For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവില്ലെങ്കില്‍ ഇവര്‍ വട്ടപ്പൂജ്യം!! ചഹലും അശ്വിനും ബോള്‍ട്ടും പതറുന്നതെന്ത്?

ഐപിഎല്ലില്‍ കഴിഞ്ഞ സീസണ്‍ വരെ രാജസ്ഥാന്‍ റോയല്‍സില്‍ മാച്ച് വിന്നര്‍മാരായി വിലസിയ മൂന്നു മിന്നും താരങ്ങള്‍ക്കു ഇത്തവണ പുതിയ ടീമുകള്‍ക്കൊപ്പം എന്തു സംഭവിച്ചുവെന്ന് തല പുകയ്ക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. 2022 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ മൂന്നു സീസണുകളില്‍ റോയല്‍സ് ബൗളിങിലെ നെടുംതൂണായ താരങ്ങളാണ് സ്റ്റീര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്്, സൂപ്പര്‍ സ്പിന്‍ ജോടികളായ ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍.

കഴിഞ്ഞ സീസണിനു ശേഷം ഇവരെ റോയല്‍സ് കൈവിട്ടത് വലിയ ആരാധകരോഷത്തിനും വഴിയൊരുക്കിയിരുന്നു. റോയല്‍സിലെ പ്രകടനം കണ്ട് മെഗാലേലത്തില്‍ ഇവരെ സ്വന്തമാക്കിയ ഫ്രാഞ്ചൈസികള്‍ ഇപ്പോള്‍ ശരിക്കും പെട്ടിരിക്കുകയാണ്. കാരണം റോയല്‍സിലേതു പോലെയുള്ള മാച്ച് വിന്നിങ് പ്രകടനങ്ങള്‍ പുതിയ ഫ്രാഞ്ചൈസികള്‍ക്കൊപ്പം കാഴ്ചവയ്ക്കാന്‍ ഇവര്‍ക്കു സാധിക്കുന്നില്ല.

പഞ്ചാബ് കിങ്‌സിന്റെ ഭാഗമാണ് ചഹലെങ്കില്‍ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ബോള്‍ട്ട്. അശ്വിനും തന്റെ ആദ്യത്തെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ്. ഈ ടീമുകള്‍ക്കൊപ്പം ശരാശരിയിലും താഴെ പ്രകടനം മാത്രമേ ഇവര്‍ക്കെല്ലൊം കാഴ്ചവയ്ക്കാന്‍ സാധിക്കുന്നുള്ളൂ. എന്തായിരിക്കും ഇതിന്റെ കാരമെന്നു നോക്കാം.

CHAHAL ASHWIN BOULT

സഞ്ജുവിന്റെ മിടുക്ക്

പുതിയ ഫ്രാഞ്ചൈസികളില്‍ യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ക്കു തിളങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍ അതു അവരുടെ ക്യാപ്റ്റന്‍മാരുടെ കഴിവുകേടും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ മിടുക്കും തന്നെയാണ് കാണിച്ചു തരുന്നത്. ഇവരെ എത്ര നന്നായി ഉപയോഗിക്കാന്‍ സാധിക്കുമെന്നു കഴിഞ്ഞ മൂന്നു സീസണുകളിലും സഞ്ജു കാണിച്ചു തരികയും ചെയ്തു. ഒരു ക്യാപ്റ്റന് ഏതൊരു താരത്തിലും എത്ര മാത്രം ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്നു ഇതിലൂടെ മനസ്സിലാക്കാം.

മറ്റു നായകരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെന്നു നമുക്കു പറയാന്‍ സാധിക്കും. തന്റെ ടീമിലെ സഹതാരങ്ങള്‍ക്കു അവരുടെ കഴിവ് പൂര്‍ണമായും പുറത്തെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന നായകനാണ് മലയാളി താരം. മാത്രമല്ല അവരുടെ കഴിവില്‍ അദ്ദേഹം പൂര്‍ണമായി വിശ്വസിക്കുകയും ചെയ്യുന്നു.

