For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഇവരെ ടീമിലെത്തിച്ചത് മുതലായി, സര്‍പ്രൈസായി മിന്നിക്കുന്നു; ആരൊക്കെയെന്ന് അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇതുവരെ കപ്പ് നേടാത്ത ടീമുകളടക്കം ഇത്തവണ തകര്‍പ്പന്‍ പോരാട്ടം പുറത്തെടുക്കുന്നതോടെ കപ്പിലേക്ക് ആരെത്തുമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥയാണ്. ചില വമ്പന്‍ ടീമുകള്‍ പിന്നോട്ട് പോകുന്നതാണ് പകുതി മത്സരങ്ങള്‍ കഴിയുമ്പോള്‍ കാണാനാവുന്നത്. സിഎസ്‌കെ, ഹൈദരാബാദ്, രാജസ്ഥാന്‍, കെകെആര്‍ ടീമുകളൊക്കെയാണ് സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്നത്.

ഇത്തവണ വലിയ പ്രതിഫലം നേടി സീസണിലേക്കെത്തിയ പല താരങ്ങളും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. 27 കോടിയെന്ന സര്‍വ്വകാല റെക്കോഡ് പ്രതിഫലം നേടിയ റിഷഭ് പന്ത് ബാറ്റുകൊണ്ട് നിരാശപ്പെടുത്തുകയാണ്. വെങ്കടേഷ് അയ്യരും കോടികള്‍ പ്രതിഫലം വാങ്ങിയിട്ടും നിരാശപ്പെടുത്തുകയാണ്. ഇത്തരത്തില്‍ വമ്പന്‍ പ്രതിഫലം വാങ്ങിയിട്ടും അതിനോട് നീതികാട്ടാന്‍ സാധിക്കാതെ പോയ താരങ്ങള്‍ ഏറെയാണെന്ന് പറയാം.

എന്നാല്‍ ചില താരങ്ങള്‍ ഇത്തവണ സര്‍പ്രൈസ് പ്രകടനം നടത്തി എല്ലാവരേയും ഞെട്ടിക്കുകയാണ്. വലിയ റെക്കോഡുകള്‍ അവകാശപ്പെടാനാവാത്ത താരങ്ങളായിട്ടും ഇത്തവണ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം നടത്തി ടീമുകള്‍ക്ക് കരുത്ത് പകരുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

മിച്ചല്‍ മാര്‍ഷ്

ഓസ്‌ട്രേലിയക്കാരനായ മിച്ചല്‍ മാര്‍ഷ് സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം ഫ്‌ളോപ്പായിരുന്നു. ഓസ്‌ട്രേലിയന്‍ ടീമിനൊപ്പവും സ്ഥിരതയോടെ കളിക്കാന്‍ സാധിക്കാതിരുന്ന മാര്‍ഷ് ഇപ്പോള്‍ ബൗളിങ്ങും ചെയ്യാറില്ല. എന്നിട്ടും ലഖ്‌നൗ മിച്ചല്‍ മാര്‍ഷിനെ ടീമിലെടുക്കുകയായിരുന്നു. ഈ തീരുമാനം തെറ്റിയില്ല. ഏഴ് മത്സരത്തില്‍ നിന്ന് 42 ശരാശരിയോടെ 299 റണ്‍സ് നേടാന്‍ താരത്തിനായി. നാല് അര്‍ധ സെഞ്ച്വറികളാണ് മാര്‍ഷ് നേടിയത്. 3.4 കോടിക്ക് ടീമിലെത്തിയ മാര്‍ഷില്‍ നിന്ന് ലഭിക്കുന്ന പ്രകടനം ടീമിന് സര്‍പ്രൈസ് നല്‍കുന്നതാണ്.

എയ്ഡന്‍ മാര്‍ക്രം

ദക്ഷിണാഫ്രിക്കക്കാരനായ എയ്ഡന്‍ മാര്‍ക്രം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയ താരമാണ്. ടെസ്റ്റ് ശൈലിയില്‍ കളിക്കുന്ന മാര്‍ക്രത്തെ ടീമിലെടുക്കാന്‍ ആരും വലിയ താല്‍പര്യം കാട്ടിയിരുന്നില്ല. രണ്ട് കോടി രൂപക്ക് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് മാര്‍ക്രത്തെ സ്വന്തമാക്കിയത്. മണ്ടന്‍ തീരുമാനമാണിതെന്ന് തോന്നിച്ചെങ്കിലും തകര്‍പ്പന്‍ പ്രകടനമാണ് താരം ഇപ്പോള്‍ കാഴ്ചവെക്കുന്നത്. എട്ട് മത്സരത്തില്‍ നിന്ന് 274 റണ്‍സാണ് മാര്‍ക്രം നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും. ഓപ്പണര്‍ റോളില്‍ കളിക്കുന്ന മാര്‍ക്രത്തിന്റെ പ്രകടനം സര്‍പ്രൈസാണെന്ന് തന്നെ പറയാം.

