For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈയുടേത് ഒത്തുകളി!! അവര്‍ക്കു മാത്രമെങ്ങനെ? അന്നും സംഭവിച്ചു, തുറന്നടിച്ച് അശ്വിന്‍

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ജയിച്ച് മുംബൈ ഇന്ത്യന്‍സ് ടീം രണ്ടാം ക്വാളിയറിലേക്കു യോഗ്യത നേടിയതിനു പിന്നാലെ ഗുരുതര ആരോപണവുമായി ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്‍. വെള്ളിയാഴ്ച രാത്രി പഞ്ചാബിലെ മുള്ളന്‍പൂരില്‍ നടന്ന കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിനാണ് മുംബൈ വീഴ്ത്തിയത്. ഈ കളിയിലെ ചില സംഭവങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയിലും ആരോപണങ്ങള്‍ ശക്തമാണ്,

രോഹിത് ശര്‍മയുടെ രണ്ടു അനായാസ ക്യാച്ചുകളും സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചുമെല്ലാം ജിടി പാഴാക്കിയിരുന്നു. കൂടാതെ ജിടി താരം കുശാല്‍ മെന്‍ഡിസ് അവിശ്വസനീയമാം വിധം ഹിറ്റ് വിക്കറ്റായി പുറത്തായതുമെല്ലാം സംശയങ്ങള്‍ക്കു വഴിയൊരുക്കിയിലുന്നു. ഇതിനു പിന്നാലെയാണ് അശ്വിനും മുംബൈയുടെ വിജയത്തില്‍ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിരിക്കുന്നത്. നേരത്തേയുണ്ടായ ഒരു സംഭവത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു.

ASHWIN MI

അശ്വിന്റെ വിമര്‍ശനം

ഇതാദ്യമായാണ് ഏതെങ്കിലുമൊരു താരം മുംബൈ ഇന്ത്യന്‍സിന്റെ മല്‍സരങ്ങളില്‍ ഒത്തുകളി നടക്കാറുണ്ടെന്നു പരസ്യമായി ആരോപിക്കുന്നത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ വിമല്‍കുമാറിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയൊണ് മുംബൈയുടെ ചില മല്‍സരങ്ങളില്‍ തനിക്കും സംശയങ്ങള്‍ തോന്നിയതായി അദ്ദേഹം വെളിപ്പെടുത്തിയത്. 2018ല്‍ താന്‍ കളിച്ച ഒരു മല്‍സരത്തിനിടെയുണ്ടായ സംഭവത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറയുകയും ചെയ്തു.

2018ല്‍ പഞ്ചാബും മുംബൈയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഈ കളിയില്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അശ്വിന്‍. അന്നു മുംബൈ വലിയ ബാറ്റിങ് തകര്‍ച്ച നേരിടവെ ഫ്‌ളഡ്‌ലിറ്റിനു തകരാര്‍ സംഭവിച്ചതായും കുറച്ചു കഴിഞ്ഞ് അതു ശരിയാക്കി മല്‍സരം പുനരാരംഭിച്ചപ്പോള്‍ മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തിയെന്നും അദ്ദേഹം ഓര്‍മിച്ചെടുത്തു.

മുംബൈ ഇന്ത്യന്‍സിന്റെ മല്‍സരങ്ങളില്‍ ഞാന്‍ എല്ലായ്‌പ്പോഴും ഇതു കണ്ടിട്ടുണ്ട്. 2018ലെ ആ സംഭവം മറന്നിട്ടില്ല. പഞ്ചാബും മുംബൈയും തമ്മിലായിരുന്നു മല്‍സരം. ഞാന്‍ പഞ്ചാബിന്റെ ക്യാപ്റ്റനുമായിരുന്നു, മുംബൈ ബാറ്റ് ചെയ്യവെ 13 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ അഞ്ചു വിക്കറ്റിനു 80 റണ്‍സെന്ന നിലയിലുമായിരുന്നു. അവര്‍ ആ സമയത്തു കളിയില്‍ ഇല്ലായിരുന്നു.

പെട്ടെന്നാണ് ഫ്‌ളഡ്‌ലിറ്റിനു തകരാര്‍ സംഭവിക്കുന്നത്. വെളിച്ചം ഇല്ലാതെ വന്നതോടെ മല്‍സരം നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നു. ഇതോടെ കളിയില്‍ 20 മിനിറ്റോളം ബ്രേക്ക് വരികയും ചെയ്തു. പിന്നീട് മല്‍സരം പുനരാരംഭിച്ചപ്പോള്‍ കരെണ്‍ പൊള്ളാര്‍ഡ് മുംബൈയ്ക്കായി ഒരു ഗംഭീര ഇന്നിങ്‌സ് തന്നെ കളിച്ചു. തുടര്‍ന്ന് 200 പ്ലസ് റണ്‍സ് അവര്‍ അടിച്ചെടുത്തുവെന്നാണ് ഓര്‍മയെന്നും അശ്വിന്‍ വിശദമാക്കി.

MUMBAI INDIANS

ഈ ഭാഗ്യം എങ്ങനെ വരുന്നു?

മുംബൈ ഇന്ത്യന്‍സിനു മാത്രം പലപ്പോഴും ഈ തരത്തില്‍ എങ്ങനെ ഭാഗ്യം വരുന്നുവെന്നും പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ഇതു എങ്ങനെയാണെന്നു കണ്ടെത്തുകയു വേണമെന്നും ആര്‍ അശ്വിന്‍ ആവശ്യപ്പെട്ടു. അന്നു മുംബൈ ഇന്ത്യന്‍സിനു തകര്‍ച്ച നേരിടവെ ഫ്‌ളഡ്‌ലിറ്റിനു തകരാറുണ്ടായപ്പോള്‍ ഇതു എങ്ങനെ സംഭവിക്കുമെന്നു എനിക്കു തോന്നിയിട്ടുണ്ട്. ഒരു ഭാഗ്യമായിരിക്കാം ചിലപ്പോള്‍ ഇതിനു കാരണം.

പക്ഷെ അതു മുംബൈയ്ക്കു മാത്രം ലഭിക്കുന്നത് എന്തു കൊണ്ടാണെന്നറിയില്ല. എന്തോ ചിലതുണ്ടെന്നതാണ് യാഥാര്‍ഥ്യം. ആ ഭാഗ്യത്തെക്കുറിച്ച് നമ്മള്‍ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. എവിടെ നിന്നായിരിക്കും ഇതു വരുന്നത്. എനിക്കു അതേക്കുറിച്ച് അറിയില്ല. എങ്ങനെയാണ് അതു വരുന്നതെന്നും കണ്ടു പിടിക്കേണ്ടതുണ്ടെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. കഴിഞ്ഞ മെഗാ ലേലത്തിലാണ് 9.75 കോടി രൂപയ്ക്കു അശ്വിനെ സിഎസ്‌കെ തിരികെ കൊണ്ടുവന്നത്. പക്ഷെ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഒമ്പതു മല്‍സരങ്ങളിലാണ് അശ്വിനെ സിഎസ്‌കെ കളിപ്പിച്ചത്. ഇവയില്‍ നേടിയതാവട്ടെ 9.12 ഇക്കോണമി റേറ്റില്‍ ഏഴു വിക്കറ്റുകള്‍ മാത്രവുമാണ്.

Story first published: Sunday, June 1, 2025, 8:04 [IST]
Other articles published on Jun 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+