Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇവര്‍ക്ക് ഇനി ചാന്‍സില്ല, പുറത്താക്കാന്‍ സിഎസ്‌കെ!! ലിസ്റ്റില്‍ ഇതിഹാസ താരവും

ഐപിഎല്ലിന്റെ 18ാം സീസണിലെ ഫ്‌ളോപ്പ് ഷോയെ തുടര്‍ന്നു വലിയ അഴിച്ചുപണിക്കൊരുങ്ങുന്ന ടീമുകളിലൊന്നാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇത്തവണ പ്ലേഓഫ് കാണാതെ പുറത്തായ ആദ്യത്തെ ടീമെന്ന നാണക്കേട് സിഎസ്‌കെയെ തേടിയെത്തിയിരുന്നു. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരെന്ന മറ്റൊരു നാണക്കേടും ഇപ്പോള്‍ അവരുടെ പേരില്‍ തന്നെ.

അതുകൊണ്ടു തന്നെ ഈ സീസണിനു ശേഷം ഒരുപാട് കളിക്കാരെ സിഎസ്‌കെ പുറത്താക്കുമെന്ന കാര്യത്തിലും സംശയമില്ല. അടുത്ത മിനി താരലേലത്തിനു മുമ്പ് കുറച്ചു പേരെ മാത്രമേ അവര്‍ നിലനിര്‍ത്താനിടയുള്ളൂ. സീസണ്‍ കഴിഞ്ഞാല്‍ ചെന്നൈക്കു ഒഴിവാക്കാവുന്ന അഞ്ചു താരങ്ങളെ അറിയാം.

ASHWIN

ആര്‍ അശ്വിന്‍

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. വരിയ പ്രതീക്ഷകളുമായാണ് തങ്ങളുടെ മുന്‍ താരം കൂടിയാ അശ്വിനെ കഴിഞ്ഞ മെഗാ ലേലത്തില്‍ 9.75 കോടി മുടക്കി സിഎസ്‌കെ തിരികെ കൊണ്ടുവന്നത്. പക്ഷെ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹത്തിനു പ്ലെയിങ് ഇലവനിലെ സ്ഥാനവും നഷ്ടമായി.

സിഎസ്‌കെ 11 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും അശ്വിനെ ഏഴെണ്ണത്തില്‍ മാത്രമേ കളിപ്പിച്ചിട്ടുള്ളൂ. ഇവയില്‍ 9.29 ഇക്കോണമി റേറ്റില്‍ അദ്ദേഹം വീഴ്ത്തിയത് വെറും അഞ്ചുവിക്കറ്റുകള്‍ മാത്രമാണ്. ബാറ്റിങിലാവട്ടെ രണ്ടിന്നിങ്‌സില്‍ 12 റണ്‍സാണ് അശ്വിന്‍ സ്‌കോര്‍ ചെയ്തത്.

രാഹുല്‍ ത്രിപാഠി

ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ രാഹുല്‍ ത്രിപാഠിയാണ് ഈ സീസണിനു ശേഷം പുറത്താക്കേണ്ട അടുത്തയാള്‍. കഴിഞ്ഞ മെഗാ ലേലത്തില്‍ 3.4 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ സിഎസ്‌കെ വാങ്ങിയത്. പക്ഷെ താരം വന്‍ ദുരന്തമായി തീര്‍ന്നു.

അഞ്ചു മല്‍സരങ്ങളില്‍ നിന്നും 11 എന്ന ദയനീയ ശരാശരിയില്‍ ത്രിപാഠിക്കു നേടാനായത് വെറും 55 റണ്‍സാണ്. ഓപ്പണിങിലടക്കം പല പൊസിഷനിലും താരത്തെ സിഎസ്‌കെ പരീക്ഷിച്ചെങ്കിലും എവിടെയും ക്ലിക്കായില്ല.

ദീപക് ഹൂഡ

ഇന്ത്യയുടെ ബാറ്റിങ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് ഈ ലിസ്റ്റ്‌ലെ മൂന്നാമന്‍. രാഹുല്‍ ത്രിപാഠിയെപ്പോലെ മെഗാ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ ശേഷം തികഞ്ഞ പരാജയിമായി മാറിയ താരാണ് അദ്ദേഹം. സിഎസ്‌കെ ടീമില്‍ ഹൂഡയ്ക്കു ഇനിയൊരു ഭാവിയില്ലെന്ന കാര്യമുറപ്പാണ്.

ആറു മല്‍സരങ്ങളിലായി അഞ്ചിന്നിങ്‌സുകളിലാണ് താരം ബാറ്റ് ചെയ്തത്. 6.32 എന്ന ദയനീയ ശരാശരിയില്‍ ഹൂഡയ്ക്കു നേടാനായത് വെറും 31 റണ്‍സ് മാത്രം സീസണ്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ സിഎസ്‌കെ ഒഴിവാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

VIJAY SHANKAR

വിജയ് ശങ്കര്‍

കഴിഞ്ഞ മെഗാലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കാണിച്ച മറ്റൊരു മണ്ടത്തരമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ഈ സീസണിലെ ദുരന്തങ്ങളുടെ ലിസ്റ്റിലേക്കു അദ്ദേഹത്തെയും തീര്‍ച്ചയായും ചേര്‍ക്കാം. 1.2 കോടി രൂപയ്ക്കാണ് മുന്‍ ഗുജറാത്ത് ടൈറ്റന്‍സ് താരം കൂടിയായ വിജയിയെ സിഎസ്‌കെ വാങ്ങിയത്.

പക്ഷെ ടീമിന്റെ പ്രതീക്ഷരള്‍ക്കൊത്തുയരാതെ വന്‍ ബാധ്യതയായി അദ്ദേഹം മാറിയിരിക്കുകയാണ്. ഈ സീസണില്‍ ഇതിനകം ആറു മല്‍സരങ്ങളില്‍ മാത്രമേ വിജയിയെ സിഎസ്‌കെ കളിപ്പിച്ചിട്ടുള്ളൂ. ഇവയില്‍ അഞ്ചിന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത അദ്ദേഹം 129.67 സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്തത് 118 റണ്‍സുമാണ്.

Story first published: Wednesday, May 7, 2025, 13:36 [IST]
Other articles published on May 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+