Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ജഡ്ഡു മുതല്‍ ഫിലിപ്‌സ് വരെ!! 2026ല്‍ റോയല്‍സ് വാങ്ങേണ്ടത് ആരെയെല്ലാം? ലിസ്റ്റ് ഇങ്ങനെ

രാജസ്ഥാന്‍ റോയല്‍സ് ടീം ആഗ്രഹിച്ചതു പോലെയൊരു ഐപിഎല്‍ ആയിരുന്നില്ല ഇത്തവണത്തേത്. പുതിയ കോച്ചായ രാഹുല്‍ ദ്രാവിഡിനു കീഴില്‍ ഐപിഎല്‍ ട്രോഫിക്കായുള്ള കാത്തിരിപ്പ് റോയല്‍സ് ടീം അവസാനിപ്പിക്കുന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ആരാധകര്‍. കാരണം ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ചാംപ്യന്‍മാരാക്കിയ ശേഷമാണ് അദ്ദേഹം റോയല്‍സിന്റെ പരിശീലക സ്ഥാനനത്തേക്കു വന്നത്.

പക്ഷെ ദ്രാവിഡും നായകന്‍ സഞ്ജു സാംസണും ചേര്‍ന്നുള്ള പുതിയ കോംബോ ക്ലിക്കാവാതിരുന്നതോടെ റോയസിന്റെ കണക്കുകൂട്ടലുകളെല്ലം പിഴച്ചു. പ്ലേഓഫ് പോലുമെത്താതെ പുറത്തായ റോയല്‍സ് ടീം ഇപ്പോള്‍ പോയിന്റ് പട്ടികയിലെ ഒമ്പതാം സ്ഥാനക്കാരാണ്. 12 മല്‍സരങ്ങളില്‍ അവര്‍ക്കു ജയിക്കാനായത് വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമാണ്.

അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ ശക്തമായൊരു തിരിച്ചുവരവ് തന്നെ റോയല്‍സ് നടത്തേണ്ടതുണ്ട്. ഇതിനു വേണ്ടി ബുദ്ധിപരമായി തന്നെ അവര്‍ പ്ലാനിങ് നടത്തുകയും വേണം. നിലവില്‍ ടീമിനു ബാധ്യതയായി മാറിയ ചില താരങ്ങളെ ഒഴിവാക്കി അടുത്ത ലേലത്തില്‍ ചില മികച്ച കളിക്കാരെ ടീമിലേക്കു റോയല്‍സ് കൊണ്ടു വരികയും വേണം. 2026ലെ ഐപിഎല്ലിനു മുന്നോടിയായി റോയല്‍സ് ടീമിലേക്കു കൊണ്ടു വരേണ്ട കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

GLENN PHILIPS

ആരെയൊക്കെ വാങ്ങണം

അടുത്ത മിനി താരലേലത്തില്‍ മികച്ച ചില വിദേശ ബാറ്റര്‍മാരയും സ്പിന്നര്‍മാരെയും ഓള്‍റൗണ്ടര്‍മാരെയുമെല്ലാം രാജസ്ഥാന്‍ റോയല്‍സിനു ആവശ്യമാണ്. റോയല്‍സിന്റെ ടോപ്പ് ഫോര്‍ സെറ്റായിക്കഴിഞ്ഞു. യശസ്വി ജയ്‌സ്വാളും പുതിയ ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുമായിരിക്കും റോയല്‍സിന്റെ പുതിയ ഓപ്പണിങ് ജോടികള്‍. നായകസ്ഥാന്‍ സഞ്ജു സാംസണ്‍ തന്റെ പഴയ ബാറ്റിങ് പൊസിഷനായ മൂന്നിലേക്കു മടങ്ങിയെത്തുമ്പോള്‍ നാലാമന്‍ റിയാന്‍ പരാഗുമായിരിക്കും.

അതിനു ശേഷമാണ് ടീമില്‍ റോയല്‍സിനു അഴിച്ചുപണി വേണ്ടത്. ബൗളിങ് നിരയില്‍ ജോഫ്ര ആര്‍ച്ചറെ മാത്രം നിലനിര്‍ത്തി മറ്റു പൊസിഷനുകളില്‍ പുതിയ കളിക്കാരെ ലേലത്തില്‍ റോയല്‍സ് വാങ്ങിയേ തീരൂ. ധ്രുവ് ജുറേല്‍ എന്നിവരെ ഒഴിവാക്കിയാല്‍ 25 കോടി രൂപ അവരുടെ പഴ്‌സിലേക്കു വരും.

ഈ തുകയ്ക്കു ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ഗ്ലെന്‍ ഫിലിപ്‌സിനെയും ഇന്ത്യയുടെ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനെയും വാങ്ങാന്‍ റോയല്‍സ് ശ്രമിക്കണം. ഫിലിപ്‌സില്ലെങ്കില്‍ മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഡാരില്‍ മിച്ചെല്‍ എന്നിവരെലെല്ലാം നല്ല ഓപ്ഷനുകളാണ്.

നിലവില്‍ അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണെങ്കിലും അദ്ദേഹത്തെ സീസണിനു ശേഷം നിലനിര്‍ത്താനിടയില്ല. തങ്ങളുടെ മുന്‍ താരം കൂടിയായ അശ്വിന്റെ വരവ് റോയല്‍സ് സ്പിന്‍ ബൗളിങിനു കരുത്തേകും.

R ASHWIN

റോയല്‍സിനു ലേലത്തില്‍ വാങ്ങിക്കാന്‍ സാധിക്കുന്ന മറ്റൊരു സ്പിന്നര്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറായിരിക്കും. ഗുജറാത്ത് ടൈറ്റന്‍സിനു നിലവില്‍ വാഷിയെ ആവശ്യമില്ല. അതിനാല്‍ സീസണ്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ റിലീസ് ചെയ്യാന്‍ തന്നെയാണ് സാധ്യത. 5-6 കോടിക്കു വാഷിങ്ടടണിനെ റോയസല്‍സിനു വാങ്ങാനായേക്കും.

വാഷിങ്ടണിനെ ലഭിച്ചില്ലെങ്കില്‍ പകരം അവര്‍ക്കു നോട്ടമിടാവുന്നയാള്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ഈ സീസണിനു ശേഷം ജഡ്ഡുവിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തുമോയെന്ന കാര്യമുറപ്പില്ല. അദ്ദേഹത്തെ അവര്‍ ഒഴിവാക്കിയാല്‍ റോയല്‍സ് ഉറപ്പായും ലേലത്തില്‍ രംഗത്തിറങ്ങണം.

പേസ് ബൗളിങില്‍ റോയല്‍സ് മുന്‍തൂക്കം നല്‍കേണ്ടത് യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ ടി നടരാജനെയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ വേണത്ര അവസരമില്ലാത്ത അദ്ദഹത്തെ സീസണിനുശ ശേഷം ഒഴിവാക്കിയേക്കും.

തങ്ങളുടെ മുന്‍ താരം കൂടിയായ ചേതന്‍ സക്കാരിയ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്) അടുത്ത സീസണില്‍ റോയസിന്റെ മറ്റൊരു നല്ല ഓപ്ഷനാണ്. കൂടാതെ റാസിഖ് ദര്‍ സലാം, ലോക്കി ഫെര്‍ഗൂസന്‍, വിജയ്കുമാര്‍ വൈശാഖ്, ആകാശ് ദീപ് എന്നിവരെയും ലേലത്തിന്റെ പൂളില്‍ അവര്‍ക്കു നോട്ടമിടാം.

Story first published: Saturday, May 10, 2025, 11:58 [IST]
Other articles published on May 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+