For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: എന്നെ എങ്ങനെ പുറത്താക്കാമെന്ന് അവനറിയാം!! ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളറെക്കുറിച്ച് കോലി

ആധുനിക ക്രിക്കറ്റിലെ ഇതിഹാസ ബാറ്ററെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് ഇന്ത്യയുടെയും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെയും റണ്‍മെഷീന്‍ വിരാട് കോലി. ഇന്ത്യക്കൊപ്പം ഐസിസി ചാംപ്യന്‍സ് ട്രോഫി വിജയം ആഘോഷിച്ച ശേഷം ഇനി ഐപിഎല്ലില്‍ ആര്‍സിബിയിലും കസറാനൊരുങ്ങുകയാണ് അദ്ദേഹം. 2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ ആര്‍സിബി ടീമിനൊപ്പം കോലിയുണ്ട്. പക്ഷെ ഇതുവരെ ഒരിക്കല്‍പ്പോലും ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.

ഈ സീസണിലെങ്കിലും ഐപിഎല്‍ ട്രോഫിക്കായുള്ള തന്റെ കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് കോലി. നിരവധി ലോകോത്തര ബൗളര്‍മാരെ കരിയറില്‍ ഇതിനകം നേരിടാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.

അവരില്‍ ഏറ്റവുമധികം തന്നെ ബുദ്ധിമുട്ടിച്ചിട്ടുള്ള ബൗളര്‍ ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കോലി. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സമ്മിറ്റില്‍ ആര്‍സിബി ഇന്നൊവേഷന്‍ ലാബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

virat kohli

വിഷമിപ്പിച്ച ബൗളര്‍

ക്രിക്കറ്റ് കരിയറില്‍ ഏറ്റവുമധികം തന്നെ വിഷമിച്ചിട്ടുള്ള ബൗളര്‍ നാട്ടുകാരന്‍ കൂടിയായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണെന്നാണ് വിരാട് കോലി തുറന്നു പറഞ്ഞിരിക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായി കളിക്കവെ നിരവധി തവണ ബുംറയുമായി അദ്ദേഹം മുഖാമുഖം വന്നിട്ടുണ്ട്. കൂടാതെ ദേശീയ ടീമിനായി കളിക്കവെ നെറ്റ്‌സിലും പല തവണ അദ്ദേഹത്തിനെതിരേ കോലി ബാറ്റും ചെയ്തു കഴിഞ്ഞു.

മൂന്നു ഫോര്‍മാറ്റുകളിലെയും മികവുറ്റ ബൗളറാണ് ജസ്പ്രീത് ബുംറ. ഐപിഎല്ലില്‍ അവന്‍ എന്നെ കുറച്ചു തവണ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ബുംറയ്‌ക്കെതിരേ കളിക്കുമ്പോഴെല്ലാം അതു വളരെയധികം ആവേശം കൊള്ളിക്കാറുമുണ്ട്.

കാരണം നെറ്റ്‌സില്‍ ഞങ്ങള്‍ക്കു അതു സാധിക്കാറില്ല. ഇനി നെറ്റ്‌സിലാണെങ്കില്‍ പോലും പരസ്പരം മുഖാമുഖം വരുമ്പോള്‍ യഥാര്‍ഥ മല്‍സരത്തില്‍ കളിക്കുന്നതു പോലെയാണ് അനുഭവപ്പെടാറുള്ളതെന്നും കോലി വ്യക്തമാക്കി.

പുറത്താക്കാനുള്ള തന്ത്രമറിയാം

നെറ്റ്‌സില്‍ ഞാനും ജസ്പ്രീത് ബുംറയും നേര്‍ക്കുനേര്‍ വരുമ്പോഴെല്ലാം അതൊരു യഥാര്‍ഥ ഐപിഎല്‍ മല്‍സരത്തെപ്പോലെ തീവ്രമായി മാറാറുണ്ട്. എന്നെ എങ്ങനെ പുറത്താക്കണമെന്നു അവനു നന്നായി അറിയാം. ബുംറയുടെ ബൗളിങിനെതിരേ പുറത്താവാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യാറുണ്ട്.

JASPRIT BUMRAH

ഇപ്പോള്‍ അവനെതിരേ സ്ഥിരമായി കളിക്കുമ്പോള്‍ എന്നെ സംബന്ധിച്ച് ഒരു ബെഞ്ച് മാര്‍ക്ക് തന്നെയാണ് ബുംറ. അവനെതിരേ കളിക്കുകയെന്നത് ഏറ്റവും ആസ്വിദിക്കാറുള്ള കാര്യം മാത്രമല്ല, ഏറ്റവും കടുപ്പമേറിയ വെല്ലുവിളിയും കൂടിയാണെന്നും വിരാട് കോലി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഐപിഎല്ലിന്റെ ചരിത്രത്തിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനായി കോലി മാറിക്കഴിഞ്ഞു. ടൂര്‍ണമെന്റിന്റെ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരമെന്ന വമ്പന്‍ റെക്കോര്‍ഡും ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്. ഐപിഎല്ലില്‍ 252 മല്‍സരങ്ങൡ കോലി ഇതിനകം കളിച്ചുകഴിഞ്ഞു. ഇവയില്‍ സമ്പാദ്യം 8004 റണ്‍സുമാണ്.

എട്ടു സെഞ്ച്വറികള്‍ കോലി ഇതിനകം വാരിക്കൂട്ടി കഴിഞ്ഞു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സെഞ്ച്വറികളുള്ളതും അദ്ദേഹത്തിനു തന്നെയാണ്. 55 ഫിഫ്റ്റികളും താരം തന്റെ അക്കൗണ്ടുലേക്കു ചേര്‍ത്തു കഴിഞ്ഞു. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 113 റണ്‍സുമാണ്.

അതേസമയം, ക്യാപ്റ്റന്‍സി റെക്കോര്‍ഡ് എടുത്താല്‍ ആര്‍സിബിയെ 143 മല്‍സരങ്ങളിലാണ് കോലി നയിച്ചിട്ടുള്ളത്. ഇതില്‍ 66 മല്‍സരങ്ങളില്‍ ടീം ജയിച്ചപ്പോള്‍ 70 കളികള്‍ ടീം തോല്‍ക്കുകയും ചെയ്തു.

2016ല്‍ ആര്‍സിബി ഫൈനലിലെത്തിയതാണ് കോലിക്കേു കീഴില്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം. ബാറ്റിങില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പ്രകടനം കണ്ടതും ഇതേ സീസണിലാണ്. നാലു സെഞ്ച്വറികളടക്കം കോലി വാരിക്കൂട്ടിയയത് 973 റണ്‍സാണ്.

Story first published: Monday, March 17, 2025, 15:36 [IST]
Other articles published on Mar 17, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+