For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഇതെന്ത് ക്യാപ്റ്റന്‍സി? വലിയ മണ്ടത്തരം കാട്ടി പരാഗ്; മുംബൈക്ക് വെടിക്കെട്ട് തുടക്കം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 50ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈക്ക് ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാനായി. പതിയെ തുടങ്ങിയ റിയാന്‍ റിക്കില്‍ട്ടനും രോഹിത് ശര്‍മയും പിന്നീട് കടന്നാക്രമിച്ച് സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. ആദ്യ ഓവറുകളില്‍ പതറിയ മുംബൈ പിന്നീട് താളം കണ്ടെത്തി കത്തിക്കയറുകയായിരുന്നു.

മുംബൈക്ക് തകര്‍പ്പന്‍ തുടക്കം ലഭിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ് കാരണമായെന്ന് പറയാം. ആദ്യ ഓവറില്‍ ജോഫ്രാ ആര്‍ച്ചര്‍ രണ്ട് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. രണ്ടാം ഓവറില്‍ ഫസല്‍ഹഖ് ഫറൂഖിയും മികച്ച ബൗളിങ് പ്രകടനമാണ് നടത്തിയത്. ആദ്യ നാല് ഓവറില്‍ കാര്യമായൊന്നും മുംബൈക്ക് ചെയ്യാനായില്ല. എന്നാല്‍ പവര്‍പ്ലേയിലെ അവസാന രണ്ടോവര്‍ നന്നായി മുതലാക്കിയ മുംബൈ പവര്‍പ്ലേയില്‍ 58 റണ്‍സാണ് അടിച്ചെടുത്തത്. പിന്നീട് 10 റണ്‍റേറ്റില്‍ റണ്‍സുയര്‍ത്തിയ മുംബൈ 10.1 ഓവറില്‍ സ്‌കോര്‍ 100 കടത്തി.

സ്‌ട്രൈക്ക് കൈമാറിയും മോശം പന്തുകളെ ആക്രമിച്ചും മുന്നേറിയ മുംബൈക്കായി റിയാന്‍ റിക്കില്‍ട്ടനും രോഹിത് ശര്‍മയും അര്‍ധ സെഞ്ച്വറികള്‍ നേടി മിന്നിച്ചു. മുംബൈക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുക്കാന്‍ സഹായിച്ച റിയാന്‍ പരാഗിന്റെ പിഴവ് എന്താണെന്ന് പരിശോധിക്കാം.

ജോഫ്രാ ആര്‍ച്ചര്‍ക്ക് മൂന്നാം ഓവര്‍ നല്‍കിയില്ല

പിച്ചില്‍ തുടക്കം മുതല്‍ നല്ല വേഗമുണ്ടായിരുന്നു. കൂടാതെ സ്വിങ്ങും മൈതാനത്തുണ്ടായിരുന്നു. തുടക്കത്തില്‍ കാറ്റും ചെറിയ ചാറ്റല്‍ മഴയും ഉണ്ടായിരുന്നതിനാല്‍ ബാറ്റ് ചെയ്യുക ദുഷ്‌കരമായിരുന്നു. ഈ സാഹചര്യത്തില്‍ ആദ്യ ഓവര്‍ പന്തെറിഞ്ഞ ആര്‍ച്ചര്‍ നല്ല വേഗവും മികച്ച ലെങ്തും കാത്ത് പന്തെറിഞ്ഞതോടെ രണ്ട് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ആര്‍ച്ചറെ നേരിടാന്‍ രോഹിത്തും റിക്കില്‍ട്ടനും നന്നായി പ്രയാസപ്പെട്ടു. രണ്ടാം ഓവര്‍ ഫസല്‍ഹഖ് ഫറൂഖിയും പിടിച്ചെറിഞ്ഞതോടെ മുംബൈ സമ്മര്‍ദ്ദത്തിലായി.

rohit sharma ipl 2025

മൂന്നാം ഓവറില്‍ ആര്‍ച്ചറെ വീണ്ടും പ്രതീക്ഷിച്ചെങ്കിലും മറ്റൊരു നീക്കമാണ് റിയാന്‍ പരാഗ് നടത്തിയത്. മഹേഷ് തീക്ഷണയെക്കൊണ്ടുവന്നപ്പോള്‍ ഏഴ് റണ്‍സാണ് താരം വിട്ടുകൊടുത്തത്. നാലാം ഓവറിലെങ്കിലും വീണ്ടും ആര്‍ച്ചറെ കൊണ്ടുവന്നിരുന്നെങ്കില്‍ കൂട്ടുകെട്ട് പൊളിക്കാന്‍ സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ ഫറൂഖിക്കാണ് പരാഗ് നാലാം ഓവര്‍ നല്‍കിയത്. ഈ ഓവറില്‍ 11 റണ്‍സാണ് മുംബൈ ഓപ്പണര്‍മാര്‍ നേടിയെടുത്തത്. അഞ്ചാം ഓവറിലാണ് ആര്‍ച്ചര്‍ തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയത്.

ഈ ഓവറില്‍ 18 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. തുടക്കത്തിലേ പിച്ചിന്റെ മുന്‍തൂക്കം മുതലാക്കി പന്തെറിയാന്‍ ആര്‍ച്ചര്‍ക്ക് പരാഗ് അവസരം നല്‍കിയില്ല. ഇത് മുംബൈ ഓപ്പണര്‍മാര്‍ നന്നായി മുതലാക്കുകയും ചെയ്തു. ടീമിലെ പ്രധാന പേസറെ നേരത്തെ ഉപയോഗിച്ച് വിക്കറ്റ് നേടിയെടുക്കാനുള്ള അവസരമാണ് പരാഗിന്റെ മോശം ക്യാപ്റ്റന്‍സി കാരണം രാജസ്ഥാന് നഷ്ടമായതെന്ന് പറയാം.

ഒന്നാം വിക്കറ്റില്‍ 116 റണ്‍സ് കൂട്ടുകെട്ട്

ഒന്നാം വിക്കറ്റില്‍ 116 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത്തും റിക്കില്‍ട്ടനും ചേര്‍ന്ന് സൃഷ്ടിച്ചത്. 38 പന്തില്‍ 7 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 61 റണ്‍സെടുത്ത റിക്കില്‍ട്ടനെ മഹേഷ് തീക്ഷണയാണ് പുറത്താക്കിയത്. ക്ലീന്‍ബൗള്‍ഡായാണ് റിക്കില്‍ട്ടന്‍ മടങ്ങിയത്. രോഹിത് ശര്‍മ 36 പന്തില്‍ 9 ഫോറടക്കം 53 റണ്‍സാണ് നേടിയത്. റിയാന്‍ പരാഗിനാണ് വിക്കറ്റ്. ബൗളിങ്ങില്‍ നേരത്തെ എത്താറുള്ള പരാഗ് ഇത്തവണ 10 ഓവറിന് ശേഷമാണ് പന്തെടുത്തത്. പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ ഉപയോഗിക്കാന്‍ പരാഗ് ധൈര്യം കാട്ടാതിരുന്നതും മുംബൈക്ക് ഗുണം ചെയ്തുവെന്ന് പറയാം.

Story first published: Thursday, May 1, 2025, 20:52 [IST]
Other articles published on May 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+