For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവിന് ഒരു 'കുഴപ്പമുണ്ട്'!! പലപ്പോഴും ഉപദേശിക്കേണ്ടി വരും, തുറന്നു പറഞ്ഞ് അശ്വിന്‍

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണുമായി വളരെ അടുത്ത സൗഹൃദം പുലര്‍ത്തുന്ന താരങ്ങളിലൊരാളാണ് മുന്‍ ഐപിഎല്‍ ടീമംഗവും ഇന്ത്യന്‍ സ്പിന്‍ ഇതിഹാസവുമായ ആര്‍ അശ്വിന്‍. 2022ല്‍ അശ്വിന്‍ റോയല്‍സിലെത്തുന്നതിനു മുമ്പ് തന്നെ ഇരുവരും തമ്മില്‍ നല്ല സൗഹൃദമാണുള്ളത്. പിന്നീട് 2022 മുതല്‍ ഈ വര്‍ഷം വരെ സഞ്ജുവിനു കീഴില്‍ കളിക്കുക കൂടി ചെയ്തതോടെ ഈ ബന്ധം വളരെ ദൃഢമാവുകയും ചെയ്തു.

കളിക്കളത്തില്‍ പല തവണ പ്രതിസന്ധി ഘട്ടങ്ങളില്‍ സഞ്ജുവിന്റെ രക്ഷകനായും അശ്വിനെ നമ്മള്‍ കണ്ടിട്ടുള്ളതുമാണ്. പക്ഷെ മെഗാ ലേലത്തിനു മുമ്പ് അദ്ദേഹത്തെ റോയല്‍സ് കൈവിട്ടിരുന്നു. ഇതേ തുടര്‍ന്നു അടുത്ത സീസണില്‍ തന്റെ പഴയ തട്ടമായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു അശ്വിന്‍ തിരികെ പോവുകയും ചെയ്തിരിക്കുകയാണ്.

ഇപ്പോഴിതാ സഞ്ജുവിനെ മറ്റു ക്രിക്കറ്റര്‍മാരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്ന ഒരു കാര്യം എന്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിന്‍. ആഷ് കി ബാത്തെന്ന (Ash Koi Baat) എന്ന സ്വന്തം യൂട്യൂബ് ചാനലില്‍ റോയല്‍സിന്റെ അടുത്ത സീസണിലെ ടീമിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

R ASHWIN

സഞ്ജു തികച്ചും വ്യത്യസ്തന്‍

സഞ്ജു സാംസണ്‍ വളരെ വ്യത്യസ്തമായ വ്യക്തിത്വത്തിന് ഉടമയാണെന്നും പക്ഷെ മനസ്സ് കൊണ്ട് വളരെ നല്ലയാളാണെന്നുമാണ് ആര്‍ അശ്വിന്‍ പറയുന്നത്. സഞ്ജു വളരെ നല്ല പയ്യനാണ്. അവന്‍ അധികം സംസാരിക്കുകയൊന്നും ചെയ്യാറില്ല. അവന്‍ എന്താണ്, എങ്ങനെയാണ് ചിന്തിക്കുന്നതെന്നു നമുക്കു പറയാന്‍ കഴിയില്ല.

സഞ്ജു വളരെയധികം വ്യത്യസ്തനും കൂടിയാണ്. ചിലപ്പോള്‍ അവന്‍ വളരെ നിശബ്ധനായിരിക്കും. പക്ഷെ മനസ്സ് കൊണ്ട് വളരെ നല്ല വ്യക്തിയാണ് അവനെന്നതില്‍ സംശയമില്ലെന്നും അശ്വിന്‍ വ്യക്തമാക്കി. ചിലപ്പോള്‍ രണ്ടു ദിവസങ്ങളോളം സഞ്ജുവിനെ കാണുക പോലുമില്ല.

ഹോട്ടല്‍ മുറിയുടെ ഏതെങ്കിലൊരു കോണില്‍ അവന്‍ തനിച്ച് ഒതുങ്ങിക്കൂടും. എന്നാല്‍ മൂന്നാം ദിനം വളരെ സന്തോത്തോടെ പൊട്ടിച്ചിരിച്ചുകൊണ്ട് സഞ്ജു നമ്മുടെ അടുത്തേക്കു വരികയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയുമെല്ലാം ചെയ്യും. ഭക്ഷണത്തിന്റെ ബില്ലടക്കം അടച്ചതിനു ശേഷമേ അവന്‍ പോവുകയുള്ളൂവെന്നും അശ്വിന്‍ വെളിപ്പെടുത്തി.

