Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആറാം കിരീടമുറപ്പാക്കി സിഎസ്‌കെ!! അശ്വിന്റെ വരവ് കിടു, സൂപ്പര്‍ ത്രയം മിന്നിക്കുമോ?

ജിദ്ദ: ഇന്ത്യയുടെ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്റെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള മടങ്ങിവരവ് ആരാധകരെ ശരിക്കും ആവേശത്തിലാക്കിയിരിക്കുകയാണ്. 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് താന്‍ കരിയറാരംഭിച്ച സിഎസ്‌കെയുടെ കൂടാരത്തിലേക്കു അദ്ദേഹം മടങ്ങിയെത്തിയിരിക്കുന്നത്. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന അശ്വിനെ 9.75 കോടി രൂപയ്ക്കാണ് റോയല്‍സ് റാഞ്ചിയത്.

സോഷ്യല്‍ മീഡിയയില്‍ സിഎസ്‌കെയുടെ ആരാധകര്‍ അശ്വിന്റെ മടങ്ങിവരവിനെ സ്വാഗതം ചെയ്തിരിക്കുകയാണ്. സിഎസ്‌കെയെ അടുത്ത സീസണില്‍ ആറാം കിരീടത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ നിരീക്ഷണം. സിഎസ്‌കെ വിട്ടതിനു ശേഷം പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കായി അശ്വിന്‍ കളിച്ചിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മടങ്ങിവരവ്.

R ASHWIN

അശ്വിന്‍, ധോണി, ജഡേജ

ആര്‍ അശ്വിന്റെ വരവോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി പുതിയ സീസണിലേക്കു സൂപ്പര്‍ ത്രയം തയ്യാറായിക്കഴിഞ്ഞെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. എംഎസ് ധോണി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ ഈ സൂപ്പര്‍ ത്രയം വീണ്ടും ചെന്നൈ കൂപ്പര്‍ കിങ്‌സില്‍ ഒന്നിക്കുകയാണ്. ഈ നീക്കം തീര്‍ച്ചയായും ചെന്നൈയുടെ സുവര്‍ണകാലത്തെ ഓര്‍മിപ്പിക്കുന്നതാണെന്നു ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

ആര്‍ അശ്വിനും എംഎസ് ധോണിയും വീണ്ടും ഐപിഎല്ലില്‍ ഒന്നിക്കുകയാണ്. നേരത്തേ സിഎസ്‌കെയുടെ ഭാഗ്യ ജോടികളായിരുന്നു ഇരുവരും. അശ്വിനെ ലോകോത്തര താരമായി വളര്‍ത്തിയെടുത്ത ക്യാപ്റ്റനാണ് ധോണി. ഇപ്പോള്‍ വീണ്ടും ഈ ജോടികള്‍ ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

അശ്വിന്റെ കരിയര്‍

2008ലെ പ്രഥമ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഐപില്‍ കരിയറിനു തുടക്കമിട്ട താരമാണ് ആര്‍ അശ്വിന്‍. 2015 വരെ അദ്ദേഹം അവര്‍ക്കായി കളിക്കുകയും ചെയ്തു. ഇതിനു ശേഷം സിഎസ്‌കെ രണ്ടു വര്‍ഷത്തേക്കു ഐപിഎല്ലില്‍ നിന്നും വിലക്കപ്പെട്ടപ്പോള്‍ അശ്വിന്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിലെത്തി.

2018, 19 സീസണുകളില്‍ പഞ്ചാബ് കിങ്‌സിനായി കളിച്ച അദ്ദേഹം 2020, 21 സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയും 2022, 23, 24 സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും പന്തെറിഞ്ഞു.

ടൂര്‍ണമെന്റില്‍ ഇതിനകം 212 മല്‍സരങ്ങളില്‍ അശ്വിന്‍ കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 7.12 എന്ന തകര്‍പ്പന്‍ ഇക്കോണമി റേറ്റില്‍ 180 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തുകയും ചെയ്തു. 34 റണ്‍സിനു നാലു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് അശ്വിന്റെ ഏറ്റവും മികച്ച പ്രകടനം.

Story first published: Sunday, November 24, 2024, 19:51 [IST]
Other articles published on Nov 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+