For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഈ അണ്‍ക്യാപ്പ്ഡ് 11നെ സൂക്ഷിച്ചോ, ഇന്ത്യയെ പോലും വീഴ്ത്തും! ആരൊക്കെയെന്ന് നോക്കാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ സൂപ്പര്‍ പോരാട്ടങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവരെ കപ്പടിക്കാത്ത ടീമുകള്‍ തകര്‍പ്പന്‍ മുന്നേറ്റമാണ് ഇത്തവണ കാഴ്ചവെക്കുന്നത്. ഇത് ആരാധകരുടെ ആവേശം ഉയര്‍ത്തുന്നതാണ്. ഇത്തവണയും പതിവ് തെറ്റിക്കാതെ യുവതാരങ്ങള്‍ കസറുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാക്കാന്‍ സാധിക്കുന്ന തരത്തില്‍ യുവ സൂപ്പര്‍ താരങ്ങള്‍ ഇത്തവണയും ഉണ്ടായിട്ടുണ്ട്.

പല പ്രതിഭകളേയും കണ്ടെത്തി വളര്‍ത്താന്‍ ടീമുകള്‍ക്ക് സാധിക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റ് ടീമുകളില്‍ കളിക്കാത്ത താരങ്ങള്‍ പോലും ഇപ്പോള്‍ ഐപിഎല്ലില്‍ ശോഭിക്കുന്നതാണ് കാണാനാവുന്നത്. ആദ്യത്തെ രണ്ട് റൗണ്ടുകള്‍ കഴിയുമ്പോള്‍ത്തന്നെ നിരവധി യുവതാരങ്ങള്‍ മാച്ച് വിന്നിങ് പ്രകടനത്തോടെ കൈയടി നേടിയിട്ടുണ്ട്. ഇത്തരത്തില്‍ മികവ് കാട്ടിയ അണ്‍ക്യാപ്പ്ഡ് താരങ്ങളെ പരിഗണിച്ചുള്ള ബെസ്റ്റ് പ്ലേയിങ് 11 പരിശോധിക്കാം.

പ്രഭ്‌സിംറാന്‍ സിങ് (C)-പ്രിയന്‍ഷ് ആര്യ

പ്രഭ്‌സിംറാന്‍ സിങ്ങും സായ് സുദര്‍ശനുമാണ് ഈ പ്ലേയിങ് 11ന്റെ ഓപ്പണര്‍മാര്‍. രണ്ട് പേരും ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ്. എന്നാല്‍ ഇതുവരെ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടില്ല. പ്രഭ്‌സിംറാന്‍ സിങ് പഞ്ചാബ് കിങ്‌സിന്റെ ഓപ്പണറാണ്. കഴിഞ്ഞ സീസണുകളിലെല്ലാം ടീമിന്റെ അഭിവാജ്യ ഘടകമായി പ്രഭ്‌സിംറാന്‍ ഉണ്ടായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പ്രഭ്‌സിംറാന്‍ ഇത്തവണ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ട് മത്സരത്തില്‍ നിന്ന് 74 റണ്‍സ് നേടാന്‍ പ്പഭ്‌സിംറാന് സാധിച്ചിട്ടുണ്ട്. ഒരു അര്‍ധ സെഞ്ച്വറി നേടിയ പ്രഭ്‌സിംറാന്‍ 10 ഫോറും മൂന്ന് സിക്‌സുകളുമാണ് പറത്തിയത്.

sai sudharsan

ഇത്തവണ പഞ്ചാബ് കണ്ടെത്തിയ മികച്ച യുവതാരങ്ങളിലൊരാളാണ് പ്രിയന്‍ഷ് ആര്യ. ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് പ്രകടനം നടത്തിയാണ് താരം ഐപിഎല്ലിലേക്ക് വന്നത്. ആദ്യ മത്സരത്തില്‍ത്തന്നെ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ പ്രിയന്‍ഷിനായി. എന്നാല്‍ രണ്ടാം മത്സരത്തില്‍ ശോഭിക്കാനായില്ല.

