Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: അശ്വിനു കിട്ടിയത് മുട്ടന്‍ പണി!! സ്വന്തം ചാനലില്‍ ഇനി സിഎസ്‌കെ കാണില്ല, ഈ കാരണം

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മഹാന്‍മാരായ ബൗളര്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്റെ സ്ഥാനം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അടുത്തിടെ വിരമിച്ചെങ്കിലും ഐപിഎല്ലില്‍ അദ്ദേഹം ഇപ്പോഴും സജീവ സാന്നിധ്യം തന്നെയാണ്.

തന്റെ ഹോം ഫ്രാഞ്ചൈസിയും ടൂര്‍ണമെന്റിലെ ആദ്യ ടീമുമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ് ഇപ്പോള്‍ അശ്വിന്‍. കഴിഞ്ഞ മൂന്നു സീസണുകളിലും രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്ന അദ്ദേഹം ഇത്തവണ സിഎസ്‌കെയില്‍ മടങ്ങിയെത്തുകയായിരുന്നു. കളിക്കളത്തില്‍ മാത്രമല്ല, പുറത്തും എല്ലായ്‌പ്പോഴും സജീവമായി നില്‍ക്കുന്നയാളാണ് അശ്വിന്‍.

സ്വന്തം യൂട്യൂബ് ചാനലിലൂടെ ക്രിക്കറ്റ് പ്രേമികളുമായി നിരന്തരം സംവദിക്കുകയും അവലോകനങ്ങള്‍ നടത്തുകയുപം ചെയ്യാറുള്ളയാളാണ് അദ്ദേഹം. ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകളിലുമുള്ള വീഡിയോസ് അദ്ദേഹം ചാനലില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. എന്നാല്‍ ഇതേ യൂട്യുബ് ചാനല്‍ കാരണം ഇപ്പോള്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് അശ്വിന്‍. ഇതിന്റെ കാരമറിയാം.

ASHWIN

സിഎസ്‌കെയെക്കുറിച്ചുള്ള വീഡിയോ

ഐപിഎല്ലില്‍ ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു വീഡിയോ ചാനലില്‍ പോസ്റ്റ് ചെയ്തതാണ് അശ്വിനെ കുരുക്കിലാക്കിയത്. കഴിഞ്ഞയാഴ്ചയായിരുന്നു സിഎസ്‌കെയുടെ മോശം പ്രകടനത്തെക്കുറിച്ച് അവലോകനം ചെയ്യുന്ന വീഡിയോ ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. പക്ഷെ അശ്വിന്‍ ഈ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നില്ല, പകരം ആങ്കറും രണ്ടു ക്രിക്കറ്റ് വിദഗ്ധരുമാണ് ഇതില്‍ പങ്കെടുത്തത്.

ഈ ചര്‍ച്ചയില്‍ സൗത്താഫ്രിക്കന്‍ ദേശീയ ടീമിന്റെ മുന്‍ ഡാറ്റാ അനാലിസ്റ്റ് കൂടിയായിരുന്ന പ്രസന്ന അഗോരം സിഎസ്‌ക ടീമിനെതിരേ ആഞ്ഞടിച്ചിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അവസാന കളിയില്‍ നൂര്‍ അഹമ്മദിനെ സിഎസ്‌കെ ടീമിലുള്‍പ്പെടുത്തിയതിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്. ഇടംകൈയന്‍ സ്പിന്നറായ രവീന്ദ്ര ജഡേജയും വലംകൈയനായ അശ്വിനും ടീമിലുള്ളതിനാല്‍ നൂറിനു പകരം ഒരു ബാറ്ററെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നാണ് പ്രസന്ന ചൂണ്ടിക്കാട്ടിയത്.

ഈ മല്‍സരത്തില്‍ ഡിസിയോടു സിഎസ്‌സ്‌കെ വന്‍ പരാജയമേറ്റു വാങ്ങിയിരുന്നു. അശ്വിന്റെ ചാനനില്‍ വന്ന ഈ വീഡിയോ സിഎസ്‌കെ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുകയും വലിയ രീതിയിലുള്ള വിര്‍ശനങ്ങള്‍ അവരുടെ ഭാഗത്തു നിന്നും ഉയരുകയുമായിരുന്നു. ഈ സീസണില്‍ താന്‍ കളിക്കുന്ന അതേ ഐപിഎല്‍ ടീമിനെ തന്നെ സ്വന്തം ചാനലിലൂടെ അശ്വിന്‍ വിമര്‍ശിച്ചത് ശരിയായില്ലെന്നും അഭിപ്രായങ്ങളുയര്‍ന്നു.

ഇതേ തുടര്‍ന്ന് ഇപ്പോഴിതാ സിഎസ്‌കെയുമായി ബന്ധപ്പെട്ട ഒന്നും തന്നെ തന്നെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്യില്ലെന്ന തീരുമാനമെടുത്തിരിക്കുകയാണ് അശ്വിന്‍. വാര്‍ത്താക്കുറിപ്പിലൂടെയാണ് ചാനല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ച ഈ ഫോറത്തില്‍ വന്നിട്ടുള്ള ചര്‍ച്ചകളുടെ സ്വഭാവം പരിഗണിക്കുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെയൊക്കെ ദുര്‍വ്യാഖാനിക്കപ്പെടാം എന്നതിനെക്കുറിച്ച് ഞങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ സിഎസ്‌കെയുടെ കളികള്‍ (പ്രിവ്യു, റിവ്യു) കവര്‍ ചെയ്യുന്നത് ഈ സീസണില്‍ നിര്‍ത്തി വയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്.

ഈ ഷോകളില്‍ വരുന്ന വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകളെ ഞങ്ങള്‍ വിലമതിക്കുന്നു. ഈ പ്ലാറ്റ്‌ഫോമിന്റെ സമഗ്രതയ്ക്കും ലക്ഷ്യത്തിനും അനുസൃതമായി നില്‍ക്കുന്നുവെന്നു ഉറപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാ ബദ്ധരുമാണ്. ഞങ്ങളുടെ അതിഥികളായി എത്തുന്നവരുടെ കാഴ്ചപ്പാടുകള്‍ അശ്വിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും ചാനല്‍ പുറത്തുവിട്ട കുറിപ്പില്‍ വിശദീകരിക്കുന്നു.

Story first published: Monday, April 7, 2025, 15:35 [IST]
Other articles published on Apr 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+