ജിദ്ദ: ഐപിഎല്‍ മെഗാ ലേലത്തിന്റെ ആദ്യ ദിനത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് ലൈനപ്പ് കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും സെലക്ഷന്‍ കമ്മിറ്റി ചെയകര്‍മാനുമായ കെ ശ്രീകാന്ത്. ലേലത്തില്‍ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെയടക്കം മികച്ച ചില സ്ലോ ബൗളര്‍മാരെ സ്വന്തമാക്കാന്‍ സിഎസ്‌കെയ്ക്കായിരുന്നു. ഇതാണ് ശ്രീകാന്തിനെ ആവേശത്തിലാക്കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് ചെന്നൈ ബൗളിങ് യൂനിറ്റിനെ അദ്ദേഹം പ്രശംസിച്ചിരിക്കുന്നത്. എതിര്‍ ടീമുകള്‍ക്കു വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ചെന്നൈയുടെ സ്പിന്‍ നിരയ്ക്കു സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

സന്തുലിതമായ ടീം
ഈ ഐപിഎല്ലിലെ ഏറ്റവും സന്തുലിതമായ ടീമുകളിലൊന്നായി ചെന്നൈ സൂപ്പര്‍ കിങ്‌സ് മാറിയിരിക്കുകയാണ്. ചെപ്പോക്കില്‍ നൂര്‍, ജഡ്ഡു, അശ്വിന്‍ എന്നിവര്‍ക്കു എതിര്‍ ടീമുകളെ തരിപ്പണമാക്കാന്‍ സാധിക്കും. കിടില്‍ പിക്കുകളാണ് ഐപിഎല്‍ ലേലത്തില്‍ അവര്‍ ഇതുവരെ നടത്തിയിയിട്ടുള്ളതെന്നും എക്‌സില്‍ കെ ശ്രീകാന്ത് കുറിക്കുന്നു.
എന്നാല്‍ അഫ്ഗാനിസ്താന്‍ സ്പന്നറായ നൂര്‍ അഹമ്മദിനായി (10 കോടി) മുടക്കിയ തുകയില്‍ പോസ്റ്റിനു താഴെ ഒരു ആരാധകന്‍ കമന്റിട്ടപ്പോള്‍ ശ്രീകാന്ത് ഇതിനോടു പ്രതികരിക്കുകയും ചെയ്്തു. മിസ്റ്ററി സ്പിന്നറായതിനാല്‍ നൂര്‍ അഹമ്മദിനെ ഞാന്‍ എല്ലായ്‌പ്പോഴമെടുക്കും. 10 കോടി രൂപ നന്നായിട്ടു തന്നെയാണ് ചെലവഴിച്ചതെന്നാണ് തന്റെ അഭിപ്രായമെന്നും ശ്രീകാന്ത് കുറിച്ചു.
സ്പിന്‍ ആക്രമണം
സ്പിന്നര്‍മാര്‍ക്കു എല്ലായ്‌പ്പോഴും പ്രാധാന്യം നല്‍കിയുള്ള ഗെയിം പ്ലാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരീക്ഷിക്കാറുള്ളത്. കാരണം അവരുടെ ഹോംഗ്രൗണ്ടായ ചെന്നൈിയിലെ ചെപ്പോക്ക് സ്പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കാറുണ്ട്. ഇത്തവണത്തെ ലേലത്തില്‍ സ്പിന്നര്‍മാരെ റാഞ്ചാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിട്ടുള്ളതയി കാണാം.

രണ്ടു കോടി അടിസ്ഥാന വിലയുള്ള തങ്ങളുടെ മുന്‍ താരം കൂടിയായ ആര്‍ അശ്വിനായി സിഎസ്‌കെ വാരിയെറിഞ്ഞത് 9.75 കോടി രൂപയാണ്. ചെപ്പോക്കില്‍ അദ്ദേഹം എത്രത്തോളം ഇംപാക്ടുണ്ടാക്കുമെന്നു അവര്‍ക്കു നന്നായി അറിയാം. ഇതു തന്നെയാണ് ഇത്രയും വലുയൊരു തുക മുടക്കാന്‍ ചെന്നൈയെ പ്രേരിപ്പിച്ചത്.
അതിനു ശേഷമാണ് അഫ്ഗാനിസ്താന്റ മുന്‍ സ്പിന്‍ സെന്‍സേഷന്‍ നൂര്‍ അഹമ്മദിനായി 10 കോടി രൂപ സിഎസ്‌കെ വാരിയെറിഞ്ഞത്. കൂടാതെ ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയെയും അവര്‍ തിരികെ വാങ്ങിയിരുന്നു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ നേരത്തേ തന്നെ ടീമിലുണ്ട്. ഇതിനു പിന്നാലെയാണ് മൂന്നു പേരെ കൂടി സിഎസ്‌കെ ടീമിലെത്തിച്ചത്.