അന്‍കൃഷ് രഘുവന്‍ഷി, അഭിഷേക് പോറല്‍, സമീര്‍ റിസ്‌വി

അന്‍കൃഷ് രഘുവന്‍ഷിയാണ് മൂന്നാം നമ്പറില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് അന്‍കൃഷ് കാഴ്ചവെക്കുന്നത്. ഈ സീസണില്‍ ഭേദപ്പെട്ട പ്രകടനമാണ് അന്‍കൃഷ് കാഴ്ചവെക്കുന്നത്. നാല് മത്സരത്തില്‍ നിന്ന് 128 റണ്‍സാണ് അന്‍കൃഷ് ഈ സീസണില്‍ നേടിയത്. ഒരു അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 12 ഫോറും നാല് സിക്‌സും താരം പറത്തിയിട്ടുണ്ട്. ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങാന്‍ ശേഷിയുള്ളവനാണ് അന്‍കൃഷ്.

തന്റെ ഉയരക്കൂടുതലിനെ മുതലാക്കി കളിക്കുന്ന അന്‍കൃഷ് ഭാവിയില്‍ ഇന്ത്യക്കായി കളിക്കാന്‍ സാധ്യതയുള്ളവനാണ്. ഡല്‍ഹിയുടെ അഭിഷേക് പോറലാണ് മറ്റൊരാള്‍. ഈ സീസണില്‍ വമ്പനൊരു പ്രകടനം നടത്താനായിട്ടില്ലെങ്കിലും ഇതിനോടകം തന്റെ മികവ് തെളിയിക്കാന്‍ അഭിഷേകിന് സാധിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ അഭിഷേക് ആംഗര്‍ റോളില്‍ കളിക്കാന്‍ ശേഷിയുള്ളവനാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരമല്ലെങ്കിലും സ്ഥിരതയോടെ മികവ് കാട്ടാനുള്ള കഴിവുണ്ട്.

സമീര്‍ റിസ് വിയാണ് മറ്റൊരാള്‍. തല്ലിത്തകര്‍ത്ത് കളിക്കുന്ന റിസ് വി ഇതിനോടകം എല്ലാവരുടേയും നോട്ടപ്പുള്ളിയായിട്ടുള്ള താരം. നേരിട്ട ആദ്യ പന്തില്‍ത്തന്നെ കടന്നാക്രമിച്ച് കളിക്കാന്‍ താരത്തിന് കഴിവുണ്ട്. സിഎസ്‌കെ കൈവിട്ട റിസ് വി ഇത്തവണ ഡല്‍ഹിക്കൊപ്പമാണ്. പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ള താരങ്ങളിലൊരാളാണ് റിസ് വിയെന്ന് നിസംശയം പറയാം.

shashank singh

ശശാങ്ക് സിങ്, അശുതോഷ് ശര്‍മ, സായ് കിഷോര്‍

ശശാങ്ക് സിങ്ങാണ് ആറാം നമ്പറില്‍. പഞ്ചാബ് കിങ്‌സ് അവസാന സീസണില്‍ ആള് മാറി ടീമിലെടുത്ത കളിക്കാരനാണ് ശശാങ്ക് സിങ്. അടിച്ചു തകര്‍ത്ത് കളിക്കുന്ന ശശാങ്ക് ഫിനിഷര്‍ റോളില്‍ ഗംഭീര റെക്കോഡുള്ള താരങ്ങളിലൊരാളാണ്. അവസാന സീസണിലെ അതേ മികവ് ഇത്തവണയും ആവര്‍ത്തിക്കാന്‍ ശശാങ്ക് സിങ്ങിന് സാധിച്ചിട്ടുണ്ട്. ശ്രേയസ് അയ്യരുടെ സെഞ്ച്വറിയെപ്പോലും വകവെക്കാതെ വെടിക്കെട്ട് പ്രകടനം നടത്തി ഞെട്ടിക്കാന്‍ ശശാങ്ക് സിങ്ങിന് സാധിക്കുന്നുണ്ട്.

