Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ബുംറ മുംബൈ വിടും? ആര്‍സിബിയിലേക്കെന്ന് സൂചന; ഹാര്‍ദിക്കിനെ തിരിച്ചെത്തിക്കാന്‍ ജിടി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി വലിയ അഴിച്ചുപണികളിലേക്കാണ് ടീമുകള്‍ പോകുന്നത്. പല തരം റിപ്പോര്‍ട്ടുകളും ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നുണ്ട്. ആരാധകര്‍ പ്രതീക്ഷിക്കാത്ത വലിയ കൂടുമാറ്റങ്ങള്‍ത്തന്നെ ഉണ്ടാകുമെന്നാണ് വിവരം. അവസാന സീസണിലെ പ്രകടനം വിലയിരുത്തിയാണ് പല ടീമുകളും അഴിച്ചുപണിക്കൊരുങ്ങുന്നത്.

ഇപ്പോള്‍ പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ ആരാധകരെ ഞെട്ടിപ്പിക്കുന്നതാണ്. മുംബൈ ഇന്ത്യന്‍സ് ടീമില്‍ വലിയ അഴിച്ചുപണിയുണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അവസാന സീസണിലെ സംഭവങ്ങള്‍ വിലയിരുത്തി മുംബൈ ടീമില്‍ അഴിച്ചുപണി ഉണ്ടായേക്കും. നായകസ്ഥാനത്ത് തുടരാന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. അവസാന സീസണില്‍ രോഹിത് ശര്‍മക്ക് പകരം ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയത് വലിയ വിവാദമായിരുന്നു.

ഹാര്‍ദിക്കിനെതിരേ മുംബൈയുടെ ആരാധകരടക്കം തിരിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ മുംബൈ കൈവിട്ടേക്കുമെന്നാണ് സൂചന. ഹാര്‍ദിക് തന്റെ മുന്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് തന്നെ മടങ്ങിയേക്കുമെന്നാണ് വിവരം. ഹാര്‍ദിക് അരങ്ങേറ്റ സീസണില്‍ ഗുജറാത്തിനെ കിരീടത്തിലേക്കെത്തിക്കുകയും തൊട്ടടുത്ത സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ്. എന്നിട്ടും അദ്ദേഹം ഗുജറാത്ത് വിട്ടത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു.

ഹാര്‍ദിക്കിന് കീഴില്‍ കളിക്കാന്‍ മുംബൈയിലെ യുവതാരങ്ങള്‍ക്കടക്കം താല്‍പര്യം ഇല്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക് മുംബൈ വിടാനാണ് സാധ്യത കൂടുതല്‍. ഹാര്‍ദിക് മുംബൈ വിടുമെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നതാണ്. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ക്ക് ഏറ്റവും നിരാശയുണ്ടാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് ജസ്പ്രീത് ബുംറ മുംബൈ ഇന്ത്യന്‍സ് വിടുമെന്നതാണ്. ജസ്പ്രീത് ബുംറ ആര്‍സിബിയിലേക്ക് കൂടുമാറുമെന്നാണ് പുറത്തുവരുന്ന വിവരം.

jasprit bumrah

അടുത്ത സീസണില്‍ വലിയ പൊളിച്ചെഴുത്ത് ആര്‍സിബി നടത്താനിരിക്കെ ബുംറയെത്തിയാല്‍ ടീമിനത് ഗുണം ചെയ്‌തേക്കും. വിരാട് കോലി കളിക്കുന്ന ടീമാണ് ആര്‍സിബി. കോലിയുടെ ഇടപെടല്‍ ബുംറയെ ആര്‍സിബിയിലേക്കെത്തിച്ചേക്കും. ഹാര്‍ദിക് ഇന്ത്യയുടെ അടുത്ത നായകനാവുമെന്ന തോന്നലിലാണ് മുംബൈ താരത്തെ ക്യാപ്റ്റനാക്കിയത്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യ നായകനാക്കിയില്ല. ഗൗതം ഗംഭീര്‍ പരിശീലകനായപ്പോള്‍ സൂര്യകുമാര്‍ യാദവിനെ നായകനാക്കി.

ഇതോടെ മുംബൈയും സൂര്യകുമാര്‍ യാദവിനെ നായകനാക്കാനുള്ള തയ്യാറെടുപ്പിലാണ്. രോഹിത് ശര്‍മയെ ടീമില്‍ പിടിച്ചുനിര്‍ത്തേണ്ടത് മുംബൈയെ സംബന്ധിച്ച് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ആരാധക പിന്തുണയില്‍ വലിയ കുറവുണ്ടാകുമെന്നുറപ്പാണ്. രോഹിത് ടീമില്‍ തുടരാന്‍ ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനത്ത് നിന്ന് നീക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം രോഹിത്തും സൂര്യകുമാറും ടീം വിടാനാണ് സാധ്യത കൂടുതല്‍.

നിലവില്‍ സൂര്യയെ നായകനാക്കി രോഹിത് ശര്‍മ, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരെ നിലനിര്‍ത്താനാണ് മുംബൈ ആലോചിക്കുന്നതെന്നാണ് വിവരം. ആര്‍സിബി ബുംറക്ക് നായകസ്ഥാനമടക്കം ഓഫര്‍ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടാണ് കൂടുമാറ്റത്തിന് തയ്യാറെടുക്കുന്നതെന്നുമാണ് വിവരം. നേരത്തെ തന്നെ നായകനാവാനുള്ള താല്‍പര്യം ബുംറ തുറന്ന് പറഞ്ഞതാണ്. എന്നാല്‍ മുംബൈ ഇന്ത്യന്‍സില്‍ ബുംറക്ക് നായകനാവാന്‍ അവസരം ലഭിച്ചേക്കില്ല.

അതുകൊണ്ടുതന്നെ അദ്ദേഹം കൂടുമാറ്റത്തിന് തയ്യാറെടുക്കുകയാണ്. കെ എല്‍ രാഹുലിനേയും ആര്‍സിബി ടീമിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ഉടമയുമായി രാഹുല്‍ ഉടക്കിയിരുന്നു. അതുകൊണ്ടുതന്നെ രാഹുലിന്റെ കൂടുമാറ്റം ഉറപ്പാണ്. എംഎസ് ധോണിയുടെ തീരുമാനം സിഎസ്‌കെയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

ധോണി അടുത്ത സീസണില്‍ കളിക്കാത്ത പക്ഷം റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരിലൊരാളെ സിഎസ്‌കെ ടീമിലേക്കെത്തിക്കാന്‍ സാധ്യതയുണ്ട്. എന്തൊക്കെയായാലും വരുന്ന സീസണിന് മുമ്പ് വലിയ പൊളിച്ചെഴുത്തുകള്‍ ടീമുകള്‍ നടത്തിയേക്കും. ഏതൊക്കെ ടീമിന് ശക്തമായി തിരിച്ചുവരാനാവുമെന്ന് കണ്ടറിയാം.

Story first published: Thursday, August 15, 2024, 14:04 [IST]
Other articles published on Aug 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+