For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ആദ്യം മണ്ടത്തരം!! പിന്നെ മാസ്റ്റര്‍ സ്ട്രോക്ക്, 34 റണ്ണിനിടെ 4 വിക്കറ്റ്; പാട്ടിധാര്‍ പൊളിയല്ലേ?

ചണ്ഡീഗഡ്: പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ക്യാപ്റ്റന്‍സിയില്‍ തുടക്കത്തിലൊരു മണ്ടത്തരം കാണിച്ച ശേഷം ഞെട്ടിച്ചിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ്‌ ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍. ഇതോടെ വലിയ ടോട്ടലിലേക്കു മുന്നേറിയ പഞ്ചാബിനെ ആര്‍സിബി പിടിച്ചുനിര്‍ത്തുകയും ചെയ്തു.

മൂന്നു ദിവസത്തിനിടെ ഐപിഎല്ലില്‍ ആര്‍സിബിയും പഞ്ചാബും തമ്മില്‍ മുഖാമുഖം വരുന്ന രണ്ടാമത്തെ മല്‍സരമാണിത്. വെള്ളിയാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിയെ പഞ്ചാബ് വീഴ്ത്തിയിരുന്നു. ഇനി ഹോംഗ്രൗണ്ടിലെ രണ്ടാംപാദത്തിലും ജയം ആവര്‍ത്തിക്കാനുറച്ചാണ് ശ്രേയസ് അയ്യരും സംഘവുമിറങ്ങിയത്.

RAJAT PATIDAR

പാട്ടിധാറിന്റെ ക്യാപ്റ്റന്‍സി

ടോസിനു ശേഷം ആര്‍സിബി നായകന്‍ രജത് പാട്ടിധാര്‍ പഞ്ചാബ് കിങ്‌സേിനോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പക്ഷെ ബൗങിളില്‍ അദ്ദേഹം തുടക്കത്തില്‍ തന്നെ വലിയൊരു ചൂതാട്ടം നടത്തി. സാധാരണയായി ഭുവനേശ്വര്‍ കുമാറും ജോഷ് ഹേസല്‍വുഡുമാണ് ആര്‍സിബിക്കായി ന്യൂബോള്‍ കൈകാര്യം ചെയ്യാറുള്ളത്.

IPL 2025: റോയല്‍സിനെ തോല്‍പ്പിച്ചതാര്? വില്ലന്‍മാര്‍ 2 പേര്‍!! ഈ ചതി തുടരെ രണ്ടാം കളിയില്‍
പക്ഷെ ഭുവിക്കൊപ്പം യഷ് ദയാലിനെ പാട്ടധാര്‍ ന്യൂബോളില്‍ പരീക്ഷിക്കുകയായിരുന്നു. പക്ഷെ ഈ നീക്കം വന്‍ മണ്ടത്തരമായിരുന്നുവെന്നു പിന്നാലെ തെളിഞ്ഞു. രണ്ടാമത്തൈ ഓവറിലാണ് ദയാല്‍ ബൗള്‍ ചെയ്്തരണ്ടു ഫോറും ഒരു സിക്‌സറുമടക്കം 17 റണ്‍സ് ഈ ഓവറില്‍ പഞ്ചാബ് വാരിക്കൂട്ടി. അടുത്ത ഓവറില്‍ ഭുവി 12 റണ്‍സും വിട്ടുകൊടുത്തു.

ദയാലിനെ വച്ചുള്ള ചൂതാട്ടം പാളിയെന്നു വളരെ പെട്ടെന്നു തിരിച്ചറിഞ്ഞ പാട്ടിധാര്‍ നാലാം ഓവറില്‍ ഹേസല്‍വുഡുനെ കൊണ്ടുവന്നു. 10 റണ്‍സ് അദ്ദേഹം വഴങ്ങി. പേസര്‍മാര്‍ക്കു ഈ പിച്ചില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കില്ലെന്നു ബോധ്യമായ പാട്ടിധാര്‍ ഉടന്‍ ഗെയിം പ്ലാന്‍ മാറ്റി.

അഞ്ചാം ഓവറില്‍ സ്പിന്നറായ ക്രുനാല്‍ പാണ്ഡ്യയെ അദ്ദേഹം കൊണ്ടുവന്നു. ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറി. രണ്ടാമത്തെ ബോളില്‍ തന്നെ വമ്പനടിക്കാരനായ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ (22) അദ്ദേഹം മടക്കി. ഈ ഓവറില്‍ എട്ടു റണ്‍സ് മാത്രമേ പഞ്ചാബ് നേടിയുള്ളൂ.

RCB

ആറാം ഓവറില്‍ ഹേസല്‍വുഡാണ് പന്തെറിഞ്ഞത്. പക്ഷെ ഈ ഓവറില്‍ ഓരോ സിക്‌സറുമടക്കം 13 റണ്‍സ് പഞ്ചാബിനു ലഭിച്ചു. എന്നാല്‍ അടുത്ത ഓവറില്‍ ക്രുനാല്‍ പഞ്ചാബിനു അടുത്ത പ്രവരമേല്‍പ്പിച്ചു. ആദ്യ ബോളില്‍ തന്നെ പഞ്ചാബ് ഒാപ്പണര്‍ പ്രഭ്‌സിമ്രന്‍ സിങിനെ (33) ക്രുനാല്‍ പുറത്താക്കി. വെറും മൂന്നു റണ്‍സാണ് അദ്ദേഹം ഈ ഓവറില്‍ വിട്ടുകൊടുത്തത്.

ടീമിലെ പ്രധാന പേസര്‍മാര്‍ക്കു ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നു മനസ്സിലാക്കി പാട്ടിധാര്‍ ഈ സീസണില്‍ ആദ്യമായി കളിക്കാനിറങ്ങി റൊമാരിയേ ഷെപ്പേര്‍ഡിനെ പന്തേല്‍പ്പിച്ചു. ഈ നീക്കം ഫലം കണ്ടു. നാാമത്തെ ബോളില്‍ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ (6) അദ്ദേഹം മടക്കുകയായിരുന്നു (70/3). വെറും അഞ്ചു റണ്‍സ് മാത്രമേ ഈ ഓവറില്‍ പഞ്ചാബ് നേടിയുള്ളൂ.

ക്രുനാലിനു തുടരെ മൂന്നാമത്തെ ഓവര്‍ നല്‍കാതെ ഒമ്പതാം ഓവറില്‍ തന്റെ അടുത്ത സ്പിന്നറായ സുയാഷ് ശര്‍മയെ പാട്ടിധാര്‍ പരീക്ഷിച്ച. ഈ ഓവറിലെ അവസാന ബോൡ നെഹാല്‍ വദേര (5) റണ്ണൗട്ടാവുകയും ചെയ്തു.

ഡബിളിനായി ഓടിയ താരത്തെ ടിം ഡേവിഡ്, വിരാട് കോലി എന്നിവരുടെ ത്രോക്കൊടുവില്‍ ജിതേഷ് ശര്‍മ റണ്ണൗട്ടാക്കുകയിരുന്നു. ഇതോടെ പഞ്ചാബ് നാലു വിക്കറ്റിനു 76ലേക്കും വീണു. വിക്കറ്റ് പോവാതെ 42 റണ്‍സില്‍ നില്‍ക്കെയാണ് അടുത്ത 34 റണ്‍സിനിടെ നാലു വിക്കറ്റുകള്‍ ഇആര്‍സിബി പിഴുതത്.

Story first published: Sunday, April 20, 2025, 17:10 [IST]
Other articles published on Apr 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+