Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഐപിഎല്ലില്‍ ആര്‍ക്കും വേണ്ട, എന്നിട്ടും പൃഥ്വി ഹാപ്പി; കാമുകിക്കൊപ്പം ഡേറ്റിങ്- വീഡിയോ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളിലൊരാളായി മാറേണ്ട പ്രതിഭയാണ് പൃഥ്വി ഷാ. അണ്ടര്‍ 19 ക്രിക്കറ്റില്‍ ഇന്ത്യയെ കപ്പിലേക്കെത്തിച്ച നായകനാണ് പൃഥ്വി ഷാ. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ച പൃഥ്വിയെ അടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറായും വീരേന്ദര്‍ സെവാഗായുമെല്ലാമാണ് ലോകം വാഴ്ത്തിയത്. ഇന്ത്യക്കായി അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ സെഞ്ച്വറി നേടാനും പൃഥ്വിക്ക് സാധിച്ചിട്ടുണ്ട്. ഐപിഎല്ലിലും ഓപ്പണറായി വെടിക്കെട്ട് നടത്താന്‍ പൃഥ്വിക്കായി.

എന്നാല്‍ വലിയ ഉയര്‍ച്ചയില്‍ നിന്ന് താഴോട്ട് പോയിരിക്കുകയാണ് പൃഥ്വി ഷാ. അശ്രദ്ധമായ ജീവിത ശൈലിയും മദ്യപാനവും പോലീസ് കേസുമടക്കം നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് പൃഥ്വിയുടെ കരിയര്‍ പിന്നോട്ട് പോയി. ക്രിക്കറ്റിനെ മറന്ന് തുടങ്ങിയ ജീവിത ശൈലിയിലൂടെ പൃഥ്വിയുടെ കരിയര്‍ നശിക്കുകയായിരുന്നുവെന്ന് പറയാം. അവസാന മെഗാ ലേലത്തില്‍ ആര്‍ക്കും വേണ്ടാത്ത താരമായതോടെ പൃഥ്വി പൂര്‍ണ്ണമായും ഒതുക്കപ്പെട്ടു.

ടൂര്‍ണമെന്റിനിടെ പല താരങ്ങള്‍ക്കും പരിക്കേറ്റതോടെ പകരക്കാരനായി പൃഥ്വി വരുമെന്ന് കരുതി. എന്നാല്‍ മോശം പെരുമാറ്റത്തിന്റെ പേരില്‍ പൃഥ്വി തഴയപ്പെട്ടു. എന്നാല്‍ ക്രിക്കറ്റില്ലെങ്കിലും താന്‍ ഹാപ്പിയാണെന്ന് അടിവരയിട്ട് തെളിയിക്കുകയാണ് പൃഥ്വി ഷാ. തന്റെ കാമുകിക്കൊപ്പം ഡേറ്റ് ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ക്രിക്കറ്റില്ലെങ്കിലും പൃഥ്വി ഷാ ഹാപ്പിയാണ്

ഐപിഎല്ലില്‍ നിന്ന് തഴയപ്പെട്ട ശേഷം പൃഥ്വി ഷാ ശക്തമായ തിരിച്ചുവരവിന്റെ തയ്യാറെടുപ്പിലാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയെല്ലെന്നാണ് പൃഥ്വിയുടെ ഡേറ്റിങ് വീഡിയോ വ്യക്തമാക്കുന്നത്. പൃഥ്വിയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുള്ള നിധി തപാഡിയയോടൊപ്പമുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. കറുത്ത ആഡംഭര കാറില്‍ കാമുകിയെ കാത്ത് നില്‍ക്കുന്ന പൃഥ്വിയേയും കാമുകി എത്തിയ ശേഷം കാറില്‍ ഇരുവരും പോകുന്നതുമാണ് വീഡിയോയിലുള്ളത്. ഇരുവരും പ്രണയം തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന് വ്യക്തമാക്കുന്ന പല ഡേറ്റിങ് ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