അശുതോഷ് ശര്‍മയാണ് ഏഴാം നമ്പറില്‍. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിലാണ് അശുതോഷ്. വെടിക്കെട്ട് പ്രകടനം നടത്തുന്ന അശുതോഷ് ഫിനിഷര്‍ റോളില്‍ മിന്നിക്കുന്ന മറ്റൊരു താരമാണ്. ഇത്തവണ ഒറ്റക്ക് മത്സരം ജയിപ്പിച്ച് മിന്നിക്കാന്‍ അശുതോഷിന് സാധിച്ചിരുന്നു. സ്പിന്നിനേയും പേസിനേയും കടന്നാക്രമിക്കുന്ന അശുതോഷ് വിക്കറ്റ് പോകുമോയെന്ന് ഭയന്ന് കളിക്കാത്ത താരങ്ങളിലൊരാളാണ്. അതുകൊണ്ടുതന്നെ അശുതോഷിനെ വൈകാതെ ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിക്കാനാണ് സാധ്യത.

സായ് കിഷോറാണ് മറ്റൊരു താരം. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് സ്പിന്നര്‍ കാഴ്ചവെക്കുന്നത്. പന്തെറിഞ്ഞ് മികവ് കാട്ടാന്‍ പ്രയാസമുള്ള ബംഗളൂരുവിലെ പിച്ചില്‍ പോലും തകര്‍പ്പന്‍ പ്രകടനം നടത്താന്‍ പോലും സായ് കിഷോറിന് സാധിക്കുന്നുണ്ട്. വരുന്ന മത്സരങ്ങളിലും ഇതേ മികവ് കാട്ടാന്‍ ഗുജറാത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാത്ത താരമാണ് സായ് കിഷോറെന്ന് പറയാം.

വൈഭവ് അറോറ, അശ്വിനി കുമാര്‍, വിഘ്‌നേഷ് പുത്തൂര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വൈഭവ് അറോറയാണ് പേസ് നിരയിലെ പ്രധാനി. ഹര്‍ഷിത് റാണയെപ്പോലെ കെകെആറിനൊപ്പം തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് വൈഭവും കാഴ്ചവെക്കുന്നത്. ന്യൂബോളിലും ഡെത്തോവറിലും മിടുക്കുകാട്ടാന്‍ വൈഭവിന് സാധിക്കുന്നു. അതിവേഗ പേസറല്ലെങ്കിലും മികച്ച ലൈനും ലെങ്തും ഉപയോഗിച്ച് വിക്കറ്റ് നേടാന്‍ വൈഭവിന് സാധിക്കുന്നുണ്ട്.

അശ്വിനി കുമാറാണ് 10ാം നമ്പറില്‍. മുംബൈ ഇന്ത്യന്‍സിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റ് പ്രകടനത്തോടെ കളിയിലെ താരമായി മാറിയ പേസറാണ് അശ്വിനി കുമാര്‍. തുടര്‍ച്ചയായി 140 പ്ലസ് വേഗത്തില്‍ എറിയാനും വിക്കറ്റ് നേടിയെടുക്കാനും അശ്വിനി കുമാറിന് കഴിവുണ്ട്. ഇത്തവണ മുംബൈ ടീമിലേക്കെത്തിച്ച ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളാണ് അശ്വിനി കുമാര്‍.

വിഘ്‌നേഷ് പുത്തൂരാണ് അവസാനക്കാരന്‍. മുംബൈയുടെ കേരളക്കാരനായ സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂര്‍ ഇടം കൈയന്‍ ചൈനാമാന്‍ സ്പിന്നറാണ്. അപൂര്‍വ്വ ബൗളിങ് ശൈലിയുള്ള താരം രണ്ട് മത്സരത്തില്‍ നിന്ന് നാല് വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു.

Story first published: Friday, April 4, 2025, 16:47 [IST]
Other articles published on Apr 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+