For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 42 മത്സരം പൂര്‍ത്തിയായി, പ്ലേ ഓഫിലേക്ക് ആരൊക്കെ? സാധ്യത ഈ 4 ടീമുകള്‍ക്ക്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ പ്ലേ ഓഫിനോട് അടുക്കുകയാണ്. ഇത്തവണത്തെ വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ ആരാവും കപ്പിലേക്കെത്തുകയെന്നത് സംബന്ധിച്ച് വലിയ ആശയക്കുഴപ്പം എല്ലാവര്‍ക്കുമുണ്ട്. ഇതുവരെ കപ്പടിക്കാത്ത ടീമുകള്‍ സജീവ പോരാട്ടം കാഴ്ചവെക്കുന്നതിനാല്‍ ടൂര്‍ണമെന്റ് ആവേശകരമായാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ ആരൊക്കെ പ്ലേ ഓഫിലെത്തുമെന്ന് പറയാനാവാത്ത അവസ്ഥയാണെന്ന് പറയാം.

42 മത്സരം പൂര്‍ത്തിയാവുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് തലപ്പത്ത്. എട്ട് മത്സരത്തില്‍ നിന്ന് 12 പോയിന്റാണ് ഗുജറാത്തിനുള്ളത്. എട്ട് മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള ഡല്‍ഹി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 9 മത്സരത്തില്‍ നിന്ന് 12 പോയിന്റോടെ ആര്‍സിബി മൂന്നാം സ്ഥാനത്തും 9 മത്സരത്തില്‍ നിന്ന് 10 പോയിന്റോടെ മുംബൈ നാലാം സ്ഥാനത്തുമുണ്ട്. നിലവില്‍ ഈ നാല് ടീമുകളാണ് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി മുന്നോട്ട് പോകുന്നത്.

പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ടീമുകള്‍ 10 പോയിന്റോടെ അഞ്ചും ആറും സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കെകെആര്‍, രാജസ്ഥാന്‍, ഹൈദരാബാദ്, സിഎസ്‌കെ ടീമുകളെല്ലാം പിന്നാലെയുമുണ്ട്. നിലവില്‍ ആര്‍ക്കും വ്യക്തമായ ആധിപത്യം അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ പ്ലേ ഓഫിലേക്ക് ആരൊക്കെ എത്തുമെന്ന് പ്രവചിക്കുകയും ദുഷ്‌കരമാണ്. എന്നാല്‍ നിലവിലെ പ്രകടനം വിലയിരുത്തി പ്ലേ ഓഫ് സാധ്യതകള്‍ പരിശോധിക്കാം.

ഗുജറാത്ത്, ഡല്‍ഹി, ആര്‍സിബി, പഞ്ചാബ്

നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധ്യത കൂടുതലാണ്. രണ്ട് ടീമും മികച്ച ഫോമിലാണ് കളിക്കുന്നത്. മികച്ച പദ്ധതികളോടെ മുന്നോട്ട് പോകാന്‍ ഇരു ടീമുകള്‍ക്കും സാധിക്കുന്നുണ്ട്. ഗുജറാത്ത് ആശിഷ് നെഹ്‌റയെന്ന തന്ത്രശാലിയായ പരിശീലകന് കീഴില്‍ അച്ചടക്കത്തോടെ കളിക്കുന്നു. നായകന്‍ ശുബ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ ബാറ്റിങ് നിരയാണ് നട്ടെല്ല്.

മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിരയും ഗംഭീര ഫോമിലാണ്. ഡല്‍ഹി ഇത്തവണ അത്ഭുത കുതിപ്പാണ് നടത്തുന്നത്. അക്ഷര്‍ പട്ടേല്‍ നയിക്കുന്ന ഡല്‍ഹി ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. കെ എല്‍ രാഹുലാണ് ടീമിന്റെ ബാറ്റിങ് കരുത്ത്. ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാരെ സൃഷ്ടിക്കാന്‍ ഡല്‍ഹിക്ക് സാധിക്കുന്നുണ്ട്. ആര്‍സിബി ഇത്തവണ കന്നി കിരീട പ്രതീക്ഷയിലാണ്.

വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ടിം ഡേവിഡ്, രജത് പാട്ടീധാര്‍ എന്നിവരെല്ലാം അണിനിരക്കുന്ന ആര്‍സിബിയുടെ ബൗളിങ് നിര ഇത്തവണ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ടീമിനും പ്ലേ ഓഫ് പ്രതീക്ഷ സജീവമാണ്. ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സ് ഇത്തവണ മിന്നിക്കുന്നു. ബാറ്റിങ്ങിലെ പിഴവ് ബൗളിങ്ങില്‍ തീര്‍ക്കാന്‍ ശ്രേയസിന്റെ പഞ്ചാബിന് സാധിക്കുന്നുണ്ട്.

sanju samson ipl 2025

മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണില്ല?

നിലവിലെ കണക്കുകള്‍ വിലയിരുത്തുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യത വിരളമാണെന്ന് തന്നെ പറയാം. 48% സാധ്യതയാണ് നിലവില്‍ മുംബൈ പ്ലേ ഓഫിലെത്താനായി കാണുന്നത്. അവസാനം കളിച്ച നാല് മത്സരവും ജയിച്ച മുംബൈക്ക് കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനും പ്ലേ ഓഫിലേക്കെത്തുക കടുപ്പമായിരിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ കെകെആറിനും ഇത്തവണ പ്രതീക്ഷ വേണ്ട. ഹൈദരാബാദ്, സിഎസ്‌കെ, രാജസ്ഥാന്‍ ടീമുകളെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

അതുകൊണ്ടുതന്നെ ഈ മൂന്ന് ടീമിന്റേയും പ്ലേ ഓഫ് സാധ്യത വളരെ വിരളമാണെന്ന് തന്നെ പറയാം. എന്നാല്‍ മിക്ക ടീമുകള്‍ക്കും ഒരേ പോയിന്റായതിനാല്‍ പോയിന്റ് പട്ടിക മാറി മാറിയാനും സാധ്യതകള്‍ ഏറെയാണ്. അത്ഭുതകരമായ തിരിച്ചുവരവ് നടത്താന്‍ പിന്നോക്കം നില്‍ക്കുന്ന ടീമുകള്‍ക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Friday, April 25, 2025, 12:27 [IST]
Other articles published on Apr 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+