SANJU SAMSON

ബാറ്റിങ് സമീപനം

എല്ലായ്‌പ്പോഴും ടീമിന്റെ ഭാവിയെക്കുറിച്ച് മാത്രം ചിന്തിക്കുന്നയാളാണ് സഞ്ജു സാംസണെന്നും ഇതു കാരണം പലപ്പോഴും ക്രീസില്‍ നിലയുറിപ്പ് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടേണ്ടി വരികയും ചെയ്യാറുണ്ടെന്നും ആര്‍ അശ്വിന്‍ പറയുന്നു. സഞ്ജു എല്ലായ്‌പ്പോഴും ടീമിനെപ്പറ്റി മുന്നോട്ടു ചിന്തിക്കുന്നയാളാണ്.

ടീമിനെക്കുറിച്ച് മാത്രം ആലോചിച്ചാണ് അവന്‍ എല്ലായ്‌പ്പോഴും കളിക്കാറുള്ളത്. സ്വയം തനിക്കു ഒരു ഫിഫ്റ്റി നേടണമെന്നോ, എന്തെങ്കിലും നേട്ടം കൈവരിക്കണമെന്നോ സഞ്ജു ഒരിക്കലും ചിന്തിക്കാറില്ല. ഇതു കാരണം പലപ്പോഴും സഞ്ജുവിനെ പറഞ്ഞു മനസ്സിലാക്കേണ്ടതായും വരാറുണ്ട്.

നീ ക്രീസില്‍ ഉറച്ചു നിന്നു കളിക്കുകയും റണ്‍സ് സ്‌കോര്‍ ചെയ്യുകയുമാണെങ്കില്‍ ടീമിനു ജയിക്കാന്‍ സാധിക്കുമെന്നു അവനെ ഉപദേശിക്കുകയും ചെയ്യാറുണ്ട്. നീ സെല്‍ഫിഷായി ചിന്തിക്കുകയാണെന്നൊന്നും കരുതേണ്ട കാര്യമില്ല. നീ ക്രീസില്‍ പിടിച്ചു നില്‍ക്കുകയാണെങ്കില്‍ അതു കൊണ്ടു ടീമിനും ഗുണമുണ്ടാവുമെന്നും സഞ്‍ജുവിനെ ഓര്‍മിപ്പിക്കാറുണ്ടെന്നും അശ്വിന്‍ വെളിപ്പെടുത്തി.

റിഷഭിനെക്കുറിച്ചുള്ള വാക്കുകള്‍

അശ്വിന്റെ ഇതേ ഷോയില്‍ പങ്കെടുത്ത പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ വിമല്‍ കുമാറും വലിയി മതിപ്പോടെയാണ് സഞ്ജു സാംസണിനെക്കുറിച്ച് സംസാരിച്ചത്. റിഷഭ് പന്തിനെക്കുറിച്ച് ഒരിക്കല്‍ താന്‍ ചോദിച്ചപ്പോള്‍ സഞ്ജുവിന്റെ പ്രതികരണം എങ്ങനെയായിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

റിഷഭ് പന്തും സഞ്ജുവും തമ്മില്‍ ടീമിലെ സ്ഥാനത്തിനു വേണ്ടിയുള്ള മല്‍സരത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ പലതും കാണാറുണ്ട്. ഇതേക്കുറിച്ച് ഞാന്‍ ഒരിക്കല്‍ സഞ്ജുവിനോടു ചോദിക്കുകയും ചെയ്തു. ടെസ്റ്റില്‍ പന്തിന്റെ പ്രകടനത്തിന്റെ കാര്യത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു വളരെ സത്യസന്ധമായി അദ്ദേഹം പ്രതികരിച്ചത്.

വളരെ അപൂര്‍വ്വമായി മാത്രമേ ഈ തരത്തില്‍ ആളുകള്‍ തന്റെ എതിരാളിയെന്നു കരുതുന്നവരെക്കുറിച്ച് തുറന്നു പ്രശംസിക്കാറുള്ളൂ. ഒരു ഫോര്‍മാറ്റില്‍ പന്ത് തന്നേക്കാള്‍ മുന്നിലാണെങ്കില്‍ അതു തുറന്നു പറയുന്നതില്‍ ഒരു തെറ്റുമില്ല. നമ്മളെല്ലാം കണ്ടു പഠിക്കേണ്ട കാര്യമാണിതെന്നും വിമല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, December 13, 2024, 13:10 [IST]
Other articles published on Dec 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+