Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ടി20യില്‍ ഗംഭീറിനു ഇനി സഞ്ജുവിനെ മതി!! ഒപ്പം ജുറേലും; റിഷഭും ഇഷാനും ഔട്ട്

ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ ആവേശകരമായി പുരോഗമിക്കവെ ഇന്ത്യന്‍ ടി20യില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ അദ്ദേഹം ബാറ്റിങില്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെയാണ് ഈ ഫോര്‍മാറ്റില്‍ ടീമിന്റെ സ്ഥിരം ഫസ്റ്റ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ നിയോഗിക്കാന്‍ മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ ആലോചിക്കുന്നത്.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള മല്‍സരംഗത്തുള്ള മറ്റു മൂന്നു പേരില്‍ റിഷഭ് പന്തും ഇഷാന്‍ കിഷനും ഏറെ പിന്തള്ളപ്പെട്ടപ്പോള്‍ ധ്രുവ് ജുറേല്‍ മുന്നോട്ടു വരികയും ചെയ്തിരിക്കുകയാണ്. സീസണില്‍ ഇനിയും മല്‍സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും റിഷഭിനും ഇഷാനും ഇനിയൊരു തിരിച്ചുവരവ് നടത്താന്‍ സാധിക്കുമോയെന്നതു സംശയം തന്നെയാണ്.

SANJU SAMSON

മിന്നിച്ച് സഞ്ജു

ഐപിഎല്ലിലെ പോരാട്ടങ്ങള്‍ അഞ്ചാം റൗണ്ടിലേക്കു കടക്കുമ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളത് രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണാണ്. നാലു മല്‍സരങ്ങളാണ് ഇതിനകം അദ്ദേഹം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 34.25 ശരാശരിയില്‍ 152.22 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 137 റണ്‍സ് സഞ്ജു നേടിക്കഴിഞ്ഞു. 16 ബൗണ്ടറികളും അഞ്ചു സിക്‌സറുകളുമാണ് താരം പായിച്ചത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ കളിയില്‍ നേടിയ 66 റണ്‍സാണ് സഞ്ജുവിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. പഞ്ചാബ് കിങ്‌സുമായുള്ള അവസാന കളിയിലും അദ്ദേഹം ഫിഫ്റ്റി കുറിക്കുമെന്ന പ്രതീതിയാണ് നല്‍കിയത്. മികച്ച ഫോമില്‍ ബാറ്റ് വീശിയ മലയാളി താരം 26 ബോളില്‍ 36 റണ്‍സ് നേടി പുറത്താവുകയായിരുന്നു.

ഈ സീസണിലാണ് സ്ഥിരം ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പര്‍ വിട്ട് സഞ്ജു ഓപ്പണിങിലേക്കു വന്നത്. ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ ഒഴിഞ്ഞു വച്ച കസേര അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. ഓപ്പണിങില്‍ തന്റെ റോള്‍ ഭംഗിയാക്കാനും സഞ്ജുവിനു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി ടി20യിലും ഈ റോള്‍ തന്റെ കൈകളില്‍ സുരക്ഷിതമാണെന്നാണ് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുന്നത്.

എസ്ആര്‍എച്ചിനെതിരായ സീസണിലെ ആദ്യ മല്‍സരത്തില്‍ അഗ്രസീവ് ഫിഫ്റ്റിയുമായാണ് ഓപ്പണിങിലേക്കുള്ള തന്റെ വരവ് സഞ്ജു ആഘോഷിച്ചത്. ക്രീസിന്റെ മറുവശത്ത് ബാറ്റിങ് പങ്കാളികളെ നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും അദ്ദേഹം തന്റെ ശൈലി മാറ്റിയില്ല. എസ്ആര്‍എച്ചിന്റെ പേസ്, സ്പിന്‍ ആക്രമണത്തെ അനായാസം നേരിട്ട സഞ്ജു 37 ബോളില്‍ ഏഴു ഫോറും നാലു സിക്‌സറുമടക്കം 66 റണ്‍സ് അടിച്ചെടുത്താണ് ക്രീസ് വിട്ടത്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള അടുത്ത മല്‍സരം അദ്ദേഹത്തിനു അത്ര മികച്ചതായിരുന്നില്ല. 11 ബോളില്‍ രണ്ടു ഫോറടക്കം 13 റണ്‍സ് മാത്രമെടുത്ത് സഞ്ജു മടങ്ങുകയായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മൂന്നാം റൗണ്ടിലും ഭേദപ്പെട്ട തുടക്കം ലഭിച്ച ശേഷമാണ് അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. 16 ബോളില്‍ ഓരോ ഫോറും സിക്‌സറുമടക്കം 20 റണ്‍സാണ് സഞ്ജുവിനു കുറിക്കാനാത്.

അതിനു ശേഷമാണ് അവസാന കളിയില്‍ പഞ്ചാബിനെതിരേ 35 പ്ലസ് റണ്‍സുമായി അദ്ദേഹം തിരിച്ചുവന്നത്. വലിയ റിസ്‌കുകളെടുക്കാതെ എന്നാല്‍ അതോടൊപ്പം അഗ്രസീവുമായിട്ടുള്ള ബാറ്റിങ് ശൈലിയാണ് സഞ്ജു ഇപ്പോള്‍ പിന്തുടരുന്നത്.

