Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മുംബൈ കളിച്ച് കുഴയും, ഷെഡ്യൂളില്‍ വലിയ വഞ്ചന; ഇത് മനപ്പൂര്‍വ്വമെന്ന് ആരാധകര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന്റെ ഷെഡ്യൂള്‍ പുറത്തുവന്നിരിക്കുകയാണ്. മാര്‍ച്ച് 22നാണ് ആവേശ പോരാട്ടം ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെയാണ് നേരിടുന്നത്. ആവേശകരമായ മത്സരത്തോടെ തുടങ്ങിയ ശേഷം രണ്ടാം ദിനം ആരാധകര്‍ കാത്തിരിക്കുന്ന മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരമാണ്.

സിഎസ്‌കെയുടെ തട്ടകത്തിലാണ് ആദ്യത്തെ സൂപ്പര്‍ പോരാട്ടം നടക്കുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ നിരയില്‍ നായകനായി ഹാര്‍ദിക് പാണ്ഡ്യ കാണില്ല. സസ്‌പെന്‍ഷനിലുള്ള ഹാര്‍ദിക്കിന് ആദ്യ മത്സരം നഷ്ടമായിരിക്കുകയാണ്. പരിക്കേറ്റ ജസ്പ്രീത് ബുംറയും ആദ്യ മത്സരം കളിക്കുന്ന കാര്യം സംശയമാണ്. ഇപ്പോഴിതാ മറ്റൊരു പ്രശ്‌നം കൂടി മുംബൈക്ക് തലവേദനയായി ഉയര്‍ന്ന് വരികയാണ്. മുംബൈയുടെ ഷെഡ്യൂളാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്.

മുംബൈയുടെ മത്സര ക്രമത്തില്‍ പാളിച്ചയുണ്ടായെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. മുംബൈ താരങ്ങളുടെ ഫിറ്റ്‌നസിനേയും പ്രകടനത്തേയും ബാധിക്കുന്ന തരത്തിലുള്ള ഷെഡ്യൂളാണിതെന്നാണ് വിമര്‍ശനം ഉയരുന്നത്.

തുടര്‍ച്ചയായി ഹോം മത്സരമില്ല

മുംബൈയെ സംബന്ധിച്ച് പ്രയാസമുണ്ടാക്കുന്ന കാര്യം തുടര്‍ച്ചയായി ഹോം മത്സരങ്ങളില്ലെന്നതാണ്. മുംബൈയുടെ ആദ്യ മത്സരം ചെന്നൈയിലാണ്. രണ്ടാം മത്സരം മുംബൈയിലും. പിന്നീട് ഒരു എവേ മത്സരം കഴിഞ്ഞാല്‍ പിന്നീട് ഹോം മത്സരം. പിന്നാലെ എവേ മത്സരം, ഇങ്ങനെയാണ് മുംബൈയുടെ ഷെഡ്യൂള്‍ പോകുന്നത്. ഏപ്രില്‍ 17നും 20നും നടക്കുന്ന രണ്ട് മത്സരങ്ങള്‍ മാത്രമാണ് മുംബൈക്ക് തുടര്‍ച്ചയായി ഹോം ഗ്രൗണ്ടില്‍ ലഭിക്കുന്നത്.

jasprit bumrah hardik pandya

മറ്റ് മത്സരങ്ങളിലെല്ലാം ഒരു എവേ മത്സരം കഴിഞ്ഞാല്‍ ഹോം മത്സരമെന്ന നിലയിലാണ് ഷെഡ്യൂള്‍ പോകുന്നത്. ഇത് മുംബൈക്ക് കടുത്ത തിരിച്ചടി നല്‍കുന്ന കാര്യമാണ്. കാരണം ഹോം മത്സരങ്ങള്‍ തുടര്‍ച്ചയായി ലഭിക്കാത്ത പക്ഷം ആവശ്യത്തിന് വിശ്രമം താരങ്ങള്‍ക്ക് ലഭിക്കില്ല. ഒരു ഹോം മത്സരത്തിന് ശേഷം എവേ മത്സരം കളിക്കാനായി പോകുമ്പോള്‍ യാത്രയുടെ ക്ഷീണവുമുണ്ടാവും. തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടി വരുന്നത് താരങ്ങളുടെ ഫിറ്റ്‌നസിനേയും പ്രകടനത്തേയും ബാധിക്കാന്‍ സാധ്യതകളേറെയാണ്.

മറ്റ് ടീമുകള്‍ക്കെല്ലാം ആവശ്യത്തിന് വിശ്രമം ലഭിക്കും

മുംബൈ ഒഴികെ മറ്റ് ടീമുകള്‍ക്കെല്ലാം അടുപ്പിച്ച് ഹോം മത്സരങ്ങള്‍ ലഭിക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടും മൂന്നും മത്സരങ്ങള്‍ ഹോം ഗ്രൗണ്ടിലാണ്. 10, 11 മത്സരങ്ങളും ഹോം ഗ്രൗണ്ടിലാണ് നടക്കുന്നത്. മറ്റ് പല ടീമുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കുമ്പോള്‍ മുംബൈക്ക് മാത്രം ഇത്തരത്തില്‍ ഒരു മുന്‍തൂക്കം ലഭിക്കുന്നില്ല. ഇത് മുംബൈക്ക് വലിയ തിരിച്ചടി നല്‍കുന്ന കാര്യമാണ്. താരങ്ങളുടെ ഫിറ്റ്‌നസിനെ ഇത് ഗുരുതരമായി ബാധിക്കാനുള്ള സാധ്യതകളേറെയാണ്.

തുടര്‍ച്ചയായി യാത്ര ചെയ്ത് കളിക്കേണ്ടി വരുമ്പോള്‍ പരിശീലനത്തേയും അത് പ്രതികൂലമായി ബാധിച്ചേക്കും. ഇതെല്ലാം മുംബൈക്ക് ഇത്തവണ തിരിച്ചടി നല്‍കാനുള്ള സാധ്യത കൂടുതലാണ്. മുംബൈ അവസാന സീസണിലെ അവസാനക്കാരായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. ഇതിനിടെയാണ് ഷെഡ്യൂളിലെ ചതി മുംബൈക്ക് പാരയായി മാറിയിരിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ മുംബൈക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.

മുംബൈക്ക് ശക്തമായ താരനിര

ഇത്തവണ കരുത്തുറ്റ താരനിരയാണ് മുംബൈക്കുള്ളത്. സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിരയാണ് കരുത്ത്. ബൗളിങ് നിരയില്‍ ട്രന്റ് ബോള്‍ട്ടും ദീപക് ചഹാറും ജസ്പ്രീത് ബുംറയും അണിനിരക്കുമ്പോള്‍ മുംബൈയെ ഏത് എതിരാളികളും ഭയക്കും. സ്പിന്‍ നിര അല്‍പ്പം ദുര്‍ബലമാണെങ്കിലും ഇത്തവണ സംതുലിതമായ നിരയാണ് മുംബൈയുടേതെന്ന് പറയാം. ആറാം കിരീടത്തിലേക്കെത്താന്‍ മുംബൈക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Monday, February 17, 2025, 13:00 [IST]
Other articles published on Feb 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+