പ്രസിദ്ധ് കൃഷ്ണ

ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ ടി20യില്‍ വലിയ വിലയില്ലാത്ത ബൗളര്‍മാരിലൊരാളാണ്. തല്ലുകൊള്ളി ബൗളറായ പ്രസിദ്ധ് നേരത്തെ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു. എന്നാല്‍ പിന്നീട് തഴയപ്പെട്ട പ്രസിദ്ധിനെ പരിക്കും വേട്ടയാടി. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമാണ് പ്രസിദ്ധ്. ശരാശരി പ്രകടനം മാത്രം പ്രതീക്ഷിച്ചിരുന്ന പ്രസിദ്ധ് എല്ലാവരേയും ഞെട്ടിക്കുകയാണ്.

avesh khan aiden markram

എട്ട് മത്സരത്തില്‍ നിന്ന് 16 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് തലയില്‍ അണിഞ്ഞിരിക്കുകയാണ്. 9.5 കോടിക്കാണ് ഗുജറാത്ത് പ്രസിദ്ധിനെ വാങ്ങിയത്. 10 കോടി നല്‍കിയ രാജസ്ഥാന്‍ റോയല്‍സിനൊപ്പം നിരാശപ്പെടുത്തിയ പ്രസിദ്ധ് അതിലും കുറവ് പ്രതിഫലത്തില്‍ ഗുജറാത്തിനായി തകര്‍പ്പന്‍ പ്രകടനം നടത്തി കൈയടി നേടുകയാണ്.

മുഹമ്മദ് സിറാജ്

ഐപിഎല്ലിലെ ചെണ്ട വിശേഷണമുള്ള ബൗളറാണ് മുഹമ്മദ് സിറാജ്. ആര്‍സിബിയിലൂടെ വളര്‍ന്ന താരത്തെ അവസാന സീസണോടെ ടീം കൈവിട്ടു. ഇന്ത്യയുടെ ടി20 ടീമിനൊപ്പവും നിരാശപ്പെടുത്തുന്ന സിറാജിനെ ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സാണ് ടീമിലേക്കെത്തിച്ചത്. 12.25 കോടിക്ക് ഗുജറാത്ത് വാങ്ങിയ സിറാജ് മോശമാക്കിയില്ല. എട്ട് മത്സരത്തില്‍ നിന്ന് 12 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. പവര്‍പ്ലേയില്‍ മികവ് കാട്ടുന്ന സിറാജ് വിക്കറ്റുകള്‍ വീഴ്ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്നു.

ശാര്‍ദ്ദുല്‍ ഠാക്കൂര്‍

മെഗാ ലേലത്തില്‍ ആര്‍ക്കും വേണ്ടാതിരുന്ന പേസ് ഓള്‍റൗണ്ടറാണ് ശാര്‍ദ്ദുല്‍ ഠാക്കൂര്‍. പരിക്കേറ്റ താരത്തിന് പകരക്കാരനായി ലഖ്‌നൗവിലേക്കെത്തിയ ശാര്‍ദ്ദുല്‍ ഠാക്കൂര്‍ അപ്രതീക്ഷിത പ്രകടനമാണ് കാഴ്ചവെച്ചത്. എട്ട് മത്സരത്തില്‍ നിന്ന് 12 വിക്കറ്റുകള്‍ വീഴ്ത്താന്‍ ശാര്‍ദ്ദുലിനായിട്ടുണ്ട്. പവര്‍പ്ലേയിലടക്കം ഫലപ്രദമായി മികവ് കാട്ടാന്‍ ശാര്‍ദ്ദുലിന് സാധിക്കുന്നു. ആവേശ് ഖാന്റെ പ്രകടനവും സര്‍പ്രൈസാണ്. ഡെത്തോവറിലടക്കം തകര്‍പ്പന്‍ പ്രകടനമാണ് ആവേശ് പുറത്തെടുക്കുന്നത്. ഏഴ് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റാണ് ആവേശ് വീഴ്ത്തിയത്.

Story first published: Tuesday, April 22, 2025, 14:25 [IST]
Other articles published on Apr 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+