പൃഥ്വിയുടെ കാറിന് ചുറ്റും വലിയ ആരാധക കൂട്ടമുണ്ടായിരുന്നു. ഇവര്‍ക്ക് മുന്നില്‍ മുഖം മറക്കാന്‍ ശ്രമിക്കുന്ന നിധിയെയാണ് കാണാനായത്. ഇതിനോടകം പൃഥ്വിയുടെ കാമുകിയെന്ന നിലയില്‍ നിധി പ്രശസ്തയായിക്കഴിഞ്ഞു. പഞ്ചാബ് മ്യൂസിക് ആല്‍ബത്തിലൂടെയാണ് നിധി ആദ്യം ശ്രദ്ധ നേടുന്നത്. പിന്നീട് പല ആല്‍ബങ്ങളിലൂടെയും മോഡലിങ്ങിലൂടെയുമെല്ലാം നിധി ശ്രദ്ധ നേടിയെടുത്തു. പൃഥ്വിയുടെ ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പല തവണ നിധി വന്നിട്ടുണ്ട്. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രണയം എല്ലാവരും തിരിച്ചറിഞ്ഞത് 2023ലാണ്. ഇരുവരും ഒന്നിച്ച് വാലന്റൈന്‍സ് ഡേ ആഘോഷിച്ചതോടെയാണ് ഗോസിപ്പുകള്‍ പ്രചരിച്ചത്.

നിധിയുടെ ജന്മദിനത്തിലെല്ലാം പൃഥ്വി ആശംസകള്‍ നേര്‍ന്നതും ഗോസിപ്പുകള്‍ ശക്തിപ്പെടുത്തി. എന്നാല്‍ ഇരുവരും പ്രണയം തുറന്ന് സമ്മതിച്ചിട്ടില്ല. പൃഥ്വിയുമായുള്ള മാധ്യമങ്ങളോട് പലപ്പോഴും നിധി ഒഴിഞ്ഞ് മാറുകയാണ് ചെയ്തിട്ടുള്ളത്. എന്തായാലും ക്രിക്കറ്റ് ഇല്ലാത്തപ്പോഴും താന്‍ ഹാപ്പിയാണെന്ന് വ്യക്തമാക്കിയാണ് യുവതാരം കാമുകിക്കൊപ്പം കറങ്ങി നടക്കുന്നതെന്ന് പറയാം.

prithvi shaw

പൃഥ്വി ഇനി ഇന്ത്യന്‍ ടീം കാണില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് പൃഥ്വിക്ക് എളുപ്പമല്ല. മോശം ഫിറ്റ്‌നസും ഫോമും താരത്തെ വേട്ടയാടുകയാണ്. ഫോമിലേക്കെത്തിയാലും പൃഥ്വിയെ ടീമിലേക്ക് വിളിക്കാന്‍ ഇന്ത്യ തയ്യാറാവില്ലെന്ന് തന്നെ പറയാം. മോശം പെരുമാറ്റവും അച്ചടക്കമില്ലായ്മയുമാണ് പൃഥ്വിയുടെ കരിയര്‍ തകര്‍ക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന പൃഥ്വിയെ അവര്‍ ഒഴിവാക്കിയത് തന്നെ ഇക്കാരണത്താലാണ്. ആരേയും ബഹുമാനിക്കാത്ത താരമാണ് പൃഥ്വി.

കളത്തിനകത്തും പുറത്തും മോശം സ്വഭാവക്കാരനാണ്. കഴിഞ്ഞിടെ പബ്ബിലുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്ന് സ്ത്രീയെ മര്‍ദ്ദിക്കുകയും പൃഥ്വിക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ക്രിക്കറ്റ് താരത്തിന് വേണ്ട അച്ചടക്കമില്ലാത്ത താരമാണ് പൃഥ്വിയെന്ന് പറയാം. അതുകൊണ്ടുതന്നെ ഇനിയൊരു തിരിച്ചുവരവ് പൃഥ്വിയെ സംബന്ധിച്ച് ഏറെക്കുറെ അസാധ്യമാണെന്ന് തന്നെ പറയാം.

Story first published: Thursday, April 24, 2025, 11:56 [IST]
Other articles published on Apr 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+