For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ക്യാപ്റ്റന്‍ കമ്മിന്‍സിന്റെ മണ്ടത്തരം, പവര്‍പ്ലേയില്‍ ജിടി ഷോ! വിമര്‍ശിച്ച് ആരാധകര്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 51ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട ഗുജറാത്ത് തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടി വരികയായിരുന്നു. മിന്നും ഫോമിലുള്ള ഓപ്പണര്‍മാരായ സായ് സുദര്‍ശനും നായകന്‍ ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് ഗംഭീര കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റില്‍ സൃഷ്ടിച്ചത്. പവര്‍പ്ലേയില്‍ 82 റണ്‍സടിച്ച ഗുജറാത്ത് ഒന്നാം വിക്കറ്റില്‍ 87 റണ്‍സാണ് സൃഷ്ടിച്ചത്.

മുഹമ്മദ് ഷമിയുടെ ഒരോവറില്‍ 5 ഫോറടക്കം നേടിയ സായ് സുദര്‍ശന്‍ 23 പന്തില്‍ 48 റണ്‍സെടുത്ത് പുറത്തായതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. ഒമ്പത് ബൗണ്ടറിയടക്കം നേടിയ സായ് സുദര്‍ശനെ സ്പിന്നര്‍ സീഷന്‍ അന്‍സാരിയാണ് പുറത്താക്കിയത്. ഹൈദരാബാദിന്റെ പേസര്‍മാരെല്ലാം പവര്‍പ്ലേയില്‍ നന്നായി തല്ലുകൊണ്ടു. പാറ്റ് കമ്മിന്‍സും മുഹമ്മദ് ഷമിയും ജയദേവ് ഉനദ്ഘട്ടും ഹര്‍ഷല്‍ പട്ടേലുമെല്ലാം പവര്‍പ്ലേയില്‍ നന്നായി തല്ലുകൊണ്ടു.

ഇപ്പോഴിതാ പവര്‍പ്ലേയില്‍ത്തന്നെ ഗുജറാത്ത് അടിത്തറ പാകിയതോടെ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സിനെതിരേയാണ് വിമര്‍ശനം ഉയരുന്നത്. കമ്മിന്‍സിന്റെ മണ്ടന്‍ തീരുമാനം ഗുജറാത്തിന് മികച്ച സ്‌കോറിലേക്കെത്താന്‍ സഹായിച്ചുവെന്ന് തന്നെ പറയാം. ഇത് എന്താണെന്ന് പരിശോധിക്കാം.

പവര്‍പ്ലേയില്‍ സ്പിന്നിനെ ഉപയോഗിച്ചില്ല

പവര്‍പ്ലേയില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഈ സീസണിലെ മികച്ച സ്‌കോറാണ് പടുത്തുയര്‍ത്തിയത്. നാല് പേസര്‍മാരെയാണ് ഗുജറാത്തിനെതിരേ പവര്‍പ്ലേയില്‍ ഹൈദരാബാദ് ഉപയോഗിച്ചത്. എന്നാല്‍ ഒരു സ്പിന്നര്‍ക്ക് പോലും അവസരം നല്‍കാന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് തയ്യാറായില്ല. ഇതോടെ ഗുജറാത്ത് നന്നായി സ്‌കോര്‍ ഉയര്‍ത്തുകയും ചെയ്തു. പിച്ചില്‍ വലിയ ടേണ്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ സ്പിന്നര്‍മാര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കുന്ന സാഹചര്യം പിച്ചിലുണ്ടായിരുന്നു. ഇത് ഏഴാം ഓവറില്‍ വ്യക്തമായി. പവര്‍പ്ലേയ്ക്ക് പിന്നാലെയാണ് സ്പിന്നറെ കമ്മിന്‍സ് കൊണ്ടുവരുന്നത്.

shubman gill

സീഷന്‍ അന്‍സാരി ആദ്യ ഓവറില്‍ത്തന്നെ സായ് സുദര്‍ശനെ പുറത്താക്കി. നാല് പേസര്‍മാരെ പവര്‍പ്ലേയില്‍ ഉപയോഗിച്ച കമ്മിന്‍സ് എന്തുകൊണ്ടാണ് സ്പിന്നറെ പരീക്ഷിക്കാതിരുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പേസര്‍മാര്‍ നന്നായി തല്ലുകൊണ്ടപ്പോഴും വീണ്ടും വീണ്ടും പേസര്‍മാരെയാണ് കമ്മിന്‍സ് പരീക്ഷിച്ചത്. സ്പിന്നറെ ഉപയോഗിച്ചിരുന്നെങ്കില്‍ പവര്‍പ്ലേയ്ക്കുള്ളില്‍ വിക്കറ്റ് നേടിയെടുക്കാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ കമ്മിന്‍സ് ഇത് ഉപയോഗിക്കാതിരുന്നത് മണ്ടത്തരമായെന്ന് പറയാം.

സായ് സുദര്‍ശന്‍ മിന്നിച്ചു

ക്ലാസിക് താരമാണെന്നാണ് സായ് സുദര്‍ശനെ പൊതുവേ വിലയിരുത്തുന്നത്. ടി20യില്‍ വമ്പനടിക്കാര്‍ക്ക് മാത്രമല്ല ക്ലാസിക് താരങ്ങള്‍ക്കും എങ്ങനെ തിളങ്ങാനാവുമെന്ന് തെളിയിക്കുകയാണ് സായ്. സ്ഥിരതയോടെ മിന്നിക്കാന്‍ താരത്തിന് സാധിക്കുന്നു. ഈ സീസണില്‍ 500 റണ്‍സ് മറികടക്കുന്ന ആദ്യത്തെ താരമാണ് സായ് സുദര്‍ശന്‍. ടി20യില്‍ വേഗത്തില്‍ 2000 റണ്‍സ് നേടുന്ന താരമാകാനും സായ് സുദര്‍ശനായി. 59 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡാണ് സായ് തകര്‍ത്തത്. 54 ഇന്നിങ്‌സില്‍ നിന്നാണ് സായിയുടെ ഈ നേട്ടം.

മോശം ഷോട്ടുകള്‍ക്ക് മുതിരാതെ ബൗളറുടെ പേസിനേയും പിച്ചിന്റെ സ്വഭാവത്തേയും മനസിലാക്കിയാണ് സായ് സുദര്‍ശന്‍ കളിക്കുന്നത്. ഇന്ത്യ സായിയെ ടി20 ടീമിലേക്ക് വിളിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. സായിയും ശുബ്മാനും ചേര്‍ന്ന് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്ന കാലം അകലെയല്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ ശുബ്മാന്‍ ഗില്ലും നിലവില്‍ ടി20 ടീമിന് പുറത്താണ്. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നിട്ടും തകര്‍പ്പന്‍ പ്രകടനമാണ് ഗില്‍ കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ഗില്ലും ഇന്ത്യയുടെ ടി20 ടീമിലേക്ക് വൈകാതെ മടങ്ങിയെത്തിയേക്കും.

Story first published: Friday, May 2, 2025, 20:33 [IST]
Other articles published on May 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+