For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: അഭിഷേക് ഫ്‌ളോപ്പ്മാനോ? ഹൈദരാബാദിനെക്കാള്‍ ചങ്കിടിപ്പ് ഇന്ത്യക്ക്! കാരണമുണ്ട്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ മികച്ച തുടക്കം തന്നെയാണ് മിക്ക ടീമുകള്‍ക്കും ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പോരാട്ടം ആവേശകരമാണ്. എന്നാല്‍ ആരാധകരും ടീമും വലിയ പ്രതീക്ഷവെച്ച പല താരങ്ങള്‍ക്കും ഇത്തവണ മികവിനൊത്ത് ഉയരാനായിട്ടില്ല. ഇത് ടീമുകളെ കാര്യമായി ബാധിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ നിരാശപ്പെടുത്തുന്ന താരങ്ങളിലൊരാളാണ് അഭിഷേക് ശര്‍മ.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം വെടിക്കെട്ട് പ്രകടനടങ്ങള്‍ നടത്തിയിരുന്ന താരമാണ് അഭിഷേക് ശര്‍മ. എന്നാല്‍ ഈ സീസണില്‍ കാര്യമായ മികവ് കാട്ടാന്‍ അഭിഷേകിന് സാധിക്കുന്നില്ല. ആദ്യത്തെ നാല് മത്സരത്തിലും അഭിഷേക് ഫ്‌ളോപ്പാണ്. 24, 6, 1, 2 എന്നിങ്ങനെയാണ് ഇത്തവണത്തെ അഭിഷേകിന്റെ സ്‌കോര്‍. ഓപ്പണിങ്ങില്‍ അഭിഷേകിന് മികവ് കാട്ടാനാവാത്തത് ഹൈദരാബാദിനെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഹൈദരാബാദിനെക്കാള്‍ ഇന്ത്യക്കാണ് അഭിഷേകിന്റെ ഫോം ആശങ്കയുണ്ടാക്കുന്നതെന്ന് പറയാം.

അഭിഷേകിന്റെ സാങ്കേതിക മികവ് നഷ്ടമായോ

നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുകയെന്നതാണ് അഭിഷേകിന്റെ രീതി. ഇതുവരെ താരം കൈയടി നേടിയത് ഇതേ ശൈലികൊണ്ടാണ്. എന്നാല്‍ ഇത്തവണ അഭിഷേകിന് തൊട്ടതെല്ലാം പിഴക്കുകയാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ അഭിഷേക് ശ്രമിക്കുന്നതെല്ലാം വിക്കറ്റില്‍ കലാശിക്കുകയാണ്. സാങ്കേതികമായി താരത്തിന് പിഴക്കുന്നു. വലിയ ഷോട്ടുകള്‍ കളിക്കുമ്പോള്‍ താരത്തിന് ടൈമിങ് ലഭിക്കുന്നില്ല. അതിവേഗ പേസര്‍മാര്‍ക്ക് മുന്നിലാണ് അഭിഷേക് പതറുന്നത്.

ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ പ്രധാന പരിഗണന ലഭിക്കുന്ന ഓപ്പണര്‍മാരിലൊരാളാണ് അഭിഷേക് ശര്‍മ. യശ്വസി ജയ്‌സ്വാളിനെക്കാള്‍ പരിഗണന അഭിഷേകിന് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അഭിഷേകിന്റെ മോശം ഫോം ഇന്ത്യയെ കാര്യമായി ബാധിക്കും. അതുകൊണ്ടുതന്നെ അഭിഷേകിന്റെ പ്രകടനം ഇന്ത്യക്കും വലിയ ആശങ്കയുണ്ടാക്കുന്നതാണ്. അഭിഷേക്-ട്രാവിസ് ഹെഡ് കൂട്ടുകെട്ടാണ് ഹൈദരാബാദിന്റെ കരുത്ത്. ഈ കൂട്ടുകെട്ട് ക്ലിക്കാവാത്തത് ഹൈദരാബാദിനെ പിന്നോട്ടടിക്കുന്നു.

അഭിഷേകിന്റെ പ്രശ്‌നം എന്താണ്

യുവരാജ് സിങ്ങിന്റെ ശിഷ്യനായ അഭിഷേക് ശര്‍മയുടെ പ്രതിഭയില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഇത്തവണ അഭിഷേകിനെ പിന്നോട്ടടിക്കുന്നത് മോശം ഷോട്ട് സെലക്ഷനാണ്. താരം കടന്നാക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ ടൈമിങ് ലഭിക്കുന്നില്ല. പലപ്പോഴും പുള്‍ഷോട്ടുകള്‍ പാളുന്നു. ഫുട് വര്‍ക്കുകളും മികച്ചതാകുന്നില്ല. അഭിഷേക് മികച്ച പ്രകടനം നടത്തി മികവ് തെളിയിച്ചിട്ടുള്ള താരമാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ ശക്തമായ തിരിച്ചുവരവ് ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Yashasvi Jaiswal

ഇന്ത്യയുടെ ഓപ്പണര്‍മാരെല്ലാം മോശം ഫോമില്‍

ഇന്ത്യയുടെ ഓപ്പണര്‍മാരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ പിന്നീട് കളിച്ച രണ്ട് മത്സരത്തിലും തീര്‍ത്തും നിരാശപ്പെടുത്തി. സ്ഥിരതയോടെ കളിക്കാന്‍ സഞ്ജു സാംസണിന് സാധിക്കുന്നില്ലെന്ന് തന്നെ പറയാം. ഇത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. സഞ്ജുവിന്റെ സ്ഥിരത നേരത്തെ മുതല്‍ ചര്‍ച്ചയാകുന്ന കാര്യമാണ്.

ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിക്കുന്ന മറ്റൊരു താരമാണ് ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ്. കളിച്ച ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടാന്‍ ഇഷാന് സാധിച്ചെങ്കിലും പിന്നീട് കളിച്ച ഒരു മത്സരത്തിലും തിളങ്ങാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇഷാനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരികയെന്നതും വലിയ പ്രയാസമുള്ള കാര്യമാണ്. ഇഷാന്റെ പ്രകടനം ഹൈദരാബാദിനും വലിയ തലവേദനയായിരിക്കുകയാണ്.

സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക് വാദിനും വലിയ ഫോം അവകാശപ്പെടാനാവില്ല. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും റുതുരാജ് പതറുകയാണ്. ഈ സാഹചര്യത്തില്‍ റുതുരാജിനേയും പരിഗണിക്കാന്‍ ഇന്ത്യക്ക് സാധിക്കില്ല. യശ്വസി ജയ്‌സ്വാള്‍ വളരെ മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ക്ക് കാര്യമായ പ്രകടനമൊന്നും കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. ഇത്തവണ ഏറ്റവും നിരാശപ്പെടുത്തുന്ന താരങ്ങളിലൊരാളാണ് ജയ്‌സ്വാള്‍.

Story first published: Friday, April 4, 2025, 13:32 [IST]
Other articles published on Apr 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+