ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ ഇതുവരെ കപ്പ് നേടാത്ത പല ടീമുകളും വലിയ മുന്നേറ്റം നടത്തുന്നതാണ് കാണാനാവുന്നത്. കൂടുതല്‍ തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും കെകെആറുമെല്ലാം ശരാശരി പ്രകടനമാണ് നടത്തുന്നത്. ഇതില്‍ സിഎസ്‌കെയുടെ പ്രകടനമാണ് ഏറ്റവും ദയനീയം. എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെയിലെ താരങ്ങള്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല.
പഴയ സീനിയര്‍ താരങ്ങളെ ഉപയോഗിച്ച് വീണ്ടും കിരീടം നേടാമെന്ന സിഎസ്‌കെയുടെ പദ്ധതി പാളുന്നതാണ് കാണാനാവുന്നത്. രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍, ദീപക് ഹൂഡ തുടങ്ങിയ താരങ്ങളെല്ലാം മെല്ലെപ്പോക്ക് ബാറ്റിങ് നടത്തി ടീമിനെ തകര്‍ക്കുകയാണ്. തുടര്‍ തോല്‍വികളില്‍ വീര്‍പ്പുമുട്ടിയ സിഎസ്‌കെ അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ച് തിരിച്ചുവന്നിരിക്കുകയാണ്. സിഎസ്‌കെ നിരയില്‍ ചില സുപ്രധാന മാറ്റങ്ങള്‍ വരുത്തിയത് ടീമിന് കരുത്തായെന്ന് പറയാം.
അതിലൊന്ന് സീനിയര്‍ താരം ആര്‍ അശ്വിനെ ഒഴിവാക്കിയതാണ്. സിഎസ്‌കെയിലൂടെ വളര്‍ന്ന അശ്വിന്‍ വലിയ ഇടവേളക്ക് ശേഷമാണ് സിഎസ്‌കെയില്‍ തിരിച്ചെത്തിയത്. ഇത്തവണ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയതോടെ അശ്വിനെ സിഎസ്‌കെ തഴഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ എന്തുകൊണ്ടാണ് അശ്വിനെ തഴഞ്ഞതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് എംഎസ് ധോണി.
അശ്വിന് മുകളില്‍ അധിക സമ്മര്‍ദ്ദം നല്‍കുന്നു
ആര്‍ അശ്വിനെ പവര്‍പ്ലേയിലാണ് സിഎസ്‌കെ കൂടുതലായി ഉപയോഗിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാന്‍ അശ്വിനായിട്ടില്ല. ആദ്യ മത്സരങ്ങളിലെല്ലാം നന്നായി തല്ലുവാങ്ങി. ചെപ്പോക്കില്‍ അശ്വിന്റെ റെക്കോഡുകള്‍ മികച്ചതാണ്. എന്നാല്‍ ഇത്തവണ കളിച്ച മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തി. അതുകൊണ്ടുതന്നെ പവര്‍പ്ലേയിലെ പ്രകടനം മെച്ചപ്പെടുത്താനാണ് അശ്വിനെ പുറത്തിരുത്തിയതെന്നാണ് ധോണി പറയുന്നത്. 'പവര്‍പ്ലേയിലെ ബൗളിങ് പ്രകടനം ഞങ്ങള്‍ക്ക് മെച്ചപ്പെടുത്തേണ്ടതായുണ്ട്.
അതുകൊണ്ടാണ് ചില മാറ്റങ്ങള്‍ വരുത്തിയത്. ആദ്യ 10 ഓവറില്‍ കൂടുതല്‍ ബൗളര്‍മാരെ ഞങ്ങള്‍ക്ക് ആവശ്യമാണ്. സത്യത്തില്‍ ആര്‍ അശ്വിന് മുകളില്‍ ഞങ്ങള്‍ വലിയ സമ്മര്‍ദ്ദം നല്‍കുകയാണ്. പവര്‍പ്ലേയില്‍ രണ്ടോവര്‍ പന്തെറിയുകയെന്നത് എളുപ്പമല്ല. കാരണം ആ സമയത്ത് ബാറ്റ്‌സ്മാന്‍ കടന്നാക്രമിക്കും. കൂടുതല്‍ ബൗളര്‍മാരെ ലഭിക്കുന്നതോടെ ഞങ്ങളുടെ പവര്‍പ്ലേയിലെ ആക്രമണനിര കൂടുതല്‍ ശക്തമാവും. ക്യാപ്റ്റനത് കൂടുതല്‍ ആശ്വാസമാവും. ബൗളര്‍മാരെല്ലാം ഇപ്പോള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. എന്നാല്‍ ബാറ്റിങ് നിര ഇനിയും മെച്ചപ്പെടാനുണ്ട്' ധോണി പറഞ്ഞു.

സിഎസ്‌കെ ബാറ്റിങ് ദുര്‍ബലം
ഇത്തവണ സിഎസ്‌കെയെ പിന്നോട്ടടിക്കുന്ന് ബാറ്റിങ് നിരയാണെന്ന് പറയാം. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ താരങ്ങള്‍ക്ക് സാധിക്കുന്നില്ല. പിന്നാലെ എത്തുന്നവരും മെല്ലെപ്പോക്ക് നടത്തി ടീമിനെ പ്രതിസന്ധിയിലാക്കുന്നു. മധ്യനിരയില്‍ വിജയ് ശങ്കര്‍ക്കും രാഹുല്‍ ത്രിപാഠിക്കും ടി20 ശൈലിയില്‍ കളിക്കാന്‍ സാധിക്കുന്നില്ല. ശിവം ദുബെ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം നടത്തുന്നത്. രവീന്ദ്ര ജഡേജക്കും ബാറ്റുകൊണ്ട് തിളങ്ങാനാവുന്നില്ല.
ഇതെല്ലാം സിഎസ്‌കെയെ പിന്നോട്ടടിക്കുന്ന കാര്യമാണ്. ഇത്തവണ ബാറ്റിങ് നിരാശപ്പെടുത്തുന്നതിനാല്‍ പ്ലേ ഓഫിലേക്കെത്തുക സിഎസ്‌കെയ്ക്ക് പ്രയാസമാവും. നാല് മത്സരം തോറ്റ സിഎസ്‌കെയ്ക്ക് പ്ലേ ഓഫിലേക്കെത്താന്‍ തുടര്‍ ജയങ്ങള്‍ അത്യാവശ്യമാണ്. ധോണി ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയത് ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ ബാറ്റിങ് കരുത്ത് മെച്ചപ്പെടാത്ത പക്ഷം കാര്യമായ കുതിപ്പ് നടത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കുന്നില്ല.