Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഈ 7 പേരെ ടീമുകള്‍ ഒഴിവാക്കും!! ലേലത്തില്‍ ഇവരുണ്ടാവും?

ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ പകുതിയോടു അടുക്കുകയാണ്. ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓറഫിലേക്കു യോഗ്യത നേടുന്ന ടീമുകള്‍ ആരൊക്കെയാവുമെന്നു നിര്‍ണയിക്കുക ഇനിയുള്ള മല്‍സരങ്ങളായിരിക്കും. നിലവില്‍ ടോപ്പ് ഫോറിലുള്ള ടീമുകള്‍ പ്ലേഓഫിലുണ്ടാവുമെന്നു ഉറപ്പിക്കാന്‍ സാധിക്കില്ല. ചില ടീമുകള്‍ ഗംഭീര തിരിച്ചുവരവിലൂടെ ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തുമെന്നുറപ്പാണ്.

ഇതുവരെ പൂര്‍ത്തിയായിക്കഴിഞ്ഞ ഐപിഎല്‍ മല്‍സരങ്ങളെടുത്താല്‍ ചില വമ്പന്‍ താരങ്ങള്‍ മോശം പ്രകടനത്തിലൂടെ നിരാശപ്പെടുത്തിയതായി കാണാം. ലോകോത്തര ബാറ്റര്‍മാരും ബൗളര്‍മാരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ടു തന്നെ ഈ താാരങ്ങളെ അടുത്ത ഐപിഎല്ലിലും ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്താനുള്ള സാധ്യത തീരെ കുറവാണെന്നു പറയാം. ഈ സീസണിനു ശേഷം ടീമുകള്‍ ഒഴിവാക്കാനിടയുള്ള ചില വമ്പന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ROHIT SHARMA

ആരുടെയെല്ലാം ചീട്ട് കീറും?

ഐപിഎല്ലിലെ പത്തു ഫ്രാഞ്ചൈസികളിലായി പ്രധാനമായും എട്ടു താരങ്ങള്‍ക്കായിരിക്കും സീസണ്‍ കഴിഞ്ഞാല്‍ ടീമിലെ സ്ഥാനം നഷ്ടമാവുക. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി എന്നിവരെല്ലാം ഒഴിവാക്കപ്പെടാനിടയുള്ള കളിക്കാരുടെ കൂട്ടത്തിലുണ്ട്.

വലിയ പ്രതീക്ഷയോടെ കഴിഞ്ഞ മെഗാ ലേലത്തില്‍ തന്റെ ആദ്യ ഫ്രാഞ്ചൈസിയും ഹോം ടീമുമായ സിഎസ്‌കെയിലേക്കു മടങ്ങിവന്ന താരമാണ് അശ്വിന്‍. ചെന്നൈയുടെ സ്പിന്‍ ബൗളിങിലെ നെടുംതൂണായി അദ്ദേഹം മാറുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. ഒടുവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ അവസാന മല്‍സരത്തില്‍ അശ്വിനെ സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി പുറത്താക്കുകയും ചെയ്തു.

സിഎസ്‌കെ.യ്ക്കു വേണ്ടി ആറു മല്‍സരങ്ങളില്‍ കളിച്ച അശ്വിനു 9.90 എന്ന മോശം ഇക്കോണമി റേറ്റില്‍ വീഴ്ത്താനായത് അഞ്ചു വിക്കറ്റാണ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും മികവും നോക്കുമ്പോള്‍ ഈ പ്രകടനം ശരാശരിക്കും താഴെയാണ്. അതുകൊണ്ടു തന്നെ അശ്വിനെ സീസണിനു ശേഷം കൈവിടാനുള്ള സാധ്യതയും കൂടുതലാണ്,

മുംബൈ ഇന്ത്യന്‍സിനൊപ്പം ഫ്‌ളോപ്പ് ഷോ തുടരുന്ന രോഹിത്തിനെയും അടുത്ത സീസണില്‍ അവരുടെ ലൈനപ്പില്‍ കണാനിടയില്ല. പരിക്കു കാരണം ഒരു മല്‍സരം നഷ്ടമായ ഹിറ്റ്മാന്‍ അഞ്ചു കളിയിലാണ് ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 11.20 എന്ന ദയനീയ ശരാശരിയില്‍ സ്‌കോര്‍ ചെയ്യാനായത് വെറും 56 റണ്‍സ് മാത്രം.

അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 18 റണ്‍സുമാണ്. ബാറ്റിങില്‍ തീര്‍ത്തും ഫോമൗട്ടായാണ് രോഹിത് ഇപ്പോള്‍ കാണപ്പെടുന്നത്. നിലവില്‍ ടീമിനു വലിയ ബാധ്യതയുമായി അദ്ദേഹം മാറിയിരിക്കുകയാണ്. സീസണ്‍ കഴിഞ്ഞാല്‍ രോഹിത്തിനെ മുംബൈ കൈവിടാന്‍ തന്നെയാണ് സാധ്യത.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഈ സീസണില്‍ ചേര്‍ന്ന ശേഷം ഷമി തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണ്. നേരത്തേ ഗുജറാത്ത് ടൈറ്റന്‍സില്‍ നടത്തിയതു പോലെയൊരു പ്രകടനം ഇവിടെ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു ഇനിയുമായിട്ടില്ല. എസ്ആര്‍എച്ചിനു വേണ്ടി ആറു മല്‍സരങ്ങളില്‍ പന്തെറിഞ്ഞ ഷമിക്കു 11.09 എന്ന മോശം ശരാശരിയില്‍ വീഴ്ത്താനായത് അഞ്ചു വിക്കറ്റുകള്‍ മാത്രം. സീസണ്‍ കഴിഞ്ഞാല്‍ ഷമിയെ ഓറഞ്ച് ആര്‍മി നിലനിര്‍ത്താനിടയില്ല.

R ASHWIN

ഇവരെയും ലേലത്തില്‍ കാണാം

പഞ്ചാബ് കിങ്‌സിനൊപ്പമുള്ള ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, കൊല്‍ക്കത് നൈറ്റ്‌റൈഡേഴ്‌സ് ഓപ്പണറും സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണറും മുന്‍ സൗത്താഫ്രിക്കന്‍ സ്റ്റാര്‍ ബാറ്ററുമായ ഫാഫ് ഡുപ്ലെസി, ഗുജറാത്ത് ടൈറ്റന്‍സിന്റെ വെറ്ററന്‍ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ എന്നിവരെയും സീസണ്‍ കഴിഞ്ഞാല്‍ ടീമുകള്‍ കൈവിട്ടേക്കും.

പഞ്ചാബിനൊപ്പം നിരാശാജനകനമായ പ്രകടനമാണ് മാക്‌സ്വെല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ചിന്നിങ്‌സുകളില്‍ നിന്നും 8.20 എന്ന പരിതാപകരമായ ശരാശരിയില്‍ വെറും 41 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ബൗളിങില്‍ നാലു വിക്കറ്റ് നേടിയെന്നതു മാത്രമാണ് മാക്‌സിക്കു ആശ്വസിക്കാന്‍ വക നല്‍കുന്നത്. ഡികോക്കിന്റെ കാര്യമെടുത്താല്‍ കെകെആറിനായി ഏഴു കളിയില്‍ 23.83 ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് 143 റണ്‍സാണ്. ഒരു ഫിഫ്റ്റി മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ.

ഡല്‍ഹിക്കൊപ്പം ഡുപ്ലെസിയുടെ പ്രകടനവും മോശമാണെന്നു തന്നെ പറയാം. മൂന്നു മല്‍സരങ്ങളിലാണ് അദ്ദേഹത്തിനു ഇതിനകം കളിക്കാനായത്. ഇവയില്‍ നിന്നും നേടാനായത് 81 റണ്‍സുമാണ്. സീസണ്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ ഡിസി കൈവിട്ടേക്കും. എന്നാല്‍ ഇഷാന്ത് ഈ സീസണില്‍ മൂന്നു മല്‍സരങ്ങളിലാണ് ജിടിക്കായി ബൗള്‍ ചെയ്ത്. 12.12 എന്ന മോശം ഇക്കോണമി റേറ്റില്‍ ഒരു വിക്കറ്റ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.

Story first published: Wednesday, April 16, 2025, 14:20 [IST]
Other articles published on Apr 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+