For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവിന് ഷോക്ക്! അശ്വിന്‍ ഇനി കൂടെയില്ല, കൂടുമാറ്റം സിഎസ്‌കെയിലേക്ക്, ഉറപ്പിച്ചു?

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലിനു മുമ്പ് സഞ്ജു സാംസണിനും രാജസ്ഥാന്‍ റോയല്‍സിനും ആദ്യത്തെ പ്രഹരം നേരിട്ടിരിക്കുകയാണ്. ഇന്ത്യയുടെ വെറ്ററന്‍ സ്റ്റാര്‍ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനെ പുതിയ സീസണില്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ ഇനി കാണില്ലെന്നുറപ്പായിട്ടുണ്ട്. ഐപിഎല്‍ കരിയര്‍ ആരംഭിച്ച പഴയ തട്ടകമായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കാണ് അദ്ദേഹം മടങ്ങിപ്പോവുന്നത്. ഇതിന്റെ ആദ്യ പടിയായി ഇന്ത്യ സിമെന്റ്‌സിനൊപ്പം വീണ്ടും ചേര്‍ന്നിരിക്കുകയാണ് അശ്വിന്‍.

സിഎസ്‌കെ ടീമിന്റൈ ഉടമകള്‍ കൂടിയാണ് ഇന്ത്യ സിമന്റസ്. അടുത്ത ഐപിഎല്ലില്‍ സിഎസ്‌കെയിലേക്കു മടങ്ങിയെത്തുന്നതിന്റെ ആദ്യ പടിയാണ് അശ്വിന്‍ ഇപ്പോള്‍ ഇന്ത്യാ സിമെന്റ്‌സിന്റെ ഭാഗമായിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ തലപ്പത്തേക്കും ഇതോടെ അശ്വിന്‍ വരുമെന്നാണ് വിവരം.

R ASHWIN

ചെന്നൈയില്‍ പുതുതായി സ്ഥാപിച്ച ഈ സെന്റര്‍ അടുത്ത സീസണിലെ ഐപിഎല്ലിനു മുമ്പ് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യും. അശ്വിന്റെ വൈദഗ്ധ്യവും അനുഭവസമ്പത്തും ചെന്നൈയിലെ ഹൈ പെര്‍ഫോമന്‍സ് സെന്ററിലെ അടിസ്ഥാന കാര്യങ്ങള്‍ക്കും അതോടൊപ്പം കളിക്കാരുടെ വികസനത്തിനുമെല്ലാം ഗുണം ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

സിഎസ്‌കെയുടെ അണിയറില്‍ സുപ്രധാന റോളിലേക്കു വരുന്നതോടെ അടുത്ത ഐപിഎല്ലില്‍ സിഎസ്‌കെ ടീമിലേക്കു അശ്വിന്‍ മടങ്ങിയെത്താനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. അടുത്ത സീസണിനു മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കുകയണ്. ഈ വര്‍ഷമവസാനത്തോടെ ലേലം നടന്നേക്കുമെന്നാണ് വിവരം.

ലേലത്തിനു മുമ്പ് ടീമുകള്‍ക്കു പരമാവധി മൂന്നു താരങ്ങളെ മാത്രമേ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഒരാളെ ആര്‍ടിഎം വഴി ലേലത്തില്‍ തിരികെ വാങ്ങിക്കാനും സാധിക്കും. അശ്വിനെ റോയല്‍സിനു തീര്‍ച്ചയായും നിലനിര്‍ത്താന്‍ സാധിക്കില്ല. ലേലത്തില്‍ തിരികെയെത്തിക്കാനുള്ള സാധ്യതയും തീരെയില്ല.

ഈ കാരണത്താല്‍ തന്നെ റോയല്‍സിന്‍ അദ്ദേഹത്തെ വീണ്ടും കാണില്ലെന്നു ഉറപ്പിക്കുകയും ചെയ്യാം. അശ്വിനെ തിരികെ കൊണ്ടുവരാന്‍ സിഎസ്‌കെ ശ്രമിക്കുമെന്നു സിഇഒ കാശി വിശ്വനാഥന്‍ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. അശ്വിനെ തിരികെയെത്തിക്കാന്‍ ശരിയായ അവസരത്തിനായി കാത്തിരിക്കുകയാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ഇന്ത്യ സിമെന്റ്‌സിന്റെ ഭാഗമായി മാറിയതോടെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയോഷന്‍ (ടിഎന്‍സിഎ) ഫസ്റ്റ് ഡിവിഷന്‍ ടൂര്‍ണമെന്റില്‍ അവരുടെ ടീമിനു വേണ്ടി അശ്വിന്‍ കളിക്കുകയും ചെയ്യും. ചെന്നൈ സെറ്റപ്പിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവിന്റെ തുടക്കം കൂടിയായിരിക്കും ഇത്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ 2015 വരെ സിഎസ്‌കെയുടെ മഞ്ഞ ജഴ്‌സിയില്‍ കളിച്ചിട്ടുള്ള താരമാണ് അശ്വിന്‍.

R ASHWIN

മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ തുറുപ്പുചീട്ടുകളിലൊന്നുമായിരുന്നു അദ്ദേഹം. 2016, 17 സീസണുകളില്‍ സിഎസ്‌കെയ്ക്കു വിലക്ക് നേരിട്ടപ്പോള്‍ അശ്വിനു ടീം വിടേണ്ടി വരികയായിരുന്നു. അതിനു ശേഷം പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ക്കായി കളിച്ച ശേഷമാണ് 2021ലെ ലേലത്തില്‍ റോയല്‍സിന്റെ ഭാഗമായത്.

നായകന്‍ സഞ്ജുവിന്റെ ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാളായി അശ്വിന്‍ വളരെ വേഗത്തില്‍ മാറുകയും ചെയ്തിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ സഞ്ജു എല്ലായ്‌പ്പോഴും വിശ്വസിച്ച് പന്തേല്‍പ്പിച്ച ബൗളറായിരുന്നു അദ്ദേഹം. ക്യാപ്റ്റന്റെ ഈ വിശ്വാസം അദ്ദേഹം തകര്‍ക്കുകയും ചെയ്തിട്ടില്ല. ഐപിഎല്ലില്‍ 212 മല്‍സരങ്ങളില്‍ അശ്വിന്‍ ഇതിനകം കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും 7.12 ഇക്കോണമി റേറ്റില്‍ 180 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഒരു തവണ നാലു വിക്കറ്റ് നേട്ടം കൈവരിക്കാനും അദ്ദേഹത്തിനു സാധിച്ചു.

Story first published: Wednesday, June 5, 2024, 13:24 [IST]
Other articles published on Jun 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+