For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: നെറ്റ്‌സില്‍ സഞ്ജുവിന്റെ സിക്‌സര്‍ മഴ, ആര്‍പ്പുവിളിച്ച് ചഹാല്‍! വീഡിയോ വൈറല്‍

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാണുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ഇത്തവണ രണ്ടാം കിരീടമാണ് സ്വപ്‌നം കാണുന്നത്. പ്രഥമ സീസണില്‍ ഷെയ്ന്‍ വോണിന് കീഴില്‍ കപ്പടിച്ച രാജസ്ഥാന് രണ്ടാം കിരീടം ഇപ്പോഴും മോഹമായി തുടരുന്നു. ഇത്തവണ സംതുലിതമായ താരനിരയാണ് രാജസ്ഥാനുള്ളത്. ശക്തമായ പടയൊരുക്കവും ടീം നടത്തിക്കൊണ്ടിരിക്കുന്നു.

രാജസ്ഥാന്റെ നെറ്റ്‌സ് പരിശീലനം തുടര്‍ച്ചയായി നടക്കവെ ബാറ്റിങ് മികവ് കാട്ടി കൈയടി നേടുകയാണ് സഞ്ജു സാംസണ്‍. ബൗളര്‍മാരെ തലങ്ങും വിലങ്ങും സിക്‌സര്‍ പായിക്കുന്ന സഞ്ജുവിനെയാണ് നെറ്റ്‌സില്‍ കണ്ടത്. സ്പിന്നര്‍മാര്‍ക്കെതിരേയാണ് സഞ്ജു ബാറ്റിങ് പരിശീലനം നടത്തിയത്. സഞ്ജു ബാറ്റ് ചെയ്യുമ്പോള്‍ പിന്നില്‍ പാഡണിഞ്ഞ് ബാറ്റും പിടിച്ച് ചഹാല്‍ നില്‍ക്കുന്നുണ്ടായിരുന്നു. സഞ്ജുവിന്റെ ഷോട്ടുകളെ നല്ല കമന്റുകള്‍ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ചഹാലിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

വിശ്വസിക്കാനാവാത്ത ഷോട്ട്, സൂപ്പര്‍ സൂപ്പര്‍, തുടങ്ങിയ കമന്റുകളിലൂടെയാണ് ചഹാല്‍ സഞ്ജുവിനെ പ്രോത്സാഹിപ്പിച്ചത്. സ്പിന്നറായ ചഹാല്‍ രാജസ്ഥാന്‍ റോയല്‍സിലെ ഏറ്റവും രസികനായ താരങ്ങളിലൊരാളാണ്. സഞ്ജുവിനോട് അടുത്ത സൗഹൃദവും ചഹാലിനുണ്ട്. സഞ്ജുവിനൊപ്പം റീല്‍സ് വീഡിയോകളടക്കം ചെയ്ത് പലപ്പോഴും ചഹാല്‍ കൈയടി നേടിയിട്ടുണ്ട്. എന്തായാലും ചഹാലിന്റെ സഞ്ജുവിനൊപ്പമുള്ള പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സഞ്ജു സാംസണെ സംബന്ധിച്ചും രാജസ്ഥാനെ സംബന്ധിച്ചും വരുന്ന ഐപിഎല്‍ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജുവിന് മികവ് തെളിയിക്കാനാവാതെ പോയാല്‍ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെട്ടേക്കില്ല. അതുകൊണ്ടുതന്നെ ഗംഭീര ബാറ്റിങ് പ്രകടനം സഞ്ജുവിന് നടത്തേണ്ടതായുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സഞ്ജുവിന് കഴിവുണ്ട്.

sanju samson

എന്നാല്‍ പ്രധാന പ്രശ്‌നം സ്ഥിരതയാണ്. മികച്ച പ്രകടനം സ്ഥിരതയോടെ നടത്താനാവാത്ത പക്ഷം സഞ്ജു ടി20 ലോകകപ്പില്‍ നിന്ന് തഴയപ്പെട്ടേക്കും. രാജസ്ഥാനെ ഇത്തവണ പ്ലേ ഓഫിലേക്കെത്തിക്കേണ്ടതും സഞ്ജുവിന്റെ ഉത്തരവാദിത്തമാണ്. അവസാന സീസണില്‍ പ്ലേ ഓഫ് ഉറപ്പിച്ച നിലയില്‍ നന്നായി തുടങ്ങാന്‍ സഞ്ജുവിനും സംഘത്തിനും സാധിച്ചു. എന്നാല്‍ രണ്ടാം പാദത്തിലാണ് ടീം കളിമറന്നത്. ഇതോടെ അഞ്ചാം സ്ഥാനക്കാരായി.

ഇത്തവണ എന്ത് വിലകൊടുത്തും പ്ലേ ഓഫിലേക്കെത്താനാവാതെ പോയാല്‍ രാജസ്ഥാന്‍ നായകസ്ഥാനം സഞ്ജുവിന് നഷ്ടമായേക്കും. അതുകൊണ്ടുതന്നെ പ്ലേ ഓഫില്‍ ഇടം നേടിയെടുക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇത്തവണയും പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങള്‍ രാജസ്ഥാനുണ്ട്. സമീപകാലത്ത് ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന യശ്വസി ജയ്‌സ്വാള്‍ രാജസ്ഥാന്റെ ഓപ്പണറാണ്. റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കെത്താന്‍ കെല്‍പ്പുള്ള താരമാണ് ജയ്‌സ്വാള്‍.

അവസാന സീസണില്‍ ജോസ് ബട്‌ലര്‍ ശരാശരി മാത്രമായിരുന്നു. എന്നാല്‍ പുതിയ സീസണില്‍ താരം കൂടുതല്‍ മികച്ച പ്രകടനത്തോടെ ടീമിനായി കസറുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മധ്യനിരയില്‍ ദ്രുവ് ജുറേല്‍, റിയാന്‍ പരാഗ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. പരാഗ് ഗംഭീര ഫോമിലാണ്. നെറ്റ്‌സില്‍ സിക്‌സര്‍ പായിച്ച് ജനല്‍ച്ചില്ലടക്കം പരാഗ് പൊട്ടിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ പരാഗിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്.

എന്നാല്‍ ഈ മികവ് രാജസ്ഥാനൊപ്പം മത്സരങ്ങളില്‍ കാട്ടാനാവുമോയെന്നതാണ് അറിയേണ്ടത്. ഫിനിഷര്‍ റോളില്‍ ദ്രുവ് ജുറേലിന്റെ മികവും എടുത്തു പറയേണ്ടതാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ജുറേല്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. ജുറേല്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് ഇത്തവണ കളിക്കാനിറങ്ങുന്നത്. ഇത് രാജസ്ഥാന് ഗുണം ചെയ്യുമെന്ന് കരുതാം. എന്തായാലും രാജസ്ഥാന്‍ മികച്ച ഐപിഎല്‍ സീസണാണ് പ്രതീക്ഷിക്കുന്നത്.

Story first published: Monday, March 18, 2024, 11:33 [IST]
Other articles published on Mar 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+