കഴിഞ്ഞ സീസണില്‍ ഈ സമീപനം അദ്ദേഹത്തിനു ഐപിഎല്ലില്‍ ഏറെ ഗുണവും ചെയ്തു. കരിയറിലാാദ്യമായി 500 പ്ലസ് റണ്‍സ് അടിച്ചെടുക്കാന്‍ സഞ്ജുവിനായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിനു ഇടം നേടിക്കൊടുത്തതും ഇതു തന്നെയാണ്.

ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി എത്തിയതു മുതല്‍ വലിയ പിന്തുണയാണ് സഞ്ജുവിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. അവസാനത്തെ മൂന്നു ടി20 പരമ്പരകളിലും ടീമിന്റെ ഫസ്്റ്റ് ചോയ്‌സ് വിക്കറ്റ്കീപ്പറും ഓപ്പണറുമെല്ലാം മലയാളി താരമായിരുന്നു. തനിക്കു ലഭിച്ച അവസരം സഞ്ജു മുതലാക്കുകയും ചെയ്തു. മൂന്നു സെഞ്ച്വറികളാണ് കഴിഞ്ഞ മൂന്നു പരമ്പരകളില്‍ അദ്ദേഹം അടിച്ചെടുത്തത്.

DHRUV JUREL

ബാക്കപ്പായി ജുറേല്‍

ഐപിഎല്ലിന്റെ ഈ സീസണിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ടി20യില്‍ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി രാജസ്ഥാന്‍ റോയല്‍സിന്റെ തന്നെ യുവതാരം ധ്രുവ് ജുറേല്‍ വരുമെന്നു ഉറപ്പായിരിക്കുകയാണ്. റിഷഭ് പന്തിനെയും ഇഷാന്‍ കിഷനെയും ഓവര്‍ടേക്ക് ചെയ്താണ് അദ്ദേഹം സെലക്ടര്‍മാരുടെയും ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെയും ശ്രദ്ധ പിടിച്ചുറ്റിയിരിക്കുന്നത്.

റോയല്‍സിനു വേണ്ടി മധ്യനിരയില്‍ അഗ്രസീവ് ബാറ്റിങാണ് ജുറേല്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നാലു മല്‍സരങ്ങളില്‍ നിന്നും 39.66 ശരാശരിയില്‍ 158.66 സ്‌ട്രൈക്ക് റേറ്റില്‍ 119 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റോയല്‍സ് പൊരുതിവീണ ആദ്യ കളിയില്‍ നേടിയ 70 റണ്‍സാണ് ജുറേലിന്റെ ഏറ്റവും മികച്ച പ്രകടനം.

ഐപിഎല്ലിനു മുമ്പ് ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ള ടി20 പരമ്പരകളില്‍ സഞ്ജു സാംസണിനൊപ്പം ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലുണ്ടായിരുന്നത് ജുറേലാണ്. തുടര്‍ന്നും ടി20യില്‍ ടീമിന്റെ ബാക്കപ്പ് കീപ്പര്‍ റോളിലേക്കു താനാണ് ബെസ്‌റ്റെന്നാണ് ഐപിഎല്ലില്‍ അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുന്നന്നത്.

എന്നാല്‍ വിക്കറ്റ് കീപ്പര്‍ പോരില്‍ ഐപിഎല്ലിലെ ഓരോ മല്‍സരം കഴിയുന്തോറും റിഷഭും ഇഷാനും കൂടുതല്‍ പിന്നിലേക്കു പോയ്‌ക്കൊണ്ടിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കൂടിയായ റിഷഭാണ് ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളിലെ നാലിന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത അദ്ദേഹം നേടിയത് വെറും 19 റണ്‍സ് മാത്രം. ഉയര്‍ന്ന സ്‌കോര്‍ 15 റണ്‍സുമാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ഇഷാന്‍ സെഞ്ച്വറിയോടെ ഗംഭീരമായാണ് സീസണ്‍ ആരംഭിച്ചതെങ്കിലും തുടര്‍ന്നുള്ള നാലിന്നിങ്‌സുകളിലും ഫ്‌ളോപ്പായി തീര്‍ന്നു. അഞ്ചിന്നിങ്‌സുകളില്‍ നിന്നും 127 റണ്‍സാണ് ഇഷാന്റെ സമ്പാദ്യം. ആദ്യ കളിയില്‍ പുറത്താവാതെ 106 റണ്‍സെടുത്ത അദ്ദേഹം ശേഷിച്ച നാലിന്നിങ്‌സില്‍ നേടിയത് വെറും 21 റണ്‍സ് മാത്രമാണ്. ബാറ്റിങിലെ ഈ സ്ഥിരതയില്ലായ്മ ഇഷാനെ ഇപ്പോള്‍ പിന്നോട്ടടിപ്പിക്കുന്നത്.

Story first published: Wednesday, April 9, 2025, 13:34 [IST]
Other articles published on Apr 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+