Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മുംബൈ പെട്ടു, ബുംറയെ ഉടന്‍ നോക്കേണ്ട!! പകരമാര്? അര്‍ജുനടക്കം 3 പേര്‍

ഐപിഎല്ലില്‍ ഇത്തവണ ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുന്ന അഞ്ചു തവണ ചാംപ്യന്‍മാരായായ മുംബൈ ഇന്ത്യന്‍സിനു തുടക്കം തന്നെ കല്ലുകടിയാണ്. പേസ് ബൗളിങിലെ കുന്തമുനയും ഇന്ത്യന്‍ സ്റ്റാര്‍ പേസുമായ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് ഉടനില്ലെന്നതാണ് അവര്‍ക്കു വലിയ ക്ഷീണമായിരിക്കുന്നത്.

പരിക്കേറ്റു വിശ്രമിക്കുന്ന അദ്ദേഹം ഏപ്രിലില്‍ മാത്രമ മടങ്ങി വരികയുള്ളൂവെന്നു വ്യക്തമായിരിക്കുകയാണ്. ഇതോടെ സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ ബുംറയില്ലാതെ മുംബൈയ്ക്കു കളിക്കേണ്ടതായി വരും. ഈ മൂന്നു കളികളാണ് അവര്‍ക്കുള്ളത്.

23ന് ചിരവൈരികളൈയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുന്ന എംഐ തുടര്‍ന്ന് 29ന് ഗുജറാത്ത് ടൈറ്റന്‍സുമായും 31ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായും ഏറ്റുമുട്ടും. ഈ മൂന്നു മല്‍സരങ്ങളിലും ബുംറയുണ്ടാവില്ലെന്നുറപ്പായിരിക്കുകാണ്. അദ്ദേഹത്തിനു പകപം പ്ലെയിങ് ഇലവനിലേക്കു അവര്‍ക്കു കൊണ്ടുവരാന്‍ സാധിക്കുന്നവരെ അറിയാം.

TOPLY

റീസ് ടോപ്ലെ

ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ റീസ് ടോപ്ലെയാണ് ജസ്പ്രീത് ബുംറയ്ക്കു പകരം മുംബൈയ്ക്കു പ്ലെയിങ് ഇലവനിലുള്‍പ്പെടുത്താവുന്ന ഒരാള്‍. കഴിഞ്ഞ മെഗാ ലേലത്തില്‍ 75 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തെ മുംബൈ സ്വന്തമാക്കിയത്.

ആറടി ഏഴിഞ്ചെന്ന തന്റെ മികച്ച ഉയരത്തെ ഏറ്റവും നന്നായി ഉപയോഗിക്കാറുള്ള ഇടംകൈയന്‍ പേസറാണ് ടോപ്ലെ. ഈ ഉയരം കാരണം ബോളില്‍ എക്‌സ്ട്രാ ബൗണ്‍സും മൂവ്‌മെന്റുമെല്ലാം നേടിയെടുക്കാനും അദ്ദേഹത്തിനു സാധിക്കാറുണ്ട്.

ബൗളിങില്‍ നല്ല വേരിഷനുകളുള്ള താരം കൂടിയാണ് ടോപ്ലെ. ടി20 കരിയറെടുത്താല്‍ വിവിധ ടീമുകള്‍ക്കു വേണ്ടി 23.20 ശരാശരിയില്‍ 230 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അവസാനത്തെ രണ്ടു ഐപിഎല്ലുകളിലും താരം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനൊപ്പമായിരുന്നു. ഐപിഎല്ലില്‍ വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രം കളിച്ച അത്ര തന്നെ വിക്കറ്റുകളുമെടുത്തിട്ടുണ്ട്,

