For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സിഎസ്‌കെയുടെ ഭാവി, ആയുഷ് മാത്രെ കിക്കിടിലന്‍; പ്രശംസിച്ച് ആരാധകര്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ പിന്നോക്കക്കാരുടെ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ സിഎസ്‌കെ ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സിഎസ്‌കെയുടെ തുടക്കം മോശമായിരുന്നു. ആദ്യ പന്തില്‍ മുഹമ്മദ് ഷമി ഷെയ്ഖ് റഷീദിനെ പുറത്താക്കി. എന്നാല്‍ ഒരുവശത്ത് ആയുഷ് മാത്രെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക് വാദിന് പകരക്കാരനായി സിഎസ്‌കെ പരിഗണിച്ച മാത്ര തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നഷ്ടമായിട്ടും തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ മാത്രക്കായി. 19 പന്ത് നേരിട്ട് ആറ് ബൗണ്ടറി ഉള്‍പ്പെടെ 30 റണ്‍സെടുത്താണ് മാത്ര മടങ്ങിയത്. പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് മാത്ര മടങ്ങിയത്. 157 സ്‌ട്രൈക്ക് റേറ്റിലാണ് മാത്ര പുറത്തായത്. വലിയ സ്‌കോറിലേക്ക് ഉയരാന്‍ സാധിച്ചില്ലെങ്കിലും മാത്ര തന്റെ മികവ് തെളിയിച്ചാണ് മടങ്ങിയത്. ഇപ്പോഴിതാ താരത്തിന്റെ പ്രകടനത്തെ വാഴ്ത്തുകയാണ് ആരാധകര്‍.

മാത്രയെ സിഎസ്‌കെ കൈവിടരുത്

സിഎസ്‌കെ വളര്‍ത്തേണ്ട യുവതാരമാണ് മാത്രയെന്നാണ് ആരാധകര്‍ പ്രശംസിക്കുന്നത്. സിഎസ്‌കെ വളര്‍ത്തിക്കൊണ്ടുവരേണ്ട യുവതാരമാണ് മാത്രയെന്നാണ് ആരാധകര്‍ പറയുന്നത്. സീനിയര്‍ താരങ്ങളെ ഉപയോഗിച്ച് കപ്പ് നേടുകയെന്ന കാലഹരണപ്പെട്ട പദ്ധതി സിഎസ്‌കെ മാറ്റണം. മാത്രയെപ്പോലെ മികച്ച യുവതാരങ്ങളെ സിഎസ്‌കെ വളര്‍ത്തണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. പാറ്റ് കമ്മിന്‍സിനേയും മുഹമ്മദ് ഷമിയേയും ധൈര്യപൂര്‍വ്വം നേരിട്ട താരമാണ് മാത്ര.

പ്രായത്തിനപ്പുറം പക്വതയോടെ കളിക്കാന്‍ താരത്തിന് സാധിക്കുന്നുണ്ട്. വിക്കറ്റ് പോകുമോയെന്ന ഭയമില്ലാതെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ മാത്രക്ക് കഴിയുന്നുണ്ട്. ഇത്തരം യുവതാരങ്ങളെ പിന്തുണച്ച് വളര്‍ത്താന്‍ സിഎസ്‌കെ തയ്യാറാവണമെന്നാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെ പൊതുവേ യുവതാരങ്ങളെ വളര്‍ത്താന്‍ താല്‍പര്യം കാട്ടാറില്ല. എന്നാല്‍ മാത്രയെ കൈവിട്ട് കളയരുതെന്നും സിഎസ്‌കെയില്‍ വലിയ ഭാവിയുള്ള താരമാണ് മാത്രയെന്നുമാണ് ആരാധക പക്ഷം.

ayush mhatre ipl 2025

അരങ്ങേറ്റത്തില്‍ മിന്നിച്ച് ബ്രെവിസ്

സിഎസ്‌കെ പാതിവഴിയില്‍ ടീമിലേക്കെത്തിച്ച യുവതാരമാണ് ഡെവാള്‍ഡ് ബ്രെവിസ്. മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായ ബ്രെവിസിനെ ബേബി എബിഡി എന്നാണ് ആരാധകര്‍ വാഴ്ത്തുന്നത്. സിഎസ്‌കെയ്‌ക്കൊപ്പമുള്ള അരങ്ങേറത്തില്‍ കിടിലന്‍ പ്രകടനമാണ് ബ്രെവിസ് കാഴ്ചവെച്ചത്. 25 പന്തില്‍ 42 റണ്‍സെടുത്താണ് താരം പുറത്തായത്. ഒരു ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് ബ്രെവിസ് കത്തിക്കയറിയത്. ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ കമിന്‍ഡു മെന്‍ഡിസിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ബ്രെവിസ് പുറത്തായത്.

എന്നാല്‍ പുറത്താവുന്നതിന് മുമ്പ് കാമിയോ കാഴ്ചവെക്കാന്‍ ബ്രെവിസിനായി. സിഎസ്‌കെയ്ക്ക് ആവശ്യം ഇത്തരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നവരെയാണെന്നാണ് ആരാധകര്‍ പറയുന്നത്. ബ്രെവിസിനെപ്പോലെയും മാത്രയെപ്പോലെയും ഭയമില്ലാത്ത ബാറ്റ്‌സ്മാന്‍മാരെയാണ് സിഎസ്‌കെയ്ക്ക് ആവശ്യമെന്നും മോശം ഫോമിലുള്ള സീനിയര്‍ താരങ്ങളെയെല്ലാം ഒഴിവാക്കണമെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും വലിയ മാറ്റങ്ങള്‍ അടുത്ത സീസണില്‍ സിഎസ്‌കെയില്‍ പ്രതീക്ഷിക്കാം.

Story first published: Friday, April 25, 2025, 21:07 [IST]
Other articles published on Apr 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+