മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. കൂടാതെ ഈ സീസണിന് പിന്നാലെ തന്നെ ടി20 ലോകകപ്പും വരാന്‍ പോവുകയാണ്.
അതുകൊണ്ടുതന്നെ എല്ലാ താരങ്ങളും വളരെ പ്രാധാന്യത്തോടെയാണ് ഇത്തവണത്തെ ഐപിഎല്‍ സീസണെ കാണുന്നത്. ആരാവും ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തുകയെന്നത് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണ്. വിരാട് കോലി, ജോസ് ബട്‌ലര്‍, ശുബ്മാന്‍ ഗില്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ഇത്തവണ ഓറഞ്ച് ക്യാപിലേക്കെത്താന്‍ കെല്‍പ്പുള്ളവരാണ്. ഇപ്പോഴിതാ ആരാവും ഇത്തവണ ഓറഞ്ച് ക്യാപ് നേടുകയെന്നത് പ്രവചിച്ചിരിക്കുകയാണ് യുസ് വേന്ദ്ര ചഹാല്‍.
വിരാട് കോലി, ശുബ്മാന്‍ ഗില്‍ എന്നിവരെയെല്ലാം തഴഞ്ഞ ചഹാല്‍ ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരിലൊരാളാവും ഇത്തവണ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവുമെന്നാണ് ചഹാല്‍ പ്രവചിച്ചിരിക്കുന്നത്. 2022 സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തിയത് ബട്‌ലറായിരുന്നു. നാല് സെഞ്ച്വറി ഉള്‍പ്പെടെ 17 മത്സരത്തില്‍ നിന്ന് 863 റണ്‍സാണ് ചഹാല്‍ നേടിയത്. ജയ്‌സ്വാള്‍ സമീപകാലത്തായി ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന താരമാണ്.
ഓരോ സീസണിന് ശേഷവും പ്രകടനം മെച്ചപ്പെടുത്ത താരമാണ് ജയ്‌സ്വാള്‍. അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് 624 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ഐപിഎല്ലിന്റെ ഒരു സീസണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന അണ്‍ക്യാപ്പഡ് താരമായി ജയ്‌സ്വാള്‍ മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയ ജയ്‌സ്വാള്‍ ഗംഭീര പ്രകടനത്തോടെ കൈയടിയും നേടുകയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ റെക്കോഡ് പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചത്.

ചഹാല്‍ തിരഞ്ഞെടുത്ത രണ്ട് താരങ്ങളും രാജസ്ഥാന്‍ റോയല്‍സ് താരങ്ങളാണ്. ഇത്തവണ രാജസ്ഥാനൊപ്പം ബട്‌ലറും ജയ്‌സ്വാളും കസറുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. രാജസ്ഥാന്റെ ഓപ്പണര്‍മാരാണ് ബട്‌ലറും ജയ്‌സ്വാളും. അതുകൊണ്ടുതന്നെ രണ്ട് പേര്‍ക്കും റണ്‍വേട്ടക്കാരില്‍ തലപ്പത്തെത്താനുള്ള അവസരമുണ്ട്. ബട്‌ലറിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. അവസാന ഐപിഎല്ലില്‍ ബട്‌ലര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
ഇത്തവണ ബട്‌ലര്‍ ഫോമിലേക്കെത്താത്ത പക്ഷം രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാവില്ല. അവസാന സീസണില്‍ രാജസ്ഥാന് പ്ലേ ഓഫിലേക്കെത്താനായിരുന്നില്ല. അഞ്ചാം സ്ഥാനക്കാരായിരുന്നു സഞ്ജുവും സംഘവും. ഇത്തവണത്തെ സീസണില്‍ രാജസ്ഥാന് പ്ലേ ഓഫിലേക്കെത്താനാവാത്ത പക്ഷം സഞ്ജുവിന്റെ നായകസ്ഥാനമടക്കം തെറിച്ചേക്കും. ചഹാലിനെ സംബന്ധിച്ചും വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തുള്ളത് ചഹാലാണ്.
മുന്‍ ആര്‍സിബി താരമായ ചഹാല്‍ 145 മത്സരത്തില്‍ നിന്ന് 187 വിക്കറ്റാണ് നേടിയത്. ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ചഹാലിനെ വാര്‍ഷിക കരാറില്‍ നിന്നും പുറത്താക്കിയിരുന്നു. അതുകൊണ്ടുതന്നെ വരുന്ന ഐപിഎല്‍ സീസണില്‍ കസറി ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മറുപടി നല്‍കാനാവും ചഹാല്‍ ശ്രമിക്കുക. അവസാന സീസണില്‍ ചഹാല്‍ തിളങ്ങിയിരുന്നു. പര്‍പ്പിള്‍ ക്യാപ്പും നേടി. എന്നാല്‍ ഇത്തവണ പര്‍പ്പിള്‍ ക്യാപ് നേടുക റാഷിദ് ഖാനാവുമെന്നാണ് ചഹാല്‍ പറയുന്നത്.
ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് അഫ്ഗാന്‍ സ്പിന്നറുള്ളത്. അവസാന സീസണില്‍ 17 മത്സരത്തില്‍ നിന്ന് 27 വിക്കറ്റാണ് റാഷിദ് ഖാന്‍ നേടിയത്. ഇത്തവണ ശുബ്മാന്‍ ഗില്ലിന് കീഴിലാണ് ഗുജറാത്തിറങ്ങുന്നത്. റാഷിദ് നിലവിലെ ഏറ്റവും മികച്ച ടി20 സ്പിന്നറാണ്. അതുകൊണ്ടുതന്നെ വിക്കറ്റ് വേട്ടക്കാരില്‍ റാഷിദ് തലപ്പത്തേക്കെത്തിയാലും അത്ഭുതപ്പെടാനാവില്ല. അവസാന സീസണില്‍ കസറിയ മുഹമ്മദ് ഷമി ഇത്തവണ കളിക്കുന്നില്ല. പരിക്കാണ് താരത്തിന് സീസണ്‍ നഷ്ടമാവാന്‍ കാരണം.