Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മെഗാ താരലേലം നവംബര്‍ 24, 25ന്, രജിസ്റ്റര്‍ ചെയ്തത് 1574 താരങ്ങള്‍; അറിയേണ്ടതെല്ലാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തിന്റെ തീയ്യതി പ്രഖ്യാപിച്ചു. നവംബര്‍ 24, 25 തീയ്യതികളിലായി ജിദ്ദയിലാണ് ഇത്തവണ മെഗാ താരലേലം നടക്കുക. 1574 താരങ്ങളാണ് ഇത്തവണ ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 1165 ഇന്ത്യന്‍ താരങ്ങളും 409 വിദേശ താരങ്ങളുമുണ്ട്. 25 താരങ്ങള്‍ വീതമുള്ളതാണ് ടീമുകള്‍. നിലനിര്‍ത്തലിന് ശേഷം ബാക്കിയുള്ള ഒഴിവിലേക്കായി ടീമുകള്‍ വാശിയേറിയ ലേലം വിളി തന്നെ നടത്തും.

204 താരങ്ങള്‍ക്കാവും ലേലത്തിലൂടെ അവസരം ലഭിക്കുക. 46 താരങ്ങളെയാണ് 10 ടീമുകളും ചേര്‍ന്ന് ആകെ നിലനിര്‍ത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ താരം ഹെന്‍ റിച്ച് ക്ലാസനാണ് നിലനിര്‍ത്തലില്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 23 കോടിക്കാണ് താരത്തെ നിലനിര്‍ത്തി. ആര്‍സിബി വിരാട് കോലിയെ 21 കോടിക്കും ലഖ്‌നൗ നിക്കോളാസ് പുരാനെ 21 കോടിക്കും നിലനിര്‍ത്തിയിട്ടുണ്ട്. ഓരോ ടീമിനും 120 കോടി രൂപയാണ് ആകെ ചിലവഴിക്കാനാവും.

പഞ്ചാബിനെ എല്ലാവരും ഭയക്കണം

നിലനിര്‍ത്തലിന് ശേഷം ബാക്കിയുള്ള തുകയാണ് ടീമുകള്‍ ലേലത്തില്‍ ഉപയോഗിക്കുക. ഇത്തവണ ഏറ്റവും കൂടുതല്‍ പണം പേഴ്‌സില്‍ ബാക്കിയുള്ളത് പഞ്ചാബ് കിങ്‌സിനാണ്. രണ്ട് അണ്‍ക്യാപ്പ്ഡ് താരങ്ങളെ മാത്രം നിലനിര്‍ത്തിയ പഞ്ചാബിന്റെ പേഴ്‌സിലുള്ളത് 110.5 കോടിയാണ്. റിക്കി പോണ്ടിങ് പരിശീലകനായെത്തുന്ന പഞ്ചാബിനെയാവും ലേലത്തില്‍ എല്ലാവരും ഭയക്കുക. മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ സാധിക്കുന്ന തുക പഞ്ചാബിന്റെ കൈവശമുണ്ട്.

ipl 2025 mega auction

41 കോടി മാത്രം ബാക്കിയുള്ള രാജസ്ഥാന്‍ റോയല്‍സാണ് പേഴ്‌സില്‍ ഏറ്റവും കുറവ് പണമുള്ള ടീം. മുംബൈ ഇന്ത്യന്‍സിന്റെ പേഴ്‌സില്‍ 45 കോടിയുള്ളപ്പോള്‍ സിഎസ്‌കെയുടെ കൈവശം 55 കോടിയാണുള്ളത്. 73 കോടിയാണ് ഡല്‍ഹിയുടെ പോക്കറ്റിലുള്ളത്. ആര്‍സിബി 83 കോടിയുമായി ഇറങ്ങുമ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ കൈവശം 69 കോടിയാണുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേഴ്‌സില്‍ 45 കോടിയും ഗുജറാത്ത് ടൈറ്റന്‍സിന്റെ പേഴ്‌സില്‍ 69 കോടിയുമുണ്ട്.

ആരാവും പ്രതിഫലത്തില്‍ ഒന്നാമന്‍

ഇത്തവണ വാശിയേറിയ ലേലം നടക്കുമെന്നുറപ്പാണ്. റിഷഭ് പന്താവും പ്രതിഫലത്തില്‍ ഒന്നാമതെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ റിഷഭിന് 30 കോടി പ്രതിഫലം വരെ ലഭിച്ചേക്കും. സിഎസ്‌കെ, ആര്‍സിബി ടീമുകളാണ് പ്രധാനമായും റിഷഭിനെ നോട്ടമിടുന്നത്. കെ എല്‍ രാഹുലിനെ ആര്‍സിബിയും രാജസ്ഥാനും നോട്ടമിടുന്നുണ്ട്. ഇഷാന്‍ കിഷനായി വാശിയേറിയ പോരാട്ടം ലേലത്തില്‍ പ്രതിഫലിക്കാം.

അവസാന സീസണില്‍ കെകെആറിനെ കിരീടത്തിലെത്തിച്ച നായകനായ ശ്രേയസ് അയ്യര്‍ക്ക് എത്ര കോടി ലഭിക്കുമെന്നതാണ് കണ്ടറിയേണ്ടത്. രാജസ്ഥാന്‍ റോയല്‍സ് കൈവിട്ട ജോസ് ബട്‌ലര്‍ വിദേശ താരങ്ങളില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നവനായേക്കും. സാം കറെന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, എവിന്‍ ലൂയിസ് എന്നിവരെല്ലാം വലിയ പ്രതിഫലം നേടാന്‍ സാധ്യതയുണ്ട്. എന്തായാലും ഇത്തവണത്തെ മെഗാ ലേലത്തില്‍ വാശിയേറുമെന്ന് തന്നെ നിസംശയം പറയാം.

Story first published: Tuesday, November 5, 2024, 22:16 [IST]
Other articles published on Nov 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+