For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അശ്വിന്റെ ഐപിഎല്‍ വരുമാനം കേട്ടോ? കോടികള്‍!! ഈ കണക്ക് ഞെട്ടിക്കും

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍ ഐപിഎല്ലും മതിയാക്കിയിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ ഹോം ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്ന അദ്ദേഹം ടീം വിടാനൊരുങ്ങുകയാണെന്നു അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ട്രേഡിങ് വിന്‍ഡോയില്‍ അശ്വിനെ സിഎസ്‌കെ വില്‍ക്കാനുള്ള നീക്കങ്ങളും നടത്തി വരികയായിരുന്നു.

അതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി 38 കാരന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അശ്വിന്‍ വിരമിച്ചത്. ഇപ്പോള്‍ ഐപിഎല്ലും നിര്‍ത്തിയെങ്കിലും അദ്ദേഹം ക്രിക്കറ്റ് പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ല. വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ തുടര്‍ന്നു കളിക്കാനൊരുങ്ങുകയാണ് താരം.

സിഎസ്‌കെയിലൂടെ ഐപിഎല്‍ കരിയറാരംഭിച്ച അദ്ദേഹം അവര്‍ക്കായി കളിച്ചു തന്നെയാണ് കളി നിര്‍ത്തിയത്. ഐപിഎല്ലില്‍ വിവിധ ടീമുകളുടെ കുപ്പായമണിഞ്ഞ അശ്വിനു കോടികള്‍ സമ്പാദിക്കാനും സാധിച്ചിട്ടുണ്ട്.. ഈ ടൂര്‍ണമെന്റിലൂടെ മാത്രം അദ്ദേഹത്തിനു ലഭിച്ച സമ്പാദ്യം എത്രയാണെന്നു നമുക്കു പരിശോധിക്കാം.

R ASHWIN

അരങ്ങേറ്റം 2008ല്‍

2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ് ആര്‍ അശ്വിന്റെ തുടക്കം. കന്നി സീസണില്‍ അദ്ദേഹത്തിന്റെ ശമ്പളം വെറും 12 ലക്ഷം രൂപ മാത്രമായിരുന്നു. അവസരം ലഭിച്ചപ്പോഴെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയ അദ്ദേഹം ടീമിലെ അവിഭാജ്യ ഘടകമായി മാറി. അതോടൊപ്പം ശമ്പളത്തിലും വലിയ കുതിപ്പുണ്ടാവുകയും ചെയ്തു.

16 വര്‍ഷത്തിലേറെ നീണ്ട ഐപിഎല്ലില്‍ പല നിറങ്ങളിലുള്ള വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിക്കാനും ക്യാപ്റ്റനാവാനുമെല്ലാം അശ്വിനു ഭാഗ്യമുണ്ടായിട്ടുണ്ട്. സിഎസ്‌കെയെക്കൂടാതെ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയ ടീമുകള്‍ക്കു വേണ്ടിയും അദ്ദേഹം കളിക്കാനിറങ്ങി.

212 മല്‍സരങ്ങളിലായി 7.12 എന്ന അതിശയിപ്പിക്കുന്ന ഇക്കോണമി റേറ്റില്‍ 180 വിക്കറ്റുകള്‍ അശ്വിന്‍ പോക്കറ്റിലാക്കുകയും ചെയ്തു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള താരങ്ങളിലൊരാളും കൂടിയാണ് അദ്ദേഹം.

ഐപിഎല്‍ വരുമാനം

ഐപിഎല്ലില്‍ നിന്നുമുള്ള ആര്‍ അശ്വിന്റെ വരുമാനമെടുക്കുകയാണെങ്കില്‍ അതു 100 കോടിക്കു തൊട്ടടുത്ത് വരുമെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. കൃത്യമായി പറയുകയാണെങ്കില്‍ 97.24 ലക്ഷെ ഈ ടൂര്‍ണമെന്റില്‍ നിന്നും അദ്ദേഹം പോക്കറ്റിലാക്കിയിട്ടുണ്ട്.

2008ലെ കന്നി സീസണില്‍ 12 ലക്ഷം രൂപയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ അശ്വിന്റെ പ്രതിഫലം. 2010 വരെ ഇതേ ശമ്പളമാണ് പ്രതിവര്‍ഷം ലഭിച്ചത്. എന്നാല്‍ 2011ല്‍ ശമ്പളത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് കണ്ടത്. 12 ലക്ഷമെന്നത് ഒറ്റയടിക്കു 3.91 കോടി രൂപയിലെത്തി. 2013വരെ ഇതേ ശമ്പളമാണ് പ്രതിവര്‍ഷം ലഭിച്ചത്.

R ASHWIN

എന്നാല്‍ 2014ല്‍ അശ്വിനെ ചെന്നൈ നിലനിര്‍ത്തിയപ്പോള്‍ ശമ്പളം 7.5 കോടി രൂപയാക്കി വര്‍ധിപ്പിച്ചു. രണ്ടു സീസണില്‍ ഇതേ ശമ്പളത്തിലാണ് അദ്ദേഹം കളിച്ചത്. 2016, 17 സീസണുകളില്‍ ചെന്നൈ ടീമിനു ഐപിഎല്ലില്‍ വിലക്ക് നേരിട്ടപ്പോള്‍ അശ്വിന്‍ തട്ടകം മാറി. റൈസിങ് പൂനെ സൂപ്പര്‍ ജയന്റിലേക്കായിരുന്നു കൂടുമാറ്റം. അവിടെയും 7.5 കോടി തന്നെ പ്രതിഫലമായി ലഭിക്കുകയും ചെയ്തു.

2018ലെ ലേലത്തില്‍ 7.6 കോടിക്കു അശ്വിനെ പഞ്ചാബ് വാങ്ങി. രണ്ടു സീസണുകളിലാണ് അദ്ദേഹം അവര്‍ക്കായി കളിച്ചത്. 2020ല്‍ 7.6 കോടിക്കു അശ്വിന്‍ ഡല്‍ഹി ടീമിലേക്കു ചേക്കേറി. അവിടെ മൂന്നു സീസണുകള്‍ അദ്ദേഹം കളിക്കുകയും ചെയ്തു.

2022ലെ മെഗാലേലത്തില്‍ അഞ്ചു കോടിക്കു അശ്വിനെ റോയല്‍സ് കൈക്കലാക്കി. 24 വരെ അദ്ദേഹം അവര്‍ക്കായി കളിക്കുകയും ചെയ്തു. തുടര്‍ന്നുള്ള മെഗാ ലേലത്തിലാണ് 9.75 കോടി രൂപയ്ക്കു അശ്വിനെ ചെന്നൈ തിരികെയത്തിച്ചത്. ഒരു സീസണ്‍ മാത്രം അവര്‍ക്കായി കളിച്ച അദ്ദേഹം ഇപ്പോള്‍ വിരമിക്കുകയും ചെയ്തിരിക്കുകയാണ്.

Story first published: Wednesday, August 27, 2025, 13:33 [IST]
Other articles published on Aug 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+