Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: അശ്വിന്‍ രാജസ്ഥാന്‍ വിടും, പകരമാര്? സഞ്ജുപ്പട നോട്ടമിടുന്നത് ഇവരിലൊരാളെ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിന് മുമ്പ് മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിനോടകം പല ടീമുകളും അടുത്ത സീസണ്‍ മുന്നില്‍ക്കണ്ട് ചരടുവലികള്‍ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്നാണ് വിവരം. സ്പിന്‍ ഓള്‍റൗണ്ടറായ അശ്വിനെ രാജസ്ഥാന്‍ വരുന്ന സീസണില്‍ നിലനിര്‍ത്തില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ വിട്ട് സിഎസ്‌കെയിലേക്ക് തിരിച്ചുപോകാന്‍ അശ്വിന്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം.

സീനിയര്‍ താരങ്ങളെ ടീമിലെടുക്കുന്നതില്‍ സിഎസ്‌കെ പ്രത്യേക താല്‍പര്യം കാട്ടാറുണ്ട്. അതുകൊണ്ടുതന്നെ അശ്വിന്‍ സിഎസ്‌കെയിലേക്ക് തിരികെ പോകാനാണ് സാധ്യത കൂടുതല്‍. അശ്വിന്‍ ടീം വിട്ടാല്‍ പകരം രാജസ്ഥാന്‍ ആരെയാവും പരിഗണിക്കുക?. സഞ്ജുവും സംഘവും നോട്ടമിടുക സ്പിന്‍ ഓള്‍റൗണ്ടറെയാവില്ല മികച്ചൊരു പേസ് ഓള്‍റൗണ്ടറെയാവും രാജസ്ഥാന്‍ പരിഗണിക്കുക. അവസാന സീസണുകളിലെല്ലാം രാജസ്ഥാനെ പ്രയാസപ്പെടുത്തിയത് പേസ് ഓള്‍റൗണ്ടറുടെ അഭാവമാണ്.

രാജസ്ഥാന് പരിഗണിക്കാന്‍ സാധിക്കുന്ന പേസ് ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം. ശാര്‍ദ്ദുല്‍ ടാക്കൂറാണ് ഇതിലൊരാള്‍. സിഎസ്‌കെ ശാര്‍ദ്ദുലിനെ ഒഴിവാക്കുമെന്നുറപ്പ്. അവസാന സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ശാര്‍ദ്ദുല്‍ കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ സിഎസ്‌കെ ശാര്‍ദ്ദുലിനെ കൈവിടും. രാജസ്ഥാന്‍ റോയല്‍സിന് പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാള്‍ ശാര്‍ദ്ദുലാണ്. എന്നാല്‍ പ്രകടനമികവ് നോക്കുമ്പോള്‍ വിശ്വസ്തനെന്ന് വിളിക്കാനാവില്ല.

അതുകൊണ്ടുതന്നെ രാജസ്ഥാന്‍ ശാര്‍ദ്ദുലിനെ പരിഗണിക്കാന്‍ സാധ്യതയില്ല. പക്ഷെ ലേലത്തിലേക്ക് ശാര്‍ദ്ദുല്‍ എത്തിപ്പെടുമെന്നുറപ്പാണ്. ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ബെന്‍ സ്റ്റോക്‌സ് അടുത്ത ഐപിഎല്ലില്‍ കളിക്കാന്‍ തയ്യാറായാല്‍ രാജസ്ഥാന് പരിഗണിക്കാം. നേരത്തെ രാജസ്ഥാനായി കളിച്ചിട്ടുള്ള താരമാണ് സ്റ്റോക്‌സ്. അതുകൊണ്ടുതന്നെ സ്‌റ്റോക്‌സ് ലേലത്തിലേക്കെത്തിയാല്‍ രാജസ്ഥാന് പരിഗണിക്കാവുന്നതാണ്. എന്നാല്‍ സ്റ്റോക്‌സിനെ സ്വന്തമാക്കുക എളുപ്പമാവില്ല.

ben stokes

ലേലത്തിലേക്കെത്തിയാല്‍ വലിയ പ്രതിഫലം തന്നെ നല്‍കേണ്ടതായി വരും. അതുകൊണ്ടുതന്നെ സ്റ്റോക്‌സിനെ നോട്ടമിടുക പ്രയാസമായിരിക്കും. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സാണ് മറ്റൊരാള്‍. പേസ് ഓള്‍റൗണ്ടറായ വോക്‌സ് ഐപിഎല്‍ 17ാം സീസണില്‍ കളിച്ചിരുന്നില്ല. 18ാം സീസണില്‍ ശക്തമായ തിരിച്ചുവരാന്‍ വോക്‌സ് തയ്യാറെടുക്കുമ്പോള്‍ രാജസ്ഥാന് വോക്‌സിനെ പരിഗണിക്കാം. ടി20യില്‍ മോശമല്ലാത്ത റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് വോക്‌സ്.

ഡേവിഡ് വില്ലിയാണ് മറ്റൊരാള്‍. ഇംഗ്ലണ്ട് പേസ് ഓള്‍റൗണ്ടറായ ഡേവിഡ് വില്ലി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ താരമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ താരം ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഇപ്പോഴും സജീവമാണ്. അതുകൊണ്ടുതന്നെ രാജസ്ഥാന് പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് വില്ലി. നിലവിലെ രാജസ്ഥാന്റെ പേസാക്രമണം ശക്തിപ്പെടുത്താനും വില്ലിയുടെ വരവ് സഹായിക്കും. ഹര്‍ഷല്‍ പട്ടേലാണ് മറ്റൊരാള്‍.

പഞ്ചാബ് കിങ്‌സ് താരമായ ഹര്‍ഷലാണ് ഐപിഎല്‍ 17ാം സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിയത്. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണെങ്കിലും ഹര്‍ഷലിന്റെ ഇക്കോണമി മോശമാണ്. തല്ലുകൊള്ളിയായ ഹര്‍ഷലിനെ പഞ്ചാബ് കിങ്‌സ് ഒഴിവാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ രാജസ്ഥാനെപ്പോലൊരു മികച്ച ടീമിലേക്കെത്തിയാല്‍ താരം മെച്ചപ്പെടാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ സഞ്ജുപ്പടയ്ക്ക് പരിഗണിക്കാവുന്ന താരമാണ് ഹര്‍ഷല്‍ പട്ടേല്‍.

മിച്ചല്‍ മാര്‍ഷാണ് മറ്റൊരാള്‍. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓസീസ് ഓള്‍റൗണ്ടറായ മാര്‍ഷ് അവസാന സീസണില്‍ കളിച്ചിരുന്നില്ല. അടുത്ത സീസണില്‍ മാര്‍ഷിനെ ഡല്‍ഹി നിലനിര്‍ത്താന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ താരത്തെ സ്വന്തമാക്കിയാല്‍ രാജസ്ഥാന്റെ മധ്യനിര ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ ഗുണം ചെയ്യും. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് മിച്ചല്‍ മാര്‍ഷ്. ഓസ്‌ട്രേലിയയെ ടി20 ലോകകപ്പില്‍ നയിക്കുന്നത് മിച്ചല്‍ മാര്‍ഷാണ്.

Story first published: Wednesday, June 5, 2024, 17:53 [IST]
Other articles published on Jun 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+