For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കെകെആര്‍ x ആര്‍സിബി, ഉദ്ഘാടന മത്സരം തീ പാറും; മാര്‍ച്ച് 22ന് തുടക്കം

മുംബൈ: ആരാധകര്‍ കാത്തിരുന്ന ഐപിഎല്‍ 2025ന്റെ ഔദ്യോഗിക ഷെഡ്യൂള്‍ പുറത്ത്. മാര്‍ച്ച് 22ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. കൊല്‍ക്കത്തയുടെ തട്ടകത്തിലാണ് ഈ മത്സരം നടക്കുന്നത്. 23ന് രണ്ട് ആവേശ മത്സരങ്ങളാണ് നടക്കുന്നത്.

ഉച്ച കഴിഞ്ഞ് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും നടക്കുമ്പോള്‍ വൈകീട്ട് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. സിഎസ്‌കെയുടെ തട്ടകത്തിലാണ് ഈ മത്സരം. ഏപ്രില്‍ 20ന് മുംബൈയിലാണ് ഇരു ടീമും വീണ്ടും ഏറ്റുമുട്ടുന്നത്. മെയ് 20നാണ് ഒന്നാം ക്വാളിഫയര്‍. എലിമിനേറ്റര്‍ മെയ് 21ന് നടക്കുമ്പോള്‍ രണ്ടാം ക്വാളിഫയര്‍ 23നാണ് നടക്കുന്നത്. മെയ് 25നാണ് ഫൈനല്‍. ഒന്നാം ക്വാളിഫയറും എലിമിനേറ്ററും ഹൈദരാബാദില്‍ നടക്കുമ്പോള്‍ രണ്ടാം ക്വാളിഫയറും ഫൈനലും കൊല്‍ക്കത്തയിലാണ് നടക്കുക.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് നിലവിലെ ചാമ്പ്യന്മാര്‍. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കെകെആര്‍ കിരീടത്തിലേക്കെത്തിയത്. എന്നാല്‍ ഇത്തവണ കിരീടം നേടിത്തന്ന നായകനെയടക്കം മാറ്റിയാണ് കെകെആര്‍ ഇറങ്ങുന്നതെന്നതാണ് കൗതുക കരമായ കാര്യം. മൂന്ന് തവണ ചാമ്പ്യന്മാരായ കെകെആര്‍ ഇത്തവണത്തെ ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. റിങ്കു സിങ്, ക്വിന്റന്‍ ഡീകോക്ക്, റോവ്മാന്‍ പവല്‍, അജിന്‍ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, രമണ്‍ദീപ് സിങ്, ആന്‍ഡ്രേ റസല്‍ എന്നിവരെല്ലാമാണ് കെകെആറിനൊപ്പമുള്ളത്.

മുഴുവന്‍ ഷെഡ്യൂള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പരിക്ക് കെകെആറിനും തലവേദന സൃഷ്ടിക്കുന്നുണ്ട്. സ്റ്റാര്‍ പേസര്‍ ആന്‍ റിച്ച് നോക്കിയേ പരിക്കിന്റെ പിടിയിലാണ്. താരത്തിന് കളിക്കാന്‍ സാധിക്കാതെ പോയാല്‍ കെകെആറിനെ അത് കാര്യമായിത്തന്നെ ബാധിക്കുമെന്നുറപ്പാണ്. എന്തായാലും പുതിയ സീസണില്‍ ജയത്തോടെ തുടങ്ങാനുറച്ചാവും കെകെആര്‍ ഇറങ്ങുക. എന്നാല്‍ നിലവിലെ ടീമിന്റെ കരുത്ത് പരിശോധിക്കുമ്പോള്‍ കെകെആറിന് കഴിഞ്ഞ സീസണിലെ മികവ് ആവര്‍ത്തിക്കുക പ്രയാസമാവും.

അതേ സമയം ആര്‍സിബിക്ക് ഇത്തവണ പ്രതീക്ഷകളേറെയാണ്. ആര്‍സിബിയുടെ നായകസ്ഥാനത്തേക്ക് രജത് പാട്ടീധാര്‍ എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ കന്നി കിരീടത്തിലേക്ക് എത്താമെന്ന സജീവ പ്രതീക്ഷയിലാണ് ആര്‍സിബി. വിരാട് കോലിക്കൊപ്പം ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ദേവ്ദത്ത് പടിക്കല്‍, ലിയാം ലിവിങ്സ്റ്റണ്‍, ക്രുണാല്‍ പാണ്ഡ്യ, ടിം ഡേവിഡ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാമാണ് ആര്‍സിബി നിരയില്‍ കരുത്ത് പകര്‍ന്നുള്ളത്. കപ്പിലേക്കെത്താന്‍ ആര്‍സിബിക്ക് ഭാഗ്യമുണ്ടാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

virat kohli

മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ ആര്‍ക്കും ഇത്തവണ മുന്‍തൂക്കം നല്‍കാന്‍ സാധിക്കില്ല. മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും ഇടവേളക്ക് ശേഷം കിരീടത്തിലേക്കെത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. മുംബൈ ഇന്ത്യന്‍സ് പ്രധാന താരങ്ങളെയെല്ലാം നിലനിര്‍ത്തി കരുത്തോടെയാണ് ഇറങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ധോണിക്കും രോഹിത് ശര്‍മക്കും ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്.

ഇത്തവണ ചില സൂപ്പര്‍ താരങ്ങള്‍ വലിയ കൂടുമാറ്റങ്ങളാണ് നടത്തിയിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന റിഷഭ് പന്ത് ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ്. കെഎല്‍ രാഹുലിനെ ഒഴിവാക്കിയാണ് റെക്കോഡ് തുകയ്ക്ക് റിഷഭിനെ ലഖ്‌നൗ ഒപ്പം കൂട്ടിയത്. എന്തായാലും ഇത്തവണത്തെ റിഷഭിന്റെ പ്രകടനം എല്ലാവരും ഉറ്റുനോക്കുന്നതാണ്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതുമാണ്.

കെകെആറിനെ കപ്പടിപ്പിച്ച് ടീം വിട്ട ശ്രേയസ് അയ്യര്‍ പഞ്ചാബ് കിങ്‌സിനൊപ്പമാണുള്ളത്. റിക്കി പോണ്ടിങ് പരിശീലകനായുള്ള പഞ്ചാബ് കിങ്‌സ് ഇത്തവണ ശക്തമായ താരങ്ങളുടെ നിരയാണ്. ശ്രേയസിന്റെ മികവില്‍ കന്നി കിരീടമാണ് പഞ്ചാബ് ഇത്തവണ സ്വപ്‌നം കാണുന്നത്. രാജസ്ഥാന്‍ റോയല്‍സിന് പരിക്ക് വലിയ തലവേദനയായിരിക്കുകയാണ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പരിക്കിന്റെ പിടിയിലാണ്. വരുന്ന സീസണ്‍ കളിക്കാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Sunday, February 16, 2025, 17:45 [IST]
Other articles published on Feb 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+