Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഓഷ്‌നറുടെ വലിയ പിഴവ്, ജിടിക്കും ഹൈദരാബാദിനും കോടികള്‍ നഷ്ടം! സംഭവിച്ചത് ഇതാണ്

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ആദ്യ ദിനത്തില്‍ മാര്‍ക്യു താരങ്ങള്‍ ഉള്‍പ്പെടെ പ്രധാന താരങ്ങളെല്ലാം തന്നെ ലേലത്തില്‍ വിറ്റുപോയിട്ടുണ്ട്. ആദ്യ ദിനം 72 താരങ്ങളാണ് ആകെ ടീമുകള്‍ വാങ്ങിയത്. 467.95 കോടി ആകെ ആദ്യ ദിനം ചിലവായിട്ടുണ്ട്. ഇനി രണ്ടാം ദിനമാണ് ബാക്കിയുള്ള ലേലങ്ങള്‍ നടക്കുക. ആദ്യ ദിനം തന്നെ വമ്പന്‍ റെക്കോഡാണ് പിറന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം നേടുന്ന താരമായി റിഷഭ് പന്ത് മാറി.

27 കോടി രൂപയ്ക്ക് റിഷഭിനെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് വാങ്ങിയത്. ശ്രേയസ് അയ്യരെ 26.75 കോടിക്ക് പഞ്ചാബ് കിങ്‌സും സ്വന്തമാക്കി. എന്തായാലും ഇതുവരെയുള്ള ലേല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫല നേട്ടക്കാരായി ഇരുവരും മാറി. ഇത്തവണ ലേലം നടത്തിയത് മല്ലിക സാഗറാണ്. ആദ്യ ദിനം ആവേശകരമായിത്തന്നെ ലേലം മുന്നോട്ട് കൊണ്ടുപോകാന്‍ മല്ലികയ്ക്ക് സാധിച്ചു.

എന്നാല്‍ മല്ലികയ്ക്ക് വലിയൊരു പിഴവ് സംഭവിച്ചു. ഇത് ഹൈദരാബാദിനും ഗുജറാത്തിനും സാമ്പത്തികമായി വലിയ നഷ്ടവുമുണ്ടാക്കി. ഐപിഎല്‍ ലേലം നടത്തുന്ന ആദ്യ വനിതയെന്ന അഭിമാന നേട്ടം സ്വന്തം പേരിലാക്കിയ മല്ലിക സാഗറിന്റെ പിഴവ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ചാ വിഷയമാക്കിയിരിക്കുകയാണ്.

jos buttler

സംഭവം ബട്‌ലറുടെ ലേലത്തിനിടെ

ഇംഗ്ലണ്ട് ടി20 നായകനും സൂപ്പര്‍ താരവുമായ ജോസ് ബ്ടലറിന്റെ ലേലത്തിനിടെയാണ് ഇത്തരമൊരു വലിയ അബദ്ധം സംഭവിച്ചത്. ബട്‌ലര്‍ക്കായുള്ള വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഗുജറാത്ത് ടൈറ്റന്‍സ് 15.75 കോടിക്കാണ് ബട്‌ലറെ ഒപ്പം കൂട്ടിയത്. രാജസ്ഥാന്‍ റോയല്‍സും ഗുജറാത്തും തമ്മിലാണ് ബട്‌ലര്‍ക്കായി വാശിയോടെ പോരാടിയത്. ഗുജറാത്ത് 15.50 കോടി ബട്‌ലര്‍ക്ക് ലേലത്തുക നല്‍കി നില്‍ക്കവെയാണ് ലഖ്‌നൗ ബട്‌ലറില്‍ താല്‍പര്യം അറിയിച്ചത്.

ഇതോടെ മല്ലിക ലഖ്‌നൗവിനോട് ബട്‌ലര്‍ക്കായി ലേലം വിളിക്കുന്നുണ്ടോയെന്ന് ചോദിക്കുന്നു. എന്നാല്‍ ലഖ്‌നൗ ഇല്ലെന്ന് പറയുന്നു. ഇതിന് ശേഷം ബട്‌ലറുടെ തുകയായി മല്ലിക പറഞ്ഞത് 15.75 കോടിയാണ്. അതായത് ഗുജറാത്ത് വിളിച്ചതിലും 25 ലക്ഷം കൂടുതല്‍. ഇത് പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല. എന്നാല്‍ പിന്നീടാണ് ഇത്തരമൊരു അബദ്ധം പറ്റിയെന്ന് വ്യക്തമായത്.

അഭിനവിന്റെ ലേലത്തുകയിലും മണ്ടത്തരം കാട്ടി

മുന്‍ ഗുജറാത്ത് ടൈറ്റന്‍സ് താരം അഭിനവ് മനോഹറിന്റെ കാര്യത്തിലും മല്ലികയ്ക്ക് തെറ്റുപറ്റി. 30 ലക്ഷത്തിനാണ് അഭിനവ് ലേലത്തിലേക്കെത്തിയത്. ആര്‍സിബിയും സിഎസ്‌കെയുമാണ് അഭിനവിനായി രംഗത്തെത്തിയത്. ആര്‍സിബി പിന്നമാറിയതോടെ ഗുജറാത്ത് മനോഹറിനായി രംഗത്തെത്തി. 2.80 കോടി ലേലത്തുകയിലേക്കെത്തവെ സിഎസ്‌കെ പിന്മാറി.

ഇൗ തുകയ്ക്ക് ഹൈദരാബാദ് ടീമിലെത്തിക്കാനിരിക്കവെയാണ് കെകെആറിന്റെ 3 കോടി വിളി വരുന്നത്. എന്നാല്‍ ലേലം ഉറപ്പിച്ച ശേഷമാണ് മല്ലിക കെകെആറിന്റെ വിളി പരിഗണിക്കുന്നത്. ഇതോടെ 20 ലക്ഷം അധികം നല്‍കി 3.2 കോടിക്കാണ് അഭിനവിനെ ഹൈദരാബാദ് വാങ്ങിയത്. രണ്ടാം ദിനം ഈ പിഴവുകള്‍ നികത്താന്‍ മല്ലികയ്ക്ക് സാധിക്കുമെന്ന് തന്നെ കരുതാം.

Story first published: Monday, November 25, 2024, 8:33 [IST]
Other articles published on Nov 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+