For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സിഎസ്‌കെ ആ മാറ്റം വരുത്തി, ടീം ജയിച്ചു; ഇവരും ഇത് മാതൃകയാക്കൂ- തുടര്‍ ജയം ഉറപ്പ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ അഞ്ച് വിക്കറ്റിനാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഏഴ് വിക്കറ്റിന് 166 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ മൂന്ന് പന്ത് ബാക്കിയാക്കി വിജയം നേടിയെടുക്കുകയായിരുന്നു. ശിവം ദുബെയുടേയും (43*) നായകന്‍ എംഎസ് ധോണിയുടേയും (26*) ബാറ്റിങ് പ്രകടനമാണ് സിഎസ്‌കെയ്ക്ക് അനായാസ ജയമൊരുക്കിയത്.

സിഎസ്‌കെ വിജയ വഴിയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ടീമില്‍ വരുത്തിയ ചില മാറ്റങ്ങള്‍ വളരെ നിര്‍ണ്ണായകമായിരുന്നു. ഇതിലൊന്ന് ആര്‍ അശ്വിനെ പുറത്തിരുത്തിയതാണ്. സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിനെ മാറ്റാനുള്ള സിഎസ്‌കെയുടെ തീരുമാനം ടീമിന്റെ വിജയത്തില്‍ വളരെ നിര്‍ണ്ണായകമായി മാറി. അശ്വിന്റെ പ്രകടനം മോശമായപ്പോള്‍ മാറ്റി നിര്‍ത്താന്‍ സിഎസ്‌കെ ധൈര്യം കാട്ടി. സിഎസ്‌കെയുടെ ഈ മാതൃക മറ്റ് ചില ടീമുകള്‍ക്കും പിന്തുടരാവുന്നതാണ്. അങ്ങനെ സൂപ്പര്‍ താരങ്ങളെ മോശം ഫോം വിലയിരുത്തി മാറ്റി നിര്‍ത്താന്‍ ധൈര്യം കാട്ടേണ്ട ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

രോഹിത് ശര്‍മയെ മാറ്റണം

മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ ഓപ്പണര്‍ റോളില്‍ നിന്ന് മാറ്റേണ്ട സമയമായിരിക്കുകയാണ്. മുംബൈയെ അഞ്ച് തവണ കപ്പിലേക്കെത്തിച്ച നായകനാണ് രോഹിത് ശര്‍മ. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും രോഹിത്താണ്. എന്നാല്‍ പ്രായം തളര്‍ത്തുന്ന രോഹിത്തിന് ടി20യില്‍ പഴയ വെടിക്കെട്ട് നടത്താന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മയെ മാറ്റിനിര്‍ത്തുന്നതാണ് ടീമിന് നല്ലത്. ഈ സീസണില്‍ ഒരു തവണപോലും 20ലധികം റണ്‍സ് നേടാന്‍ രോഹിത്തിനായിട്ടില്ല.

ഓപ്പണറെന്ന നിലയില്‍ ഇനിയും രോഹിത്തിനെ പരിഗണിക്കുന്നത് ശരിയായ രീതിയല്ല. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക്കിനെ ഇതിനോടകം കൊണ്ടുവന്നിട്ടുണ്ട്. ഇനിയും രോഹിത് കളി തുടരുന്നത് താരത്തിന്റെ തന്നെ വില കളയുകയാണ്. ഇപ്പോള്‍ ഇംപാക്ട് പ്ലയറായി ബാറ്റിങ്ങില്‍ മാത്രമാണ് രോഹിത്തിനെ പരിഗണിക്കുന്നത്. രോഹിത്തിന്റെ ഉപദേശങ്ങള്‍ ടീമിന് ആവശ്യമാണ്. അദ്ദേഹത്തെ മെന്റര്‍ റോളിലേക്ക് മാറ്റേണ്ട സമയം അതിക്രമിച്ചെന്ന് തന്നെ പറയാം.

mohammed shami

യുസ് വേന്ദ്ര ചഹാല്‍

ഐപിഎല്ലിലെ സൂപ്പര്‍ സ്പിന്നര്‍മാരിലൊരാളാണ് യുസ് വേന്ദ്ര ചഹാല്‍. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ് ചഹാല്‍. അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു ചഹാല്‍. എന്നാല്‍ ഇത്തവണ പഞ്ചാബ് കിങ്‌സിനൊപ്പമാണ്. ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സിനൊപ്പം മികച്ച പ്രകടനം നടത്താന്‍ ചഹാലിന് സാധിക്കുന്നില്ല. സീനിയര്‍ താരമാണെന്ന് പരിഗണിക്കാതെ ചഹാലിനെ മാറ്റിനിര്‍ത്തുന്നതാണ് പഞ്ചാബിന് നല്‍കിയത്. വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കാത്ത ചഹാലിനെ ഇനിയും വിശ്വസിച്ച് മുന്നോട്ട് പോകുന്നത് പഞ്ചാബിനെ പിന്നോട്ടടിക്കാനാണ് സാധ്യത.

സഞ്ജു സാംസണ്‍ ഉപയോഗിച്ചതുപോലെ ചഹാലിനെ വേണ്ടവിധം ഉപയോഗിക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ തല്ലുകൊള്ളിയായി ചഹാല്‍ മാറുകയും ടീമിന് ബാധ്യതയായി മാറുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ ചഹാലിനെ പുറത്തിരുത്തുന്നതാണ് പഞ്ചാബിന് നല്ലതെന്ന് പറയാം.

മുഹമ്മദ് ഷമി

ഇന്ത്യയുടെ സീനിയര്‍ പേസറായ മുഹമ്മദ് ഷമി ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലാണ്. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കസറിയ ഷമിക്ക് പഴയ മികവ് ഇപ്പോള്‍ അവകാശപ്പെടാനാവുന്നില്ല. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ നന്നായി തല്ലുവാങ്ങിയ ഷമി ഇന്ത്യക്കാരന്റെ ഐപിഎല്ലിലെ ഏറ്റവും മോശം ബൗളിങ് പ്രകടനമെന്ന നാണക്കേടിലേക്ക് എത്തിയിരുന്നു. ഷമിയെ ഹൈദരാബാദ് പുറത്തിരുത്തുന്നതാണ് നല്ലത്. യുവതാരങ്ങളെ കൊണ്ടുവരുന്നതാണ് ഇതിലും നല്ലത്. നിലവിലെ ഷമിയുടെ ബൗളിങ് പ്രകടനം ടീമിന് വലിയ ബാധ്യതയാണെന്ന് തന്നെ പറയാം.

Story first published: Tuesday, April 15, 2025, 11:26 [IST]
Other articles published on Apr 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+