Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 28 ബോളില്‍ 100!! ഉര്‍വി ഷോ; 27 കോടിയുടെ റിഷഭ് തെറിച്ചു, ഫ്രാഞ്ചൈസികള്‍ കാണൂ

ഇന്‍ഡോര്‍: ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ തന്നെ അവഗണിച്ച പത്തു ഫ്രാഞ്ചൈസികള്‍ക്കും ബാറ്റ് കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് ഗുജറാത്ത് വിക്കറ്റ് കീപ്പര്‍ ഉര്‍വി പട്ടേല്‍. ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന വമ്പന്‍ റെക്കോര്‍ഡും താരം കുറിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സറ്റാര്‍ വിക്കറ്റ് കീപ്പറും ഐപിഎല്‍ ലേലത്തിലെ ഏറ്റവും വിലയേറിയ താരവുമായ റിഷഭ് പന്തിന്റെ ഓള്‍ടൈം റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയും ചെയ്തു.

സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ത്രിപുരയ്‌ക്കെതിരായ മല്‍സരത്തിലായിരുന്നു ഉര്‍വിയുടെ മിന്നല്‍ സെഞ്ച്വറി. മൂന്നക്കത്തിലെത്താന്‍ താരത്തിനു വേണ്ടിവന്നത് വെറും 28 ബോളുകള്‍ മാത്രമാണ്. ഇതോടെ 32 ബോളില്‍ സെഞ്ച്വറിയെന്ന റിഷഭ് നേരത്തേ കൈയടക്കി വച്ച റെക്കോര്‍ഡ് തകരുകയും ചെയ്തു. ആരാണ് ഗുജറാത്തിന്റെ ഹീറോയായ ഉര്‍വി പട്ടേല്‍? താരത്തെ അടുത്തറിയാം.

URVI PATEL

ഉര്‍വിയുടെ പ്രകടനം

സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇന്‍ഡോറില്‍ നടന്ന ഗ്രൂപ്പ് ബി മല്‍സരത്തിലാണ് അക്ഷര്‍ പട്ടേല്‍ നയിച്ച ഗുജറാത്തും ത്രിപുരയും ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്ത ത്രിപുര 20 ഓവറില്‍ എട്ടു വിക്കറ്റിനു 155 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറാണ് നേടിയത്.

എന്നാല്‍ ഗുജറാത്ത് ഓപ്പണര്‍ കൂടിയായ ഉര്‍വി പട്ടേല്‍ കൊടുങ്കാറ്റായപ്പോള്‍ ത്രിപുര തരിപ്പണമാവുകയായിരുന്നു. വെറും 10.2 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ 156 റണ്‍സ് അടിച്ചെടുത്ത് ഗുജറാത്ത് ജയവും കൈക്കലാക്കി.

ഉര്‍വിയുടെ വണ്‍മാന്‍ ഷോയ്ക്കു മുന്നില്‍ ത്രിപുരയ്ക്കു മറുപടി ഇല്ലായിരുന്നു. വെറും 35 ബോളില്‍ 13 സിക്‌സറും ഏഴു ഫോറുമടക്കം പുറത്താവാതെ താരം വാരിക്കൂട്ടിയത് 113 റണ്‍സാണ്. 322.86 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലാണിത്. കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേലത്തില്‍ ഉര്‍വിയെ വേണ്ടെന്നു വച്ച ഫ്രാഞ്ചൈസികളും ഇതോടെ ശരിക്കും ഞെട്ടിയിരിക്കുകയാണ്.

വെറും ഒരു ബോള്‍ വ്യത്യാസത്തിലാണ് ടി20യിലെ ലോക റെക്കോര്‍ഡിനൊപ്പമെത്താനുള്ള സുവര്‍ണാവസരം ഉര്‍വിക്കു നഷ്ടമായത്. 27 ബോളില്‍ സെഞ്ച്വറി നേടിയ എസ്‌റ്റോണിയയുടെ ഇന്ത്യന്‍ വംശജനായ സാഹില്‍ ചൗഹാന്റെ പേരിലാണ് നിലവിവെ ലോക റെക്കോര്‍ഡ്. അദ്ദേഹത്തിനു തൊട്ടു പിന്നില്‍ രണ്ടാമനായിരിക്കുകയാണ് 26 കാരനായ ഗുജറാത്ത് വിക്കറ്റ് കീപ്പര്‍.

URVI PATEL

ലേലത്തില്‍ ആര്‍ക്കും വേണ്ട

സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാ താരലേലത്തിനു വേണ്ടി രജിസ്റ്റര്‍ ചെയ്യപ്പെട്ട 600 ഓളം കളിക്കാരുടെ ലിസ്റ്റില്‍ ഉര്‍വി പട്ടേലുമുണ്ടായിരുന്നു. അണ്‍ക്യാപ്ഡ് വിക്കറ്റ് കീപ്പര്‍മാരുടെ കാറ്റഗറിയിലുള്‍പ്പെട്ട താരത്തിന്റെ അടിസ്ഥാന വില 30 ലക്ഷം രൂപയായിരുന്നു.

ലേലത്തില്‍ 212ാമത്തെ കളിക്കാരനായി ഉര്‍വിയുടെ പേര് വിളിക്കപ്പെടുകയും ചെയ്തിരുന്നു. പക്ഷെ ഒരു ഫ്രാഞ്ചൈസിയും താരത്തെ വാങ്ങാന്‍ മുന്നോട്ടു വന്നില്ല. നേരത്തേ 2023ലെ ലേലത്തില്‍ 20 ലക്ഷം രൂപയ്ക്കു ഉര്‍വി ഗുജറാത്ത് ടൈറ്റന്‍സിലെത്തിയിരുന്നു. പക്ഷെ അരങ്ങേറാന്‍ അവസരം കിട്ടാതെ താരം ടീമിനു പുറത്താവുകയായിരുന്നു.

Story first published: Wednesday, November 27, 2024, 14:00 [IST]
Other articles published on Nov 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+