Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഐപിഎല്ലില്‍ 'മെഡല്‍' സമ്മാനം, ആരാവും തലപ്പത്ത്? രാജസ്ഥാന് അഞ്ചാം സ്ഥാനം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി മെഗാ താരലേലവും നടക്കുന്നുണ്ട്. ഇതിനോടകം പല കൂടുമാറ്റ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വലിയ മാറ്റങ്ങള്‍ അടുത്ത സീസണില്‍ മിക്ക ടീമുകളിലും പ്രതീക്ഷിക്കാം. ഐപിഎല്ലിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഏറ്റവും ശക്തരായ രണ്ട് ടീമുകള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സുമാണ്. രണ്ട് ടീമുകളും അഞ്ച് തവണ വീതമാണ് ഐപിഎല്ലില്‍ കിരീടം നേടിയത്.

നിലവില്‍ ഐപിഎല്ലില്‍ വിജയികള്‍ക്ക് കിരീടവും സമ്മാനത്തുകയുമാണ് ലഭിക്കുന്നത്. എന്നാല്‍ ഒളിംപിക്‌സിലെ പോലെ സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്ന നിലയില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനമെന്ന നിലയില്‍ ഐപിഎല്ലിലെ വിജയികള്‍ക്കുള്ള സമ്മാനം പരിഷ്‌കരിക്കുകയാണെന്ന് കരുതുക. ഈ ഒരു രീതി പരിശോധിച്ചാല്‍ ആരാവും ഐപിഎല്ലിലെ മെഡല്‍ നേട്ടക്കാരില്‍ തലപ്പത്ത് ഉണ്ടാവുക. രസകരമായ ഈ കണക്ക് പരിശോധിക്കാം.

തലപ്പത്ത് ഉണ്ടാവുക മുംബൈ ഇന്ത്യന്‍സായിരിക്കില്ല. മറിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സായിരിക്കും. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് അഞ്ച് സ്വര്‍ണ്ണ മെഡലാവും ഉണ്ടാവുക. അഞ്ച് തവണ റണ്ണറപ്പുകളാവുകയും ചെയ്ത സിഎസ്‌കെയ്ക്ക് അഞ്ച് വെള്ളിയും കിട്ടും. രണ്ട് തവണ മൂന്നാം സ്ഥാനക്കാരായിരുന്നു സിഎസ്‌കെ. ഇതോടെ രണ്ട് വെങ്കലവും സിഎസ്‌കെയുടെ അക്കൗണ്ടിലുണ്ടാവും. 12 മെഡലുകളാവും സിഎസ്‌കെയുടെ അക്കൗണ്ടില്‍ ആകെ ഉണ്ടാവുക. ഇതോടെ മെഡല്‍ നേട്ടത്തില്‍ സിഎസ്‌കെയാവും തലപ്പത്ത്.

രണ്ടാം സ്ഥാനത്തുള്ള മുംബൈക്ക് അഞ്ച് സ്വര്‍ണ്ണ മെഡലാവും ഉണ്ടാവുക. മുംബൈയും അഞ്ച് തവണയാണ് ചാമ്പ്യന്മാരായത്. എന്നാല്‍ ഒരു തവണ മാത്രമാണ് മുംബൈക്ക് റണ്ണറപ്പുകളാവാന്‍ സാധിച്ചത്. രണ്ട് തവണ മൂന്നാം സ്ഥാനക്കാരുമായി. ഇതോടെ എട്ട് മെഡലുകളാണ് മുംബൈയുടെ അക്കൗണ്ടില്‍ ആകെ ഉള്ളത്. സിഎസ്‌കെയെക്കാള്‍ നാല് മെഡലുകള്‍ മുംബൈക്ക് കുറവായിരിക്കും. അതുകൊണ്ടുതന്നെ മുംബൈയുടെ സ്ഥാനം രണ്ടാമതാണ്.

shikhar dhawan sanju samson

മൂന്നാം സ്ഥാനത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. മൂന്ന് തവണ ചാമ്പ്യന്മാരായ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രണ്ട് തവണയും ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് കെകെആര്‍ കപ്പടിച്ചത്. ഒരു തവണ റണ്ണറപ്പുകളായ കെകെആര്‍ രണ്ട് തവണ വെങ്കല മെഡലും നേടി. ഇതോടെ ആറ് മെഡലുകളാണ് കെകെആറിന്റെ അക്കൗണ്ടില്‍ ഉണ്ടാവുക. മുംബൈയെക്കാള്‍ രണ്ട് മെഡലുകള്‍ കുറവുള്ള കെകെആര്‍ മൂന്നാം സ്ഥാനത്താണ്.

നാലാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. ഒരു തവണ ചാമ്പ്യന്മാരയ ഹൈദരാബാദ് രണ്ട് തവണ റണ്ണറപ്പുകളായി. ഒരു തവണ മൂന്നാം സ്ഥാനത്തുമെത്തി. ഇതോടെ ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഹൈദരാബാദിന്റെ അക്കൗണ്ടിലുണ്ടാവും. രാജസ്ഥാന്‍ റോയല്‍സാണ് അഞ്ചാം സ്ഥാനത്ത്. സഞ്ജു സാംസണിന്റെ രാജസ്ഥാനാണ് പ്രഥമ സീസണിലെ ചാമ്പ്യന്മാര്‍. ഒരു തവണ റണ്ണറപ്പുകളായ രാജസ്ഥാന്‍ രണ്ട് തവണ മൂന്നാം സ്ഥാനത്തുമെത്തി. ഇതോടെ നാല് മെഡലുകളാണ് രാജസ്ഥാന്റെ സമ്പാദ്യം.

ആറാം സ്ഥാനത്തുണ്ടാവുക ഗുജറാത്ത് ടൈറ്റന്‍സാവും. ഒരു തവണ ചാമ്പ്യന്മാരാവുകയും ഒരു തവണ റണ്ണറപ്പാവുകയും ചെയ്ത ടീമാണ് ഗുജറാത്ത്. ആര്‍സിബി മൂന്ന് തവണ റണ്ണറപ്പുകളും രണ്ട് തവണ മൂന്നാം സ്ഥാനക്കാരുമായി. ഇതോടെ അഞ്ച് മെഡലുകളാണ് അവര്‍ക്കുള്ളത്.

പഞ്ചാബ് കിങ്‌സ് ഒരു തവണ റണ്ണറപ്പുകളായപ്പോള്‍ ഒരു തവണ മൂന്നാം സ്ഥാനത്തുമെത്തി. ഇതോടെ രണ്ട് മെഡലാണ് പഞ്ചാബിനുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിന് നാല് മെഡലുകളാണുണ്ടാവുക. ഒരു വെള്ളിയും മൂന്ന് വെങ്കലവുമാവും ഡല്‍ഹിക്കുണ്ടാവുക. ഇത്തരമൊരു മെഡല്‍ രീതി ഐപിഎല്ലില്‍ വരാന്‍ യാതൊരു സാധ്യതയുമില്ലെങ്കിലും ഈ മെഡല്‍ കണക്ക് കൗതുകമുണ്ടാക്കുന്നതാണ്.

Story first published: Saturday, August 10, 2024, 18:38 [IST]
Other articles published on Aug 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+