തന്റെ ഗെയിം പ്ലാന്‍ ടീമിലെ കളിക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ സഞ്ജു ശ്രമിക്കാറില്ല. പകരം നിങ്ങള്‍ക്കു എന്താണോ ബെസ്റ്റായി തോന്നുന്നത് അതു ചെയ്യൂവെന്നു മാത്രമാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളത്. ഇതു പ്രതീക്ഷിച്ചതു പോലെ ഫലം കാണാതെ വരുമ്പോള്‍ മാത്രമാണ് സഞ്ജു ഇടപെട്ട് ചില മാറ്റങ്ങള്‍ നിര്‍ദേശിക്കാറുള്ളത്. നേരത്തേ ചഹലും അശ്വിനുമെല്ലാം സഞ്ജുവിന്റെ ഈ ക്യാപ്റ്റന്‍സി ശൈലിയെക്കുറിച്ചു തുറന്നു പറയുകയും ചെയ്തിരുന്നു.

സ്വന്തം ടീമിലെ കളിക്കാരില്‍ അവരുടെ ക്യാപ്റ്റന്‍ വിശ്വാമര്‍പ്പിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പക്ഷെ ചഹലടക്കം മൂന്നു പേര്‍ക്കും ഇപ്പോള്‍ പുതിയ ടീമുകളില്‍ ഇതു ലഭിക്കുന്നില്ലെന്നു കാണാം. ചഹലിന്റെ കാര്യത്തില്‍ ഇതു വളരെ പ്രകടവുമാണ്.

CHAHAL SANJU

പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു അദ്ദേഹത്തില്‍ ഒട്ടും വിശ്വാസമില്ലെന്നു ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സരം കാണിച്ചു തന്നിരുന്നു. ഈ കളിയില്‍ 17ാം ഓവല്‍ വരെ ചഹലിനെ ബൗള്‍ ചെയ്യിക്കാന്‍ ശ്രേയസ് തയ്യാറായില്ല. ഇതിനു കാരണം പറഞ്ഞത് ക്രീസില്‍ ശിവം ദുബെയുണ്ടായിരുന്നത് കൊണ്ടാണെന്നായിരുന്നു.

എന്നാല്‍ ദുബെയല്ല, ലോകത്തിലെ ഏതു അപകടകാരിയായ ബാറ്ററെയും വീഴ്ത്താനുള്ള ശേഷിയും അനുഭവസമ്പത്തുമെല്ലാം ചഹലിനുണ്ട്. പക്ഷെ ശ്രേയസിനു അദ്ദേഹത്തില്‍ വിശ്വാസമില്ലാത്തതു കാരണം തഴയുകയും ചെയ്തു. റോയല്‍സില്‍ നേരത്തേ പവര്‍പ്ലേയിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമെല്ലാം ചഹലിനെക്കൊണ്ട് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ ചഹല്‍ കാഴ്ചവച്ചിരുന്നു.

ഈ സീസണില്‍ ഇതുവരെയുള്ള മല്‍സരങ്ങളിലെ പ്രകടനമെടുത്താല്‍ പഞ്ചാബിനായി അഞ്ചിന്നിങ്‌സുകളില്‍ ബൗള്‍ ചെയ്ത ചഹല്‍ 11.14 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് രണ്ടു വിക്കറ്റുകള്‍ മാത്രമാണ്. അശ്വിന്റെ പ്രകടനമെടുത്താല്‍ സിഎസ്‌കെയ്ക്കു വേണ്ടി ആറിന്നിങ്‌സില്‍ 9.90 ഇക്കോണമി റേറ്റില്‍ ലഭിച്ചത് അഞ്ചു വിക്കറ്റുകളുമാണ്. ബോള്‍ട്ടിന്റെയും പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിട്ടില്ല. അഞ്ചിന്നിങ്‌സില്‍ 9.38 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.

Story first published: Sunday, April 13, 2025, 14:43 [IST]
Other articles published on Apr 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+