For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സഞ്ജുവല്ല, സിഎസ്‌കെയില്‍ ധോണിയുടെ പിന്‍ഗാമി റിഷഭ് പന്ത്! വമ്പന്‍ പ്രവചനം

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി മലയാളി താരം സഞ്ജു സാംസണ്‍ വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മറ്റൊരാളായിരിക്കും പകരമെത്തുകയെന്നു മുന്‍ വിക്കറ്റ് കീപ്പറുടെ പ്രവചനം. മുന്‍ വിക്കറ്റ് കീപ്പറും ഇപ്പോള്‍ കമന്ററിയില്‍ സജീവവുമായ ദീപ്ദാസ് ഗുപ്തയാണ് ധോണിയുടെ പിന്‍ഗാമിയെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുന്നത്. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റനുമായ റിഷഭ് പന്തായിരിക്കും സിഎസ്‌കെയിലേക്കു വരികയെന്നാണ് ദാസ്ഗുപ്തയുടെ വിലയിരുത്തല്‍.

അടുത്ത സീസണിലെ ഐപിഎല്ലില്‍ കൂടി കളിച്ച ശേഷം 42കാരനായ ധോണി വിരമിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിനു കീഴില്‍ സിഎസ്‌കെ അഞ്ചാം കിരീടത്തില്‍ മുത്തമിട്ടിരുന്നു. ഈ കിരീടത്തോടെ രാജകീയമായി തന്നെ ധോണി ഐപിഎല്ലില്‍ നിന്നും പടിയിറങ്ങുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്.

RISHABH PANT

എന്നാല്‍ ആരാധകര്‍ നല്‍കുന്ന സ്‌നേഹവും പിന്തുണയും കാണുമ്പോള്‍ അവര്‍ക്കായി ഒരു സീസണ്‍ കൂടി കളിക്കാന്‍ ആഗ്രഹിക്കുന്നതായി ഫൈനലിനു ശേഷം ധോണി വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഫൈനലിനു പിന്നാലെ ധോണി കാല്‍മുട്ടിനു ശസ്ത്രക്രിയക്കു വിധേയനായിരുന്നു. ഇതോടെ അടുത്ത ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് ആശങ്കകളുമുണ്ടായിരുന്നു.

എന്നാല്‍ ധോണിയെ നായകസ്ഥാനത്തു നിലനിര്‍ത്തിയാണ് അടുത്ത സീസണില്‍ നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് സിഎസ്‌കെ പ്രഖ്യാപിച്ചത്. ഇതോടെ അടുത്ത സീസണിലും ധോണി സിഎസ്‌കെയ്ക്കായി കളിക്കുമെന്നു ഉറപ്പാവുകയും ചെയ്തു. 2025ലെ സീസണിനു മുമ്പ് മെഗാ താരലേലം നടക്കുമെന്നാണ് വിവരം. ഈ ലേലത്തില്‍ റിഷഭിനെ സിഎസ്‌കെ തങ്ങളുടെ ടീമിലേക്കു കൊണ്ടുവരുമെന്നാണ് ദാസ്ഗുപ്ത പ്രവചിച്ചിരിക്കുന്നത്.

2025ലെ ഐപിഎഎല്ലില്‍ റിഷഭ് പന്തിനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് രംഗത്തിറങ്ങിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല. എംഎസ് ധോണിയും റിഷഭും പ്രത്യേക ബോണ്ട് പങ്കിടുന്നവരാണ്. ധോണിയെ ഉന്നതമായി പരിഗണിക്കുന്നയാളാണ് റിഷഭ്, ഇവര്‍ക്കിടയില്‍ നല്ല അടുപ്പവുമാണുള്ളത്. ദീര്‍ഘകാലം ഒരുമിച്ച് സമയം ചെലവഴിച്ചതിനാല്‍ ഇവര്‍ക്കിടയില്‍ ആഴത്തിലുള്ള ബന്ധമുണ്ട്.

കളിയോടുള്ള റിഷഭിന്റെ സമീപനം ധോണിയുടേതു പോലെയാണ്. അഗ്രസീവായി, പോസിറ്റീവായി, വിജയത്തില്‍ കഠിനമായി ശ്രദ്ധിക്കുകയും ചെയ്യുന്നയാളാണ്. ഈ കാര്യങ്ങള്‍ 2025ല്‍ വരാനരിക്കിന്ന മെഗാ ലേലത്തില്‍ റിഷഭിനെ സിഎസ്‌കെയ്ക്കു അനുയോജ്യനായ താരമാക്കി മാറ്റുന്നതായും ദാസ്ഗുപ്ത വിശദീകരിച്ചു. കളിക്കളത്തിനു പുറത്ത് ധോണിക്കും റിഷഭിനുമിടയില്‍ വലിയ സൗഹൃദമാണുള്ളത്. തന്റെ ആരാധനാപാത്രം ധോണിയാണെന്നു റിഷഭ് പല തവണ തുറന്നു പറയുകയും ചെയ്തിട്ടിണ്ട്.

MS DHONI

ധോണിയുടെ അന്താരാഷ്ട്ര കരിയറിന്റെ അവസാന ഘട്ടത്തിലാണ് പകരക്കാരനായി റിഷഭിനെ ഇന്ത്യന്‍ ടീമിലേക്കു കൊണ്ടുവന്നത്. കരിയറിന്റെ തുടക്ക കാലത്തു വിക്കറ്റ് കീപ്പറെന്ന നിലയില്‍ റിഷഭിനു പല പിഴവുകളും സംഭവിച്ചപ്പോള്‍ ഇതു മെച്ചപ്പെടുത്താനും കൂടുതല്‍ മെച്ചപ്പെടുത്താനും സഹായിച്ചിട്ടുള്ളത് ധോണിയുടെ ഉപദേശങ്ങളായിരുന്നു.

പക്ഷെ 2024ലെ സീസണിനു ശേഷം റിഷഭിനെ സിഎസ്‌കെയ്ക്കു വില്‍ക്കാന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് തയ്യാറാവുമോയെന്നു കണ്ടുതന്നെ അറിയണം. ഡിസിയിലൂടെ കരിയര്‍ ആരംഭിച്ച താരമാണ് അദ്ദേഹം. പിന്നീട് ശ്രേയസ് അയ്യര്‍ക്കു പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നപ്പോള്‍ റിഷഭിനു താല്‍ക്കാലിക ക്യാപ്റ്റന്‍സി ലഭിക്കുകയായിരുന്നു.

അതിനു ശേഷം ടീമിന്റെ സ്ഥിരം നായകനായും അദ്ദേഹം നിയമിക്കപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ കാറപകടത്തിലേറ്റ പരിക്കു കാരണം കഴിഞ്ഞ ഐപിഎല്‍ സീസണ്‍ മുഴുവന്‍ നഷ്ടമായ റിഷഭ് അടുത്ത സീസണില്‍ ടീമിലേക്കു മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ്.

Story first published: Sunday, December 3, 2023, 6:01 [IST]
Other articles published on Dec 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+