Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മറ്റു ടീമില്‍ ഫ്‌ളോപ്പ്, ഇവരെ 2026ല്‍ റോയല്‍സിനു വേണം!! ഗംഭീര തിരിച്ചുവരവുറപ്പ്

ഐപിഎല്ലില്‍ ഇത്തവണ പ്ലേഓഫിലെത്താതെ പുറത്തായതോടെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ വലിയ മാറ്റങ്ങള്‍ വേണ്ടി വരുമെന്നുറപ്പായിരിക്കുകയാണ്. മൂന്നു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് റോയല്‍സിന്റെ പ്ലേഓഫ് സാധ്യത പൂര്‍ണമായും അസ്തമിച്ചത്. 11 മല്‍സരങ്ങളില്‍ വെറും മൂന്നു കളികള്‍ മാത്രമേ അവര്‍ ഇത്തവണ ജയിച്ചിട്ടുള്ളൂ.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മിനി താരലേലത്തില്‍ ചില മികച്ച കളിക്കാരെ വാങ്ങിയാല്‍ മാത്രമേ 2026ലെ ഐപിഎല്ലില്‍ റോയല്‍സിനു ശക്തമായ തിരിച്ചുവരവ് സാധ്യതമാവുകയുള്ളൂ. ഈ വര്‍ഷം മറ്റു ഫ്രാഞ്ചൈസികളില്‍ വേണ്ടത്ര തിളങ്ങാന്‍ സാധിക്കാതെ പോയ ചിലരെ ലേലത്തില്‍ അവര്‍ക്കു സ്വന്തമാക്കാവുന്നതാണ്. ഈ സീസണ്‍ കഴിഞ്ഞാല്‍ ഈ താരങ്ങളെ നിലവിലെ ഫ്രാഞ്ചൈസികള്‍ കൈവിട്ടേക്കുകയും ചെയ്‌തേക്കും. ആരൊക്കെയാണ്
ഈ കളിക്കാരെന്നു നമുക്കു നോക്കാം.

DAVID MILLER

ഡേവിഡ് മില്ലര്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമുള്ള മധ്യനിര ബാറ്ററും സൗത്താഫ്രിക്കയുടെ കിടിലന്‍ ഫിനിഷറുമായ ഡേവിഡ് മില്ലറാണ്ആദ്യത്തെ താരം. നേരത്തേ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. എസ്എ ടി20 ലീഗില്‍ നായകന്റെ റോളിലു മില്ലറെ കാണാം.

കഴിഞ്ഞ സീസണ്‍ വരെ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്ന അദ്ദേഹം അവര്‍ക്കായി പല തകര്‍പ്പന്‍ പ്രകടനങ്ങളും നടത്തിയിരുന്നു. പക്ഷെ മെഗാ ലേലത്തില്‍ ഈ വര്‍ഷം എല്‍എസ്ജിയിലെത്തിയ ശേഷം കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ മില്ലര്‍ക്കായിട്ടില്ല. 10 മല്‍സങ്ങളില്‍ നിന്നും 126.78 സ്‌ട്രൈക്ക് റേറ്റില്‍ വെറും 142 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.

ഈ സീസണ്‍ കഴിഞ്ഞാല്‍ മില്ലറെ എല്‍എസ്ജി ഒഴിവാക്കിയേക്കും. അങ്ങനെയെങ്കില്‍ അദ്ദേഹത്തെ ലേലത്തില്‍ റോയല്‍സ് സ്വന്തമാക്കുകയും വേണം. ഫിനിഷിങിലെ ഇപ്പോഴത്തെ ദൗര്‍ബല്യം മറികടക്കാനും റോയല്‍സിനു സാധിക്കും. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ഫിനിഷിങില്‍ വന്‍ ദുരന്തമായിരിക്കുകയാണ്. അദ്ദേഹത്തെ ഒഴിവാക്കി പകരം മില്ലറെ എത്തിച്ചാല്‍ അതു റോയല്‍സിനെ അപകടകാരികളാക്കും.

അഭിനവ് മനോഹര്‍

ഇന്ത്യന്‍ അണ്‍ക്യാപ്ഡ് ബാറ്റര്‍ അഭിനവ് മനോഹറാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. ഡേവിഡ് മില്ലറെപ്പോലെ നേരത്തേ അഭിനവും ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്നു. പക്ഷെ ഹൈദരാബാദിലെത്തിയ ശേഷം അദ്ദേഹത്തിനു കാര്യമായി തിളങ്ങാന്‍ സാധിക്കുന്നില്ല.

എസ്ആര്‍എച്ചിനു വേണ്ടി അഞ്ചു മല്‍സരങ്ങളില്‍ നിന്നും നാലിന്നുങ്‌സുകളിലായി 98 സ്‌ട്രൈക്ക് റേറ്റില്‍ അഭിനവ് നേടിയത് വെറും 49 റണ്‍സാണ്. പക്ഷെ വളരെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ശേഷിയുള്ള ബാറ്ററാണ് അദ്ദേഹം.

ജിടിയില്‍ പല മികച്ച പ്രകടനങ്ങളും താരം നടത്തുകയും ചെയ്തു. സ്ലോ ഇന്നിങ്‌സുകളുടെ പേരില്‍ പഴി കേള്‍ക്കുന്ന ധ്രുവ് ജുറേലിനു പകരം ബാറ്റിങില്‍ റോയല്‍സിനു പരീക്ഷിക്കാവുന്ന ബാറ്ററാണ് അഭിനവ്.

R ASHWIN

ആര്‍ അശ്വിന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തപ്പിത്തടയുന്ന ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനാണ് മൂന്നാമന്‍. ആദ്യ തട്ടകമായ സിഎസ്‌കെയിലേക്കു ഈ വര്‍ഷമെത്തിയതു മുതല്‍ അദ്ദേഹം വളരെ മോശം പ്രകടനമാണ് നടത്തുന്നത്. ഇതോടെ ടീമിലെ സ്ഥാനവും അശ്വിനു നഷ്ടമായിക്കഴിഞ്ഞു.

പ്രായം 40കളിലേക്കു അടുക്കുകയാണെങ്കിലും നിലവില്‍ രാജസ്ഥാന്‍ റോയല്‍സിലെ പ്രധാന സ്പിന്നറായ മഹീഷ് തീക്ഷണയേക്കാള്‍ ഭേദമാണ് അശ്വിന്‍. ബൗളിങില്‍ മാത്രമല്ല, ബാറ്റിങിലും അദ്ദേഹം റോയല്‍സിനു ഗുണം ചെയ്യും.

2022 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ റോയല്‍സിന്റെ ഭാഗമായിരുന്നു അശ്വിന്‍. നായകന്‍ സഞ്ജു സാംസണ്‍ അദ്ദേഹത്തെ ബൗളിങില്‍ നന്നായി ഉപയോഗിക്കുകയും ചെയ്തു. വിരമിച്ചില്ലെങ്കില്‍ അടുത്ത ലേലത്തില്‍ അശ്വിനെ ഉറപ്പായും റോയല്‍സിനു നോട്ടമിടാം.

Story first published: Saturday, May 3, 2025, 17:53 [IST]
Other articles published on May 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+