For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 24, 5, 10, 0, ജയ്‌സ്വാളിന് ഇതെന്ത് പറ്റി? ടി20 ലോകകപ്പ് കളിക്കില്ലേ! ഫ്‌ളോപ്പ് ഷോ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് റണ്‍വേട്ടക്കാരില്‍ ഒന്നാമനാവുമെന്ന് കൂടുതല്‍ പേരും വിലയിരുത്തിയ താരമാണ് യശ്വസി ജയ്‌സ്വാള്‍. രാജസ്ഥാന്‍ റോയല്‍സിന്റെ ഇടം കൈയന്‍ ഓപ്പണര്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ റെക്കോഡ് പ്രകടനം നടത്തിയതാണ് എല്ലാവരുടേയും പ്രതീക്ഷ ഉയര്‍ത്തിയത്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ കാഴ്ചവെക്കുന്നത്.

24, 5, 10, 0 എന്നിങ്ങനെയാണ് ജയ്‌സ്വാളിന്റെ ആദ്യ നാല് മത്സരത്തിലെ സ്‌കോര്‍. ഒന്നും ചെയ്യാനാവാതെ ജയ്‌സ്വാള്‍ വിക്കറ്റ് വലിച്ചെറിയുന്നതാണ് കാണുന്നത്. തുടക്കത്തിലേ കടന്നാക്രമിക്കാനുള്ള ജയ്‌സ്വാളിന്റെ ശ്രമമാണ് വിക്കറ്റ് നഷ്ടമാവാനുള്ള പ്രധാന കാരണം. നിലയുറപ്പിച്ച ശേഷം കടന്നാക്രമിക്കാന്‍ ജയ്‌സ്വാളിന് സാധിക്കുന്നില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേ 2ാം പന്തില്‍ അക്കൗണ്ട് തുറക്കാനാവാതെ ജയ്‌സ്വാള്‍ മടങ്ങി.

virat kohli

ജോസ് ബട്‌ലര്‍ ആര്‍സിബിക്കെതിരായ മത്സരത്തിലൂടെ ഫോമിലേക്കുയര്‍ന്നെങ്കിലും ജയ്‌സ്വാളിന് താളം കണ്ടെത്താനാവുന്നില്ല. നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നതോടെ ജയ്‌സ്വാളിന്റെ ടി20 ലോകകപ്പിലെ സീറ്റും ചോദ്യമുയര്‍ത്തുന്നതാണ്. ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്തിനായി ശക്തമായ മത്സരമാണ് നടക്കുന്നത്. ശുബ്മാന്‍ ഗില്‍ ഗംഭീര പ്രകടനം നടത്തുമ്പോള്‍ ജയ്‌സ്വാളിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.

അഭിഷേക് ശര്‍മയുടെ സമീപകാല പ്രകടനങ്ങളും മികച്ചതാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള അഭിഷേക് ഈ സീസണിലും മിന്നല്‍ ഫോമിലാണ്. പവര്‍പ്ലേയില്‍ കടന്നാക്രമിച്ച് കളിക്കാന്‍ അഭിഷേകിന് സാധിക്കുന്നു. ജയ്‌സ്വാളിനെപ്പോലെ അഭിഷേകും ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതിനാല്‍ സെലക്ടര്‍മാര്‍ മാറി ചിന്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എല്ലാവരുടേയും പ്രശംസയേറ്റുവാങ്ങിയ ജയ്‌സ്വാള്‍ ഫ്‌ളോപ്പാവുന്നതാണ് നിരാശപ്പെടുത്തുന്നത്.

എന്നാല്‍ ഒരു ഷോട്ട് കൊണ്ട് പോലും ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിവുള്ളവനാണ് ജയ്‌സ്വാള്‍. അതുകൊണ്ടുതന്നെ അടുത്ത മത്സരത്തിലൂടെത്തന്നെ താരം തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ജോസ് ബട്‌ലറുടെ 100ാം ഐപിഎല്‍ മത്സരമായിരുന്നു ആര്‍സിബിക്കെതിരേ നടന്നത്. 30 പന്തില്‍ ഫിഫ്റ്റി നേടി ബട്‌ലര്‍ തന്റെ 100ാം മത്സരം ആഘോഷിച്ചു. 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് ബട്‌ലര്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.

മോശം ഫോമില്‍ തുടരുന്ന ജയ്‌സ്വാളിനെതിരേ ട്രോളുകളും ഉയരുന്നുണ്ട്. ഫ്‌ളാറ്റ് പിച്ചുകളില്‍ മാത്രം തിളങ്ങുന്ന താരമാണ് ജയ്‌സ്വാളെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ബാറ്റിങ് ദുഷ്‌കരമുള്ളതും നല്ല വേഗവുമുള്ള പിച്ചുകളില്‍ ജയ്‌സ്വാള്‍ വിറക്കുമെന്നും ഇന്ത്യ ശുബ്മാന്‍ ഗില്ലിനെ രോഹിത്തിനൊപ്പം ലോകകപ്പില്‍ ഓപ്പണറാക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ശുബ്മാന്‍ ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന താരമല്ല. എന്നാല്‍ നിലയുറപ്പിച്ചാല്‍ വലിയ സ്‌കോറിലേക്കെത്താന്‍ കഴിവുണ്ട്.

രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ പ്രകടനം ഗംഭീരമായിരുന്നു. നിര്‍ണ്ണായക സാഹചര്യത്തില്‍ അര്‍ധ സെഞ്ച്വറിയോടെ കസറാന്‍ സഞ്ജുവിനായി. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കുന്ന സഞ്ജുവിനെയാണ് ഈ സീസണില്‍ കാണുന്നത്. സീസണിലെ രണ്ടാം ഫിഫ്റ്റിയാണ് സഞ്ജു നേടിയെടുത്തത്. 33 പന്തില്‍ 6 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജു അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സഞ്ജു എത്തുമോയെന്നത് കണ്ടറിയാം.

നേരത്തെ ആദ്യം ബാറ്റുചെയ്ത ആര്‍സിബി 3 വിക്കറ്റിന് 183 എന്ന മികച്ച സ്‌കോറിലേക്കെത്തിയത് വിരാട് കോലിയുടെ സെഞ്ച്വറിക്കരുത്തിലാണ്. 72 പന്തില്‍ 12 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 113 റണ്‍സോടെ കോലി പുറത്താവാതെ നിന്നു. ഫഫ് ഡുപ്ലെസിസ് 33 പന്തില്‍ 44 റണ്‍സും നേടി. കോലിയുടെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ആര്‍സിബിയുടെ മറ്റ് എല്ല ബാറ്റ്‌സ്മാന്‍മാരും ചേര്‍ന്ന് 48 പന്തില്‍ 59 റണ്‍സാണ് നേടിയത്. 11 റണ്‍സാണ് എക്‌സ്ട്രാസായി ലഭിച്ചത്.

Story first published: Saturday, April 6, 2024, 22:30 [IST]
Other articles published on Apr 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+