For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ബുംറയ്ക്കു 12 കോടി, സ്റ്റാര്‍ക്കിന് 24.75 ! ഇതു ശരിയോ? കൂടുതല്‍ കിട്ടേത് ബുംറയ്ക്ക് തന്നെ

ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ കുന്തമുനയും ഇന്ത്യന്‍ സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംറ. പക്ഷെ അദ്ദേഹത്തിന്റെ മൂല്യത്തിനൊത്ത ശമ്പളം മുംബൈ ടീം നല്‍കുന്നുണ്ടോ? ഇല്ലെന്നു തന്നെ പറയേണ്ടി വരും. കഴിഞ്ഞ ലേലത്തില്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ശമ്പളം 24.75 കോടിയായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ പ്രതിഫലം കൂടിയാണിത്.

ടൂര്‍ണമെന്റില്‍ 41 മല്‍സരങ്ങളില്‍ നിന്നും 51 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് പിഴുതത്. എട്ടു വര്‍ഷത്തോളം ഐപിഎല്ലില്‍ കളിക്കാതിരുന്ന അദ്ദേഹം കഴിഞ്ഞ തവണയാണ് തിരിച്ചുവരവ് നടത്തിയത്. 25 കോടിയോളം രൂപ സ്റ്റാര്‍ക്കിനു ശമ്പളമായി കിട്ടുന്നുണ്ടെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ ബുംറ അര്‍ഹിക്കുന്നുണ്ട്. 12 കോടിയാണ് നിലവില്‍ മുംബൈ ടീമില്‍ അദ്ദേഹത്തിന്റെ ശമ്പളം. സ്റ്റാര്‍ക്കിനേക്കാള്‍ കൂടുതല്‍ ശമ്പളം ബുംറ അര്‍ഹിക്കുന്നുണ്ട് എന്നതിന്റെ കാരണങ്ങളറിയാം.

JASPRIT BUMRAH

ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലിലെ പ്രകടനം താരതമ്യം ചെയ്താല്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനേക്കാള്‍ ഏറെ മുന്നിലാണ് ജസ്പ്രീത് ബുംറയെന്ന കാര്യത്തില്‍ സംശയമില്ല. കണക്കുകളില്‍ അദ്ദേഹം ഓസീസ് പേസറേക്കാള്‍ വളരെ മുന്നിലാണ്. ഇതിനകം 133 മല്‍സരങ്ങളില്‍ മുംബൈയ്ക്കു വേണ്ടി ബുംറ കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും പോക്കറ്റിലാക്കിയത് 165 വിക്കറ്റുകളാണ്. 2013ല്‍ അരങ്ങേറിയ അദ്ദേഹം വളരെ പെട്ടെന്നാണ് താരപദവിയിലേക്കുയര്‍ന്നത്.

അനുഭവസമ്പത്തും സ്ഥിരതയും കൊണ്ട് പകരം വയ്ക്കാനില്ലാത്ത ബൗളറായി ഇപ്പോള്‍ ബുംറ മാറിയിരിക്കുകയാണ്. അദ്ദേഹവുമായി താരതമ്യം പോലും സ്റ്റാര്‍ക്ക് അര്‍ഹിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. എട്ടു വര്‍ഷം ടൂര്‍ണമെന്റില്‍ കളിക്കാതിരുന്നിട്ടും കഴിഞ്ഞ ലേലത്തില്‍ അദ്ദേഹത്തിനു ഞെട്ടിക്കുന്ന തുകയാണ് ലഭിച്ചത്. സ്റ്റാര്‍ക്കും മൂര്‍ച്ചയേറിയ ബൗളറാണെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ ബുംറയുടെ പ്രകടനവുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല.

നിലവില്‍ മുംബൈയില്‍ ലഭിക്കുന്ന 12 കോടി പ്രതിഫലം പരിഗണിക്കുമ്പോള്‍ ബുംറയുടെ ഒരു ബോളിന്റെ മൂല്യം ഏകദേശം 71,429 രൂപയാണ്. എന്നാല്‍ കഴിഞ്ഞ സീസണില്‍ സ്റ്റാര്‍ക്കിന്റെ ഒരു ബോളിന്റെ മൂല്യം 7,39,097 രൂപയായിരുന്നു. കണക്കുകള്‍ നോക്കുമ്പോള്‍ ഇതൊരിക്കലും അംഗീകരിക്കാവുന്ന കാര്യമല്ല. ബുംറയുടെ പ്രകടനവും ടീമില്‍ അദ്ദേഹം കൊണ്ടുവരുന്ന ഇംപാക്ടും പരിഗണിക്കുമ്പോള്‍ സ്റ്റാര്‍ക്കിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം തന്നെ നല്‍കിയേ തീരൂ.

MITCHELL STARC

സ്റ്റാര്‍ക്കിന്റെ ഐപിഎല്‍ കരിയര്‍

മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ഐപിഎല്‍ കരിയര്‍ നോക്കിയാല്‍ കഴിഞ്ഞ തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി അത്ര സ്ഥിരതയാര്‍ന്ന പ്രകടനമല്ല നടത്തിയിട്ടുള്ളതെന്നു കാണാം. പ്രത്യേകിച്ചും സീസണിന്റെ ആദ്യ പകുതിയില്‍ അദ്ദേഹത്തിന്റെ പ്രകടനം നിരാശാജനകമായിരുന്നു. റണ്‍സ് വാരിക്കോരി നല്‍കിയ സ്റ്റാര്‍ക്കിന്റെ പല കളിയിലെയും ഇക്കോണമി റേറ്റ് 11നടുത്തായിരുന്നു. ഫൈനലുള്‍പ്പെടെയുള്ള ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തിലാണ് തന്റെ മൂല്യത്തോടു നീതി പുലര്‍ത്താന്‍ സ്റ്റാര്‍ക്കിനു സാധിച്ചത്.

എന്നാല്‍ മറുഭാഗത്ത് സീസണിന്റെ തുടക്കം മുതല്‍ അവസാനം വരെ ഒരുപോലെ സ്ഥിരത പുലര്‍ത്തിയ ബൗളറാണ് ബുംറ. കൂടാതെ അദ്ദേഹത്തിന്റെ പകുതി പോലും ഐപിഎല്‍ മല്‍സരങ്ങളില്‍ കളിച്ച അനുഭവസമ്പത്തും സ്റ്റാര്‍ക്കിനില്ല.

മാത്രമല്ല ഓസീസ് പേസറുടെ പ്രായവും 34ല്‍ എത്തി നില്‍ക്കുകയാണ്. ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് പ്രകടനത്തില്‍ പലപ്പോഴും ഇടിവ് സംഭവിക്കുന്നത് ഇവിടെ മുതലാണ്. എന്നാല്‍ ബുംറ ഇപ്പോഴും കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. അതിനാല്‍ തന്നെ വലിയൊരു കരാറും അദ്ദേഹം അര്‍ഹിക്കുന്നുണ്ട്.

Story first published: Saturday, August 31, 2024, 7:44 [IST]
Other articles published on Aug 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+