For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: അശ്വിന്റെ ചതി!! 19ാമത്തെ അടവ്, മുന്‍ ടീമിനെതിരേ ഇങ്ങനെ ചെയ്യാമോ?

ഗുവാഹത്തി: ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ആദ്യം ബാറ്റിങിനയക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് മികച്ച ടോട്ടലാണ് കുറിച്ചിരിക്കുന്നത്. പ്രതീക്ഷിച്ച സ്‌കോര്‍ കണ്ടെത്താനായില്ലെങ്കിലും വിക്കറ്റിനു ഒമ്പതു വിക്കറ്റിനു 182 റണ്‍സെന്ന സ്‌കോര്‍ റോയല്‍സ് നേടിയിരിക്കുകയാണ്. ഇതിനായി അവരെ സഹായിച്ചതാവട്ടെ മൂന്നാം നമ്പറില്‍ ബാറ്റിങിനിരങ്ങിയ നിതീഷ് റാണയാണ്.

81 റണ്‍സ് നേടിയാണ് അദ്ദേഹം ക്രീസ് വിട്ടത്. 36 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 10 ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെട്ടിരുന്നു. 21 ബോളുകള്‍ മാത്രമേ റോയല്‍സ് കുപ്പായത്തിലെ ആദ്യ ഫിഫ്റ്റിക്കായി റാണയ്ക്കു വേണ്ടി വന്നുള്ളൂ. സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് അദ്ദേഹത്തിന്റെ നിര്‍ണായക വിക്കറ്റ് സ്വന്തമാക്കിയത്. ഇതു എങ്ങനെയാണെന്നു നോക്കാം.

ASHWIN DHONI

റാണയെ കുരുക്കിയ കെണി

ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് ആക്രമണത്തിനെതിരേ ഏറ്റവും ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയത് നിതീഷ് റാണയാണ്. പവര്‍പ്ലേയില്‍ ക്രീസിലെത്തിയ ശേശം സിഎസ്‌കെയുടെ സ്പിന്‍, പേസ് ആക്രമണത്തിനെതിരേ താരം അനായാസം റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു. ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്വാദ് തന്റെ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും റാണയെ വീഴ്ത്താനായില്ല.

ഒടുവില്‍ വിലപ്പെട്ട ഈ വിക്കറ്റിനായി റോയല്‍സിന്റെ മുന്‍ താരം കൂടിയായ വെറ്ററന്‍ താരം ആര്‍ അശ്വിന്‍ തന്നെ വേണ്ടിവന്നു. പക്ഷെ ഒരു ചതിയിലൂടെയാണ് ഈ വിക്കറ്റ് അദ്ദേഹം സ്വന്തമാക്കിയതെന്നു പറയേണ്ടി വരും. ഒരു അംഗീകൃത ബോളിലായിരുന്നില്ല ഈ വിക്കറ്റ്. 12ാം ഓവറിലാണ് കളിയിലെ ടേണിങ് പോയിന്റായി മാറിയ റാണയുടെ പുറത്താവല്‍.

കളിയില്‍ അശ്വിന്റെ നാലാമത്തെയും അവസാനത്തെയും സ്‌പെല്‍ കൂടിയായിരുന്നു ഇത്. ഓവറിലെ ആദ്യ ബോള്‍ നേരിട്ടത് നായകന്‍ റിയാന്‍ പരാഗാണ്. സിംഗിളെടുത്ത അദ്ദേഹം സ്‌ട്രൈക്ക് റാണയ്ക്കു കൈമാറുകയായിരുന്നു. അടുത്ത ബോളില്‍ താരം സിക്‌സര്‍ പറത്തി. മൂന്നാമത്തെ ബോളില്‍ റാണ ഫോറുമടിച്ചു. എന്നാല്‍ അടുത്ത ബോളില്‍ അദ്ദേഹത്തെ അശ്വിന്‍ വീഴ്ത്തി.

RANA STUMPED

അശ്വിന്റെ തന്റെ അനുഭവസമ്പത്ത് പുറത്തെുത്ത നിമിഷം കൂടിയായിരുന്നു. വിക്കറ്റി നു പിന്നില്‍ തന്ത്രമുപദേശിച്ചത് എംഎസ് ധോണിയാണെയെന്നും സംശയിക്കേണ്ടിയിരുക്കുന്നു. ഒരു അംഗീകൃത ബോളിലൂടെ റാണയെ പുറത്താക്കാന്‍ സാധിക്കില്ലെന്നു ബോധ്യമായതോടെ അശ്വിന്‍ വൈഡാണ് പരീക്ഷിച്ചത്.

ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു തുനിഞ്ഞ റാണയെ ഇതു ഞെട്ടിക്കുകയും ചെയ്തു. ക്രീസിലേക്കു തിരികെ മടങ്ങുമ്പോഴേക്കും ധോണി സ്റ്റംപിങ് നടത്തിക്കഴിഞ്ഞിരുന്നു. ഇതോടെ നിരാശനായി താരം ക്രീസ് വിടുകയായിരുന്നു. റോയല്‍സിന്റെ തകര്‍ച്ച തുടങ്ങുന്നതും അവിടെയാണ്.

റാണ മടങ്ങുമ്പോള്‍ 12 ഓവറില്‍ റോയല്‍സ് മൂന്നിന് 129 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് അവര്‍ക്കു തുടരെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. 59 റണ്‍സെടുക്കുന്നതിനിടെയാണ് ശേഷിച്ച അഞ്ചു വിക്കറ്റുകള്‍ അവര്‍ കളഞ്ഞു കുളിച്ചത്. അല്ലായിരുന്നെങ്കില്‍ റോയല്‍സ് 200 പ്ലസ് റണ്‍സ് ടോട്ടല്‍ ഉറപ്പായും നേടേണ്ടതായിരുന്നു.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), നിതീഷ് റാണ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ശുഭം ദുബെ, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ. സന്ദീപ് ശര്‍മ.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, ശിവം ദുബെ, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജാമി ഒവേര്‍ട്ടന്‍, നൂര്‍ അഹമ്മദ്, മതീശ പതിരാന.

Story first published: Sunday, March 30, 2025, 21:41 [IST]
Other articles published on Mar 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+