നമാന്‍ ധിര്‍

മുംബൈ ഇന്ത്യന്‍സിനു പ്ലെയിങ് ഇലവനിലുള്‍പ്പെടുത്താവുന്ന രണ്ടാമത്തെയാള്‍ ഓള്‍റൗണ്ടര്‍ നമാന്‍ ധിറാണ്. കഴിഞ്ഞ സീസണിലും ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹത്തെ മെഗാ ലേലത്തില്‍ ആര്‍ടിഎം കാര്‍ഡ് ഓപ്ഷന്‍ വഴിയാണ് 5.26 കോടി രൂപയ്ക്കു മുംബൈ തിരികെ കൊണ്ടുവന്നത്. 2024ല്‍ മുംബൈയ്‌ക്കൊപ്പമാണ് ഐപിഎല്ലില്‍ ധിര്‍ അരങ്ങേറിയത്. വെറും 25 ലക്ഷം രൂപയ്ക്കു ടീമിലെത്തിയ അദ്ദേഹം കന്നി സീസണില്‍ തന്നെ വരവറിയിക്കുകയും ചെയ്തു.

മുംബൈയ്ക്കു വേണ്ടി ഏഴു മല്‍സരങ്ങളിലാണ് ധിറിനു കളിക്കാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 23.33 ശരാശരിയില്‍ 140 റണ്‍സെടുക്കുകയും ചെയ്തു. 28 ബോളില്‍ പുറത്താവാതെ നേടിയ 62 റണ്‍സാണ് ധിറിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മല്‍സരത്തിലായിരുന്നു ഇത്. ബൗളിങിലാവട്ടെ 28 ബോളുകള്‍ മാത്രമേ എറിയാന്‍ താരത്തിനു അവസരം ലഭിച്ചുള്ളൂ. പക്ഷെ വിക്കറ്റുകളൊന്നും ലഭിച്ചില്ല.

ആഭ്യന്തര ക്രിക്കറ്റില്‍ സയ്ദ് മുഷ്താഖ് ട്രോഫിയിലും രഞ്ജി ട്രോഫിയിലുമെല്ലാം പഞ്ചാബിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്താന്‍ ധിറിനായിരുന്നു. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ മുംബൈയും അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുള്ള സാധ്യത കൂടുതലാണ്.

ARJUN TENDULKAR

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഉതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും സീം ബൗളിങ് ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറാണ് ജസ്പ്രീത് ബുംറയ്ക്കു പകരം പരീക്ഷിക്കാവുന്ന മൂന്നാമത്തെയാള്‍. മുംബൈ ഇന്ത്യന്‍സ് ടീമില്‍ നെറ്റ് ബൗളറായി തുടങ്ങി പന്നീട് പ്രധാന ടീമിലേക്കു വന്നയാളാണ് അദ്ദേഹം. 2021 മുതല്‍ മുമബൈ സംഘത്തില്‍ അര്‍ജുനുണ്ട്. പക്ഷെ അരങ്ങേറിയത് 2023ലായിരുന്നു.

ആദ്യ കളിയില്‍ വിക്കറ്റ് ലഭിച്ചില്ലെങ്കിലും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ഭുവനേശ്വര്‍ കുമാര്‍, പ്രഭ്‌സിമ്രന്‍ സിങ്, വൃധിമാന്‍ സാഹ എന്നിവരെ അര്‍ജുന്‍ പുറത്താകുകയും ചെയ്തു. കഴിഞ്ഞ ഐപിഎല്‍ സീസണിനു ശേഷം അദ്ദേഹത്തെ മുംബൈ കൈവിട്ടിരുന്നെങ്കിലും മെഗാ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കു വീണ്ടും ടീമിലേക്കു കൊണ്ടു വരികയായിരുന്നു. ഇതുവരെ അഞ്ചു ഐപിഎല്‍ മല്‍സരങ്ങളിലാണ് അര്‍ജുന്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും മൂന്നു വിക്കറ്റുകളും വീഴ്ത്തി.

Story first published: Saturday, March 15, 2025, 9:37 [IST]
Other articles published on Mar 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+