For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈ വിടാന്‍ ബുംറ! നിര്‍ണ്ണായക വിവരം പുറത്ത്; പോകുന്നത് ഈ ടീമിലേക്ക്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള പല കൂടുമാറ്റ റിപ്പോര്‍ട്ടുകളും ഇതിനോടകം പുറത്തുവരുന്നുണ്ട്. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് വലിയ കൂടുമാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിവരം. രോഹിത് ശര്‍മ മുംബൈ വിടുമെന്നും സൂര്യകുമാര്‍ യാദവ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനാവുമെന്നുമെല്ലാം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ മറ്റൊരു സൂപ്പര്‍ താരം കൂടി മുംബൈ വിട്ടേക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ മുംബൈ വിടുമെന്ന റിപ്പോര്‍ട്ട് മുംബൈ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബുംറയുമായി ഒരു ടീം ചര്‍ച്ച നടത്തിയെന്നും ധാരണയിലേക്കെത്തിയെന്നുമാണ് ലഭിക്കുന്ന വിവരം. ആര്‍സിബിയിലേക്കോ ഹൈദരാബാദിലേക്കോ അല്ലെന്നും ബുംറ കൂടുമാറുന്നത് ഗുജറാത്ത് ടൈറ്റന്‍സിലേക്കുമാണെന്നാണ് വിവരം.

ഗുജറാത്തുമായി ബുംറ ധാരണയിലെത്തി?

മുംബൈ ഇന്ത്യന്‍സ് വിടാന്‍ ബുംറ തീരുമാനിച്ചുവെന്നും ഗുജറാത്ത് ടൈറ്റന്‍സുമായി ധാരണയിലെത്തിയെന്നുമാണ് വിവരം. ഗുജറാത്ത് ടൈറ്റന്‍സ് വലിയ മാറ്റത്തിനാണ് തയ്യാറെടുക്കുന്നത്. ആശിഷ് നെഹ്‌റ ഗുജറാത്തിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞേക്കും. പുതിയ പരിശീലകന് കീഴിലാവും ഗുജറാത്ത് ഇറങ്ങുക. ശുബ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്തിലേക്ക് ബുംറയെ എത്തിക്കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. ബുംറയെ വിട്ടുകൊടുക്കാന്‍ മുംബൈ ഒരിക്കലും തയ്യാറായേക്കില്ല.

എന്നാല്‍ ബുംറ ടീം വിടാന്‍ തീരുമാനിച്ചാല്‍ മുംബൈക്ക് തടുത്തു നിര്‍ത്താനാവില്ല. ബുംറയെ വിട്ടുനല്‍കാന്‍ റാഷിദ് ഖാനെ മുംബൈ ആവശ്യപ്പെട്ടുവെന്നുമാണ് വിവരം. നേരത്തെ മുതല്‍ മുംബൈ റാഷിദ് ഖാനെ നോട്ടമിട്ടിരുന്നു. എന്നാല്‍ അന്ന് ഈ നീക്കം ഫലം കണ്ടിരുന്നില്ല. ഇപ്പോള്‍ ബുംറ ടീം വിടാന്‍ തീരുമാനിച്ചതിനാല്‍ റാഷിദ് ഖാനെ പകരക്കാരനായി കൂട്ടി ഗുജറാത്തുമായി ധാരണയിലെത്താനാണ് മുംബൈ നീക്കം നടത്തുന്നതെന്നാണ് വിവരം.

rashid khan ipl 2025

മുംബൈ ടീം മാനേജ്‌മെന്റുമായി ബുംറ ഉടക്കില്‍

അവസാന സീസണില്‍ മുംബൈ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയും പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കുകയും ചെയ്തതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച താരങ്ങളിലൊരാളാണ് ബുംറ. പരസ്യമായിത്തന്നെ ഇക്കാര്യത്തില്‍ ബുംറ അതൃപ്തി പ്രകടമാക്കുകയും ചെയ്തിരുന്നു. മുംബൈയുടെ നായകനാവാന്‍ താല്‍പര്യമുള്ളയാളായിരുന്നു ബുംറ. നായകനാവാന്‍ താല്‍പര്യമുള്ള കാര്യം ബുംറ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്.

എന്നാല്‍ ബുംറയേയും സൂര്യകുമാര്‍ യാദവിനേയും മറികടന്നാണ് ഗുജറാത്തില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ മുംബൈയിലേക്കെത്തിച്ചതും പിന്നീട് നായകനാക്കിയതും. മുംബൈ ഇന്ത്യന്‍സ് ടീം രണ്ട് തട്ടിലായതോടെ അവസാന സീസണില്‍ ടീം അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു. തിരിച്ചുവരവിന് ശ്രമിക്കുന്നതിനിടെ സൂപ്പര്‍ താരങ്ങള്‍ ടീം വിടുന്നത് മുംബൈയെ പ്രതിസന്ധിയിലാക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

ഹാര്‍ദിക്കില്‍ ഭാവി കണ്ട് മുംബൈ

സൂപ്പര്‍ താരങ്ങളുടെ അതൃപ്തിക്കിടയിലും മുംബൈ വിശ്വാസം അര്‍പ്പിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയിലാണ്. നായകനായി ഹാര്‍ദിക്കിനെ നിലനിര്‍ത്തിയാവും മുംബൈ മുന്നോട്ട് പോവുകയെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമായ സൂചന നല്‍കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ രോഹിത് ശര്‍മയും സൂര്യയും ബുംറയും മുംബൈയില്‍ തുടരാന്‍ താല്‍പര്യക്കുറവ് അറിയിച്ചിരിക്കുകയാണ്. ഇവര്‍ മുംബൈയുടെ കരുത്തുറ്റ താരങ്ങളാണ്. അതുകൊണ്ടുതന്നെ ഇവരുടെ വിടവ് നികത്തുക മുംബൈയെ സംബന്ധിച്ച് വളരെ പ്രയാസവുമാണ്.

റാഷിദ് ഖാനെ ടീമിലേക്കെത്തിക്കുന്നത് മികച്ച നീക്കമാവും. രോഹിത്തിന്റെ സമീപകാല ഫോം നോക്കുമ്പോള്‍ ടീം വിട്ടാലും ബാറ്റ്‌സ്മാനെന്ന നിലയില്‍ അത് മുംബൈയെ കാര്യമായി ബാധിച്ചേക്കില്ല. എന്നാല്‍ സൂര്യകുമാറിന്റേയും ബുംറയുടേയും മികവ് വിലയിരുത്തുമ്പോള്‍ ഉത്തമ പകരക്കാരെ കണ്ടെത്തുകയെന്നത് മുംബൈക്ക് വളരെ പ്രയാസമുള്ള കാര്യമാണെന്ന് തന്നെ പറയാം.

Story first published: Monday, September 23, 2024, 13:12 [IST]
Other articles published on Sep 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+