഷ് ശര്‍മ റണ്ണൗട്ടായതും മത്സരത്തില്‍ നിര്‍ണ്ണായകമായി മാറി. അശുതോഷ് നിന്നിരുന്നെങ്കില്‍ മത്സരം ഡല്‍ഹി ജയിക്കാന്‍ സാധ്യത കൂടുതലായിരുന്നുവെന്ന് പറയാം.

Story first published: Monday, April 14, 2025, 6:33 [IST]
Other articles published on Apr 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+