Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 14ാം വയസില്‍ വൈഭവ് അരങ്ങേറി, ഈ സൂപ്പര്‍ താരങ്ങളുടെ മക്കള്‍ എവിടെ? അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ അത്ഭുമാവുകയാണ് വൈഭവ് സൂര്യവന്‍ഷി. രാജസ്ഥാന്‍ റോയല്‍സിലൂടെ അരങ്ങേറ്റം കുറിച്ച താരത്തിന്റെ പ്രായം വെറും 14 വയസ് മാത്രമാണ്. എട്ടാം ക്ലാസ് പഠനം നടത്തേണ്ട സമയത്താണ് വൈഭവ് ഐപിഎല്‍ അരങ്ങേറ്റം നടത്തിയിരിക്കുന്നത്. ഐപിഎല്ലില്‍ അരങ്ങേറിയ പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലേക്കെത്താനും വൈഭവിന് സാധിച്ചിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തി തന്റെ കരുത്ത് തെളിയിക്കാനും വൈഭവിന് സാധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടീമിനൊപ്പവും വലിയ ഭാവി പ്രതീക്ഷിക്കപ്പെടുന്ന താരമായി മാറാന്‍ വൈഭവിന് സാധിച്ചിരിക്കുകയാണ്. എന്നാല്‍ വൈഭവ് ഇത്ര ചെറുപ്പത്തിലേ മിന്നിക്കുമ്പോള്‍ ചില സൂപ്പര്‍ ക്രിക്കറ്റ് താരങ്ങളുടെ മക്കളെക്കുറിച്ചാണ് ചോദ്യമുയരുന്നത്. ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ നിന്ന് കഠിനാധ്വാനത്തിലൂടെയാണ് വൈഭവ് വളര്‍ന്നുവന്നിരിക്കുന്നത്. എന്നാല്‍ എല്ലാ സംവിധാനങ്ങളുടെ സഹായവും വലിയ പിന്തുണയും ഉണ്ടായിട്ടും ക്രിക്കറ്റില്‍ ഒന്നുമാകാന്‍ സാധിക്കാത്ത താര പുത്രന്മാര്‍ ഏറെയാണ്.

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായിരുന്ന താരങ്ങളുടെ മക്കളില്‍ പലരും ഇന്ത്യന്‍ ടീമിലേക്ക് വളരുമെന്ന് പ്രതീക്ഷ നല്‍കിയവരാണെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ പോയിട്ട് ഐപിഎല്ലില്‍ പോലും ഇടം നേടാനാവാതെ പ്രയാസപ്പെടുകയാണ്. ഇത്തരത്തില്‍ പ്രതീക്ഷക്കൊത്ത് വളരാത്ത ഇന്ത്യന്‍ താരങ്ങളുടെ മക്കള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ആര്യവീര്‍ സെവാഗ്

മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗിന്റെ മകനാണ് ആര്യവീര്‍ സെവാഗ്. തുടക്കം മുതല്‍ കടന്നാക്രമിച്ച് കളിച്ചിരുന്ന സെവാഗ് ലോക ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത ബാറ്റിങ് ഇതിഹാസമാണ്. ക്രിക്കറ്റ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത സെവാഗിന്റെ മകന്‍ അച്ഛന്റെ പാത പിന്തുടരാനാണ് ശ്രമിച്ചത്. ജൂനിയര്‍ തല ക്രിക്കറ്റില്‍ പല തവണ കൈയടി നേടിയിട്ടുള്ള താരമാണ് ആര്യവീര്‍ സെവാഗ്. എന്നാല്‍ 17 കാരനായ താരത്തിന് പ്രതീക്ഷിച്ചപോലെ കരിയറില്‍ വളര്‍ച്ച നേടാനായിട്ടില്ല.

ആര്യവീറിന്റെ ഐപിഎല്‍ അരങ്ങേറ്റം എളുപ്പമാവില്ലെന്നുറപ്പ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകനായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. എന്നാല്‍ ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിക്കാതെ തീര്‍ത്തും തഴയപ്പെട്ടിരിക്കുന്ന അവസ്ഥയാണ് അര്‍ജുനുള്ളത്. ഇതേ അവസ്ഥയിലേക്ക് പോകാന്‍ ആര്യവീര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ താരം തിടുക്കപ്പെട്ട് ഐപിഎല്‍ അരങ്ങേറ്റത്തിന് ശ്രമിക്കുകയില്ലെന്ന് തന്നെ പറയാം. ആയുഷ് മാത്ര 17ാം വയസില്‍ സിഎസ്‌കെയ്ക്കായി അരങ്ങേറ്റം കുറിച്ച് മിന്നിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആര്യവീര്‍ എത്രയും വേഗം മികവ് കാട്ടി വളരണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

സമിത് ദ്രാവിഡ്

ഇന്ത്യയുടെ മുന്‍ ഇതിഹാസവും സൂപ്പര്‍ പരിശീലകനുമാണ് രാഹുല്‍ ദ്രാവിഡ്. ഇന്ത്യയുടെ ബാറ്റിങ് വന്മതിലായ ദ്രാവിഡ് താരമെന്ന നിലയില്‍ കരിയര്‍ അവസാനിപ്പിച്ച ശേഷം പരിശീലക റോളില്‍ മിന്നിച്ചു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച പരിശീലകനായ ദ്രാവിഡ് ഇന്ത്യയുടെ സീനിയര്‍ ടീമിനെ ടി20 ലോകകപ്പ് കിരീടത്തിലേക്കുമെത്തിച്ചു. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനാണ് ദ്രാവിഡ്.

aryavir sehwag ipl 2025

ദ്രാവിഡിന്റെ മകനായ സമിത് ദ്രാവിഡ് ഐപിഎല്ലിലേക്കെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. കര്‍ണാടകയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തുന്ന സമിത്തിനെ ഇതുവരെ ആരും വാങ്ങിയിട്ടില്ല. രാജസ്ഥാന്‍ റോയല്‍സിലൂടെ സമിത്തിനെ വളര്‍ത്താന്‍ ദ്രാവിഡ് തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യത്തില്‍ സമിത്തിന് കാര്യങ്ങള്‍ എളുപ്പമല്ല. 19കാരനായ താരം ഇന്ത്യന്‍ ടീമിലെ അടുത്ത ദ്രാവിഡാകുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് നടക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

സര്‍വജീത് ലക്ഷ്മണ്‍

മുന്‍ ഇന്ത്യന്‍ ക്ലാസിക് ബാറ്റ്സ്മാന്‍ വിവിഎസ് ലക്ഷ്മണിന്റെ മകനാണ് സര്‍വജീത് ലക്ഷ്മണ്‍. ഇതിനോടകം ജൂനിയര്‍ ക്രിക്കറ്റില്‍ മികവ് കാട്ടാന്‍ സര്‍വജീതിന് സാധിച്ചിട്ടുണ്ട്. ലക്ഷ്മണിന്റെ മകനെന്ന നിലയില്‍ സര്‍വജീതിന് വലിയ കരിയര്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതിനൊത്ത പ്രകടനം നടത്തി വളരാന്‍ താരത്തിനായിട്ടില്ല. ഇന്ത്യന്‍ ടീമിലേക്കും ഐപിഎല്ലിലേക്കും സര്‍വജീതിന് എളുപ്പത്തില്‍ എത്താനാവില്ലെന്നുറപ്പാണ്.

Story first published: Saturday, April 26, 2025, 16:41 [IST]
Other articles published on Apr 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+