For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 2021ല്‍ മുട്ടിടിച്ചു, ഇന്ന് ജയ്‌സ്വാള്‍ ബൗളര്‍മാരുടെ പേടി സ്വപ്നം! മാറ്റത്തെക്കുറിച്ച് കോച്ച്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ഇന്ന് ആരംഭിക്കുകയാണ്. ഇത്തവണ എല്ലാ ടീമുകളും ശക്തമായ താരനിരയോടെയെത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. മലയാളി ആരാധകരെ സംബന്ധിച്ച് സഞ്ജു സാംസണ്‍ നായകനായിട്ടുള്ള രാജസ്ഥാന്‍ റോയല്‍സിനോട് പ്രത്യേക ഇഷ്ടമാണുള്ളത്. രാജസ്ഥാന്‍ കപ്പടിക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആരാധകരുണ്ടെന്നതാണ് വാസ്തവം. രാജസ്ഥാന്‍ നിരയില്‍ മാച്ച് വിന്നര്‍മാരായ നിരവധി താരങ്ങളുണ്ട്.

അതിലൊരാളാണ് യശ്വസി ജയ്‌സ്വാള്‍. ഇത്തവണ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവാന്‍ സാധ്യതയുണ്ടെന്ന് കൂടുതല്‍ പേരും വിലയിരുത്തപ്പെടുന്ന താരമാണ് ജയ്‌സ്വാള്‍. ഓപ്പണറായി ഇറങ്ങി തല്ലിത്തകര്‍ക്കുന്ന ജയ്‌സ്വാള്‍ 2021 സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ബൗളര്‍മാരെ നേരിടാന്‍ ഭയപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ എല്ലാ ബൗളര്‍മാരും ഭയക്കുന്ന ബാറ്റ്‌സ്മാനായി വളരാന്‍ ജയ്‌സ്വാളിനായി. ഇപ്പോഴിതാ ജയ്‌സ്വാളിന്റെ വളര്‍ച്ചയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ പരിശീലകന്‍ ജ്വാല സിങ്.

Yashasvi Jaiswal

'രാജസ്ഥാന്‍ റോയല്‍സിനൊപ്പം അവന്‍ വളരെ തിരക്കിലാണ്. അവസാന വര്‍ഷം ജയ്‌സ്വള്‍ നിരവധി റണ്‍സ് നേടിയിരുന്നു. അവനില്‍ നിന്ന് മികച്ച പ്രകടനം ഈ വര്‍ഷം വീണ്ടും പ്രതീക്ഷിക്കുന്നു. ഐപിഎല്ലില്‍ സ്ഥിരതയോടെ കളിക്കുകയെന്നത് വളരെ പ്രയാസമാണ്. അവനെ സംബന്ധിച്ച് നിലവിലെ പ്രകടനം തുടരുകയെന്നത് മാത്രമാണ് ചെയ്യേണ്ടത്. അവന്‍ നല്ല രീതിയില്‍ മുന്നൊരുക്കം നടത്തുന്നുണ്ട്. ഇതിനോടകം ഐപിഎല്ലില്‍ 3 സീസണ്‍ കളിക്കാന്‍ ജയ്‌സ്വാളിനായിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഇപ്പോള്‍ അവന്‍ യുവതാരമല്ല. ടീമിലെ പ്രധാന താരങ്ങളിലൊരാളാണ് ജയ്‌സ്വാള്‍. അതുകൊണ്ടുതന്നെ ടീം മാനേജ്‌മെന്റും നായകനും അവന് അല്‍പ്പം കൂടി ഉത്തരവാദിത്തങ്ങള്‍ നല്‍കണം. ഈ സീസണിലും അവന്‍ മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. 2021 സീസണിന് ശേഷം ജയ്‌സ്വാള്‍ ആകെ നിരാശയിലായിരുന്നു. എന്നെ ഫോണ്‍വിളിച്ച് കരഞ്ഞു. എന്റെ ക്രിക്കറ്റ് കരിയര്‍ തീര്‍ന്നെന്ന് പറഞ്ഞു. വലിയ ഉയരങ്ങളിലേക്ക് പോകാന്‍ എനിക്ക് സാധിക്കുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞു.

ആ സമയത്ത് ഇത്തരത്തില്‍ ആക്രമിച്ച് കളിക്കാന്‍ അവന് സാധിച്ചിരുന്നില്ല. കുറച്ച് മികച്ച ഷോട്ടുകള്‍ കളിക്കുന്നവന്‍ എന്നത് മാത്രമായിരുന്നു അടയാളം. പിന്നീട് ഞാന്‍ അവനെ നേരിട്ട് കാണുകയും കഴിയുന്ന അത്ര സിക്‌സുകള്‍ നേടാന്‍ ശ്രമിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. അത് അവന്‍ ഉള്‍ക്കൊണ്ടു. എവിടെയാണ് ഷോട്ട് കളിക്കേണ്ടത്, എവിടെയാണ് സിക്‌സര്‍ പറത്തേണ്ടത് എന്നത് സംബന്ധിച്ച് കൃത്യമായ ധാരണ അവനുണ്ട്. ഇപ്പോള്‍ അവന്‍ ആരേയും ഭയക്കാത്ത ബാറ്റ്‌സ്മാനാണ്' ജ്വാല സിങ് പറഞ്ഞു.

ഏത് ബൗളറേയും കടന്നാക്രമിക്കാന്‍ ജയ്‌സ്വാള്‍ ധൈര്യം കാട്ടുന്നു. സ്പിന്നിനേയും പേസിനേയും ഒരുപോലെ തല്ലിത്തകര്‍ക്കുന്ന ജയ്‌സ്വാള്‍ ഇത്തവണ ചരിത്ര പ്രകടനത്തോടെ എല്ലാവരേയും ഞെട്ടിക്കാന്‍ സാധ്യതയുണ്ട്. രാജസ്ഥാന്റെ കുതിപ്പില്‍ നിര്‍ണ്ണായകമാവുന്ന താരം ജയ്‌സ്വാളാണെന്ന് നിസംശയം പറയാം.

Story first published: Friday, March 22, 2024, 16:32 [IST]
Other articles published on Mar 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+