For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 4 ടീമുകള്‍ക്കു അടുത്ത വര്‍ഷം പുതിയ ക്യാപ്റ്റന്‍! മെഗാ ലേലം പൊടിപൊടിക്കും, ആരൊക്കെ?

ഈ സീസണിലെ ഐപിഎല്ലിനു ശേഷം ടീമുകളില്‍ വലിയ അഴിച്ചുപണികളാണ് വരാനിരിക്കുന്നത്. കാരണം 2025ലെ അടുത്ത ഐപിഎല്ലിനു മുമ്പ് മെഗാ താരലേലം നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ കാരണത്താല്‍ തന്നെ മുഴുവന്‍ ടീമുകള്‍ക്കും ലേലത്തിനു മുമ്പ് പരമാവധി നാലു കളിക്കാരെ മാത്രമേ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ബാക്കിയുള്ളവരെല്ലാം ലേലത്തിന്റെ പൂളിലേക്കു വരികയും ചെയ്യും.

ചില ടീമുകള്‍ക്കു മെഗാ ലേലത്തില്‍ പുതിയ ക്യാപ്റ്റനേയും കണ്ടെത്തേണ്ടതായി വരും. കാരണം ഈ സീസണിനു ശേഷം നായകസ്ഥാനത്തുള്ളവരെ മാറ്റാനാണ് ഈ ഫ്രാഞ്ചൈസികളുടെ നീക്കം. മെഗാ ലേലത്തില്‍ പുതിയ ക്യാപ്റ്റനെ നോട്ടമിടുന്ന നാലു ടീമുകള്‍ ആരൊക്കെയായിരിക്കുമെന്നു നമുക്കു പരിശോധിക്കാം.

MS DHONI

ഐപിഎല്ലില്‍ ഇതുവരെ കിരീടം ചൂടിയിട്ടില്ലാത്ത പഞ്ചാബ് കിങ്‌സാണ് ഈ ലിസ്റ്റിലെ ആദ്യത്തെ ടീം. ഇന്ത്യയുടെ മുന്‍ ഓപ്പണറും വെറ്ററനുമായ ശിഖര്‍ ധവാനാണ് പഞ്ചാബിനെ നിലവില്‍ നയിച്ചുകൊണ്ടിരിക്കുന്നത്. 2022ലെ മെഗാ ലേലത്തിലായിരുന്നു അദ്ദേഹത്തെ പഞ്ചാബ് സ്വന്തം കൂടാരത്തില്‍ എത്തിച്ചത്. നായകന്റെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു.

പക്ഷെ നായകനായുള്ള രണ്ടു സീസണുകളിലും പഞ്ചാബിനെ പ്ലേഓഫിലെത്തിക്കാന്‍ ധവാനു കഴിഞ്ഞില്ല. വരാനിരിക്കുന്ന 17ാം സീസണിലും ഇതു സംഭവിക്കാനുള്ള സാധ്യതയും തീരെ കുറവാണ്. ഈ കാരണത്താല്‍ തന്നെ 2025ലെ മെഗാ ലേലത്തില്‍ പുതിയൊരു ക്യാപ്റ്റനെ കൊണ്ടുവരാനായിരിക്കും പഞ്ചാബ് ശ്രമിക്കുകയെന്നുറപ്പാണ്. നേതൃശേഷിയുള്ള മികച്ച ഇന്ത്യന്‍ താരങ്ങളെയായിരിക്കും പഞ്ചാബ് ലക്ഷ്യമിടുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് മെഗാ ലേലത്തില്‍ പുതിയ ക്യാപ്റ്റനെ തിരയാന്‍ സാധ്യതയുള്ള രണ്ടാമത്തെ ഫ്രാഞ്ചൈസി. നിലവില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സാണ് ഹൈദരാബാദിനെ നയിക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ നടന്ന മിനി താരലേലത്തിലായിരുന്നു മോഹവിലയ്ക്കു കമ്മിന്‍സിനെ ഓറഞ്ച് ആര്‍മി വാങ്ങിത്. 2023ലെ ക്യാപ്റ്റനായിരുന്ന എയ്ഡന്‍ മാര്‍ക്രമിനെ പുറത്താക്കി കമ്മിന്‍സിനെ അവര്‍ പുതിയ നായകനാക്കുകയും ചെയ്തു. ഈ സീസണില്‍ ഹൈദരാബാദ് എങ്ങനെ പെര്‍ഫോം ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും കമ്മിന്‍സിന്റെ ഭാവി.

നാലു വര്‍ഷത്തിനിടെ നാലു ക്യാപ്റ്റന്‍മാരെ ഹൈദരാബാദ് മാറ്റിക്കഴിഞ്ഞു. ഐപിഎല്ലില്‍ നിന്നും ഇടയ്ക്കു ബ്രേക്കുകളെടുക്കുന്ന പ്രവണത കമ്മിന്‍സിനുണ്ട്., അതുകൊണ്ടു തന്നെ 2025ലെ സീസണില്‍ നിന്നും അദ്ദേഹം പിന്‍മാറാനും ഓറഞ്ച് ആര്‍മി പുതിയ ക്യാപ്റ്റനെ തിരയാനുമുള്ള സാധ്യതയും കൂടുതലാണ്.

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് 2025ലെ ലേലത്തില്‍ പുതിയ ക്യാപ്റ്റനെ തിരയാന്‍ പോവുന്ന മൂന്നാമത്തെ ടീം. കാരണം ഇതിഹാസ നായകന്‍ എംഎസ് ധോണി 43ലേക്കു കടക്കുകയാണ്. വരാനിരിക്കുന്ന സീസണോടെ അദ്ദേഹം ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കാനാണ് സാധ്യത.

FAF DU PLESSIS

അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷം പുതിയൊരു നായകനെ മഞ്ഞക്കുപ്പായത്തില്‍ നമുക്കു കാണാന്‍ കഴിയും. ലേലത്തില്‍ പുതിയൊരാളെ വാങ്ങുമോ, അല്ലെങ്കില്‍ നിലവില്‍ ടീമിലുള്ള റുതുരാജ് ഗെയ്ക്വാദിനെപ്പോലെ ആരെയെങ്കിലും സിഎസ്‌കെ പുതിയ ക്യാപ്റ്റനാക്കുമോയെന്നാണ് അറിയാനുള്ളത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് അടുത്ത വര്‍ഷം പുതിയ ക്യാപ്റ്റനെ തിരയാന്‍ സാധ്യതയുള്ള നാലാമത്തെ ടീം. 2022ലെ മെഗാ ലേലത്തില്‍ ടീമിലെത്തിയ സൗത്താഫ്രിക്കയുടെ വെറ്ററന്‍ സ്റ്റാര്‍ ബാറ്റര്‍ ഫാഫ് ഡുപ്ലെസിയാണ് നിലവില്‍ ആര്‍സിബിയെ നയിക്കുന്നത്.

2025ല്‍ കൂടി ഡുപ്ലെസി ഈ റോളില്‍ തുടരാന്‍ സാധ്യതയില്ല. കാരണം അദ്ദേഹം കരിയറിന്റെ അവസാനത്തോട് അടുക്കുകയാണ്. അതുകൊണ്ടു തന്നെ മെഗാ ലേലത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പുതിയൊരു താരത്തെയായിരിക്കും ആര്‍സിബി നോട്ടമിടുന്നത്.

Story first published: Friday, March 15, 2024, 22:30 [IST]
Other articles published on Mar 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+