For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ലക്ഷ്യം കപ്പ് തന്നെ, അശ്വിനെയും ഷമിയെയും റാഞ്ചാന്‍ സിഎസ്‌കെ!! ഒരാള്‍ ഉറപ്പിച്ചു?

ഐപിഎല്ലിന്റെ മെഗാ താരലേലം നടക്കാനിരിക്കെ ഫ്രാഞ്ചൈസികള്‍ അണിയറില്‍ നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ ആര്‍ടിഎം കാര്‍ഡ് (RTM Card) ഉണ്ടാവില്ലെന്നും പകരം ലേലത്തിനു മുമ്പ് അഞ്ചു കളിക്കാരെ ഓരോ ടീമിനും നിലനിര്‍ത്താന്‍ അവസരം ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആരെയൊക്കെ അടുത്ത സീസണിലേക്കു നിലനിര്‍ത്തണമെന്നും, ലേലത്തില്‍ പുതുതായി ആരെയൊക്കെ ടീമിലേക്കു കൊണ്ടുവരണമെന്നും തലപുകയ്ക്കുകയാണ് ഫ്രാഞ്ചൈസികള്‍.

അതിനിടെ അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടു വമ്പന്‍ താരങ്ങള്‍ക്കായി കരുക്കള്‍ നീക്കിയിട്ടുണ്ടെന്നാണ് റെവ്‌സ്‌പോര്‍ട്‌സ് (Revsportz) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരാള്‍ മുന്‍ താരം കൂടിയായ വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണെങ്കില്‍ മറ്റൊരാള്‍ പരിചയസമ്പനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുമാണ്.

ASHWIN

അശ്വിനെ നിലനിര്‍ത്തില്ല?

കഴിഞ്ഞ സീസണ്‍ വരെ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിരുന്നു ആര്‍ അശ്വിന്‍. എന്നാല്‍ മെഗാ താരലലം വരാനിരിക്കവെ അദ്ദേഹത്തെ റോയല്‍സ് ടീം നിലനിര്‍ത്തില്ലെന്നുറപ്പായിരിക്കുകയാണ്. ഇതോടെയാണ് അശ്വിനെ ടീമിലേക്കു തിരികെ കൊണ്ടുവരാന്‍ സിഎസ്‌കെ ശ്രമം ആരംഭിച്ചത്.

ഈ വര്‍ഷം ജൂണില്‍ സിഎസ്‌കെയുടെ ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ മേധാവിയായി അശ്വിനെ നിയമിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ താരങ്ങളെ കണ്ടെത്താനും അവരെ വളര്‍ത്തിയെടുക്കാനുമാണ് സിഎസ്‌കെ പുതിയ ഹൈ പെര്‍ഫോമന്‍സ് സെന്ററിനു തുടക്കമിട്ടത്. ഇതിന്റെ തലവനായി പ്രവര്‍ത്തിക്കുന്നതോടൊപ്പം അടുത്ത സീസണില്‍ സിഎസ്‌കെയ്ക്കു വേണ്ടി അശ്വിന്‍ കളിക്കുകയും ചെയ്യുമെന്നാണ് വിവരം.

അശ്വിന്റെ മടങ്ങിവരവ് സിഎസ്‌കെയ്ക്കു തീര്‍ച്ചയായും മുതല്‍ക്കൂട്ടായി മാറുമെന്നുറപ്പാണ്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ സിഎസ്‌കെയ്‌ക്കൊപ്പം കരിയര്‍ ആരംഭിച്ച താരമാണ് അദ്ദേഹം. അശ്വിനെ താരപദവിയിലേക്കുയര്‍ത്തിയതും ദേശീയ ടീമിലെത്തിച്ചതുമെല്ലാം ഐപിഎല്ലിലെ പ്രകടനമായിരുന്നു.

സിഎസ്‌കെ വിട്ട ശേഷം പല ടീമുകള്‍ക്കായും കളിച്ചെങ്കിലും പഴയ തട്ടകത്തിലേക്കു മടങ്ങിപ്പോവാന്‍ ആഗ്രഹിക്കുന്നതായി അശ്വിന്‍ പലപ്പോഴും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാവാന്‍ പോവുന്നത്. 2009 മുതല്‍ 15 വരെയുള്ള കാലയളവില്‍ സിഎസ്‌കെയ്ക്കു വേണ്ടി 97 മല്‍സരങ്ങളിലാണ് അശ്വിന്‍ കളിച്ചിട്ടുള്ളത്. 90 വിക്കറ്റുകള്‍ അവര്‍ക്കായി വീഴ്ത്തുകയും ചെയ്തു.

2015ലെ സീസണിനു ശേഷി സിഎസ്‌കെ രണ്ടു സീസണില്‍ സസ്‌പെന്‍ഷന്‍ നേരിട്ടപ്പോഴാണ് അശ്വിനു ടീം വിടേണ്ടി വന്നത്. അതിനു ശേഷം പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, രാജസ്ഥാന് റോയല്‍സ് എന്നീ ടീമുകള്‍ക്കു വേണ്ടി കളിച്ചതിനു ശേഷമാണ് അദ്ദേഹം വീണ്ടും സിഎസ്‌കെയില്‍ തിരിച്ചെത്തുന്നത്.

MOHAMMED SHAMI

ഷമി സിഎസ്‌കെയിലെത്തുമോ?

ആര്‍ അശ്വിനെക്കൂടാതെ കൂടാതെ അടുത്ത സീസണിലേക്കു ചെന്നൈ സൂപ്പര്‍ കിങ്‌സ് ലക്ഷ്യമിടുന്നയാള്‍ മുഹമ്മദ് ഷമിയാണ്. പക്ഷെ അശ്വിനെ ടീമിലെത്തിക്കുന്നതു പോലെ അതു അത്ര എളുപ്പമായിരിക്കില്ല. കാരണം നിലവില ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സ് ഷമിയെ കൈവിടുമോയെന്ന കാര്യം സംശയമാണ്.

പരിക്കു കാരണം കഴിഞ്ഞ സീസണ്‍ മുഴുവന്‍ നഷ്ടമായെങ്കിലും 2022, 23 സീസണുകളില്‍ ജിടി ബൗളിങ് നിരയിലെ നിര്‍ണായക താരമായിരുന്നു അദ്ദേഹം. 2022ല്‍ ജിടിയെ ഐപിഎല്‍ കിരീടവിജയത്തിലേക്കു നയിക്കുന്നതില്‍ ഷമി നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.

അദ്ദേഹം നേരത്തേ തന്നെ സിഎസ്‌കെ നോട്ടമിട്ടിരുന്ന താരമാണ്. 2019ലെ ലേലത്തില്‍ ഷമിയെ സ്വന്തമാക്കാന്‍ സിഎസ്‌കെ ശ്രമിച്ചിരുന്നെങ്കിലും ഇതു വിജയിച്ചില്ല. പഞ്ചാബ് കിങ്‌സാണ് അന്നു അദ്ദേഹത്തെ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ഇതിനകം 77 മല്‍സരങ്ങളില്‍ ഷമി കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 79 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.

Story first published: Wednesday, September 25, 2024, 21:27 [IST]
Other articles published on Sep 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+