Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പരിക്ക് വില്ലന്‍, ഈ സൂപ്പര്‍ താരങ്ങള്‍ക്ക് ഐപിഎല്‍ 2025 നഷ്ടമായേക്കും! ആരൊക്കെ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 22നാവും ഐപിഎല്‍ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരമെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഐപിഎല്ലാണ്. അതുകൊണ്ടുതന്നെ ആരാവും കപ്പിലേക്കെത്തുകയെന്ന് പ്രവചിക്കുക പോലും പ്രയാസമാണ്.

ചാമ്പ്യന്മാരുടെ നിരയായ മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനുമെല്ലാം ഇടവേളക്ക് ശേഷം കപ്പിലേക്കെത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. എല്ലാ ടീമുകളിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പല ടീമുകളുടേയും നായകന്മാര്‍ പോലും മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പോരാട്ടം തീപാറുമെന്നുറപ്പ്. ഇത്തവണ ടീമുകളെല്ലാം മുന്നൊരുക്കം ശക്തിമാക്കവെ പരിക്ക് പല ടീമുകള്‍ക്കും വലിയ തലവേദന സൃഷ്ടിക്കുകയാണ്. പരിക്കിനെത്തുടര്‍ന്ന് ഐപിഎല്‍ 2025 സീസണ്‍ നഷ്ടമാവാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണ്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. മലയാളി താരമായ സഞ്ജു സാംസണിന് വരുന്ന ഐപിഎല്‍ സീസണ്‍ വളരെ നിര്‍ണ്ണായകമാണ്. എന്നാല്‍ പരിക്ക് സഞ്ജുവിന് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ ജോഫ്രാ ആര്‍ച്ചറുടെ പന്ത് കൈവിരലിന് കൊണ്ട് വിരലിന് പൊട്ടലേറ്റിരിക്കുകയാണ്. ആറ് ആഴ്ചത്തെ വിശ്രമമാണ് സഞ്ജുവിന് നിര്‍ദേശിച്ചിരിക്കുന്നത്.

സഞ്ജു ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും കാര്യങ്ങള്‍ എളുപ്പമാവില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് തെളിയിക്കാതെ സഞ്ജുവിന് ഐപിഎല്‍ കളിക്കാനാവില്ല. സഞ്ജുവില്ലാതെ വന്നാല്‍ രാജസ്ഥാനത് വലിയ തിരിച്ചടിയായി മാറിയേക്കും. രാഹുല്‍ ദ്രാവിഡ് പരിശീലകനായ ശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ സീസണാണ് വരാനിരിക്കുന്നത്. ഇത് സഞ്ജുവിന് നഷ്ടമാവുമോയെന്ന ആശങ്കയാണ് ടീമിനും ആരാധകര്‍ക്കുമുള്ളത്.

ജസ്പ്രീത് ബുംറ

മുംബൈ ഇന്ത്യന്‍സിന്റെ വജ്രായുധമാണ് ജസ്പ്രീത് ബുംറ. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ് ബുംറക്ക് പരിക്കേറ്റത്. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ബുംറയെ ഒഴിവാക്കിയിട്ടുണ്ട്. ബുംറ വേഗത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഐപിഎല്‍ താരത്തിന് നഷ്ടമാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ബുംറ കളിക്കാതിരുന്നാല്‍ മുംബൈക്കത് നികത്താനാവാത്ത വിടവായിരിക്കുമെന്നുറപ്പ്.

jasprit bumrah

നിലവില്‍ ബുംറ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ്. മുംബൈക്കായി ബുംറ കളിക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ താരത്തിന് ടൂര്‍ണമെന്റ് നഷ്ടമാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ജോഷ് ഹെയ്‌സല്‍വുഡ്

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസറായ ജോഷ് ഹെയ്‌സല്‍വുഡ് ആര്‍സിബിക്കൊപ്പമാണുള്ളത്. 12.5 കോടിക്കാണ് ആര്‍സിബി ഹെയ്‌സല്‍വുഡിന് ടീമിലെത്തിച്ചത്. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള ഹെയ്‌സല്‍വുഡിന് ചാമ്പ്യന്‍സ് ട്രോഫി നഷ്ടമായിരിക്കുകയാണ്. ഐപിഎല്‍ താരം കളിക്കുന്ന കാര്യം സംശയമാണ്. ആര്‍സിബി പ്രധാന പേസറായാണ് ഹെയ്‌സല്‍വുഡിനെ പരിഗണിക്കുന്നത്. താരത്തിന് ഐപിഎല്‍ നഷ്ടമായാല്‍ ആര്‍സിബിക്കത് കടുത്ത തിരിച്ചടിയാവാനാണ് സാധ്യത.

ആന്‍ റിച്ച് നോക്കിയേ

ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസറായ ആന്‍ റിച്ച് നോക്കിയേ വരുന്ന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ്. 31കാരനായ പേസര്‍ നിലവില്‍ പരിക്കിന്റെ പിടിയിലാണ്. ഏറെ നാളുകളായി ദക്ഷിണാഫ്രിക്കന്‍ ടീമിന് പുറത്താണ് നോക്കിയേ. ഐപിഎല്ലിന് മുമ്പ് നോക്കിയേക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കുക പ്രയാസമായിരിക്കുമെന്നാണ് വിവരം. 6.50 കോടിക്കാണ് നോക്കിയേയെ കെകെആര്‍ വാങ്ങിയത്. നിലവിലെ ചാമ്പ്യന്മാരായ കെകെആറിന് നോക്കിയേയുടെ അഭാവം വലിയ തിരിച്ചടിയാണ്.

ലോക്കി ഫെര്‍ഗൂസന്‍

പഞ്ചാബ് കിങ്‌സിന്റെ പേസറാണ് ലോക്കി ഫെര്‍ഗൂസന്‍. ന്യൂസീലന്‍ഡ് താരമായ ഫെര്‍ഗൂസന് പരിക്കേറ്റിരിക്കുകയാണ്. രണ്ട് കോടിക്ക് പഞ്ചാബ് ടീമിലെത്തിച്ച ഫെര്‍ഗൂസന് പേസ് നിരയില്‍ നിര്‍ണ്ണായക റോളാണുള്ളത്. എന്നാല്‍ പരിക്ക് താരത്തിനും പഞ്ചാബിനും കടുത്ത തിരിച്ചടിയായിരിക്കുകയാണ്. പഞ്ചാബ് കിങ്‌സ് വലിയ മാറ്റങ്ങളോടെ പുതിയ സീസണിന് തയ്യാറെടുക്കവെ ഫെര്‍ഗൂസന്റെ പരിക്ക് തലവേദനയാണെന്ന് തന്നെ പറയാം.

Story first published: Friday, February 14, 2025, 20:33 [IST]
Other articles published on Feb 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+