Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 16.9 ശരാശരി, 125 സ്‌ട്രൈക്ക് റേറ്റ്; സാഹ എന്തിന് ടീമില്‍? വേഡിനെ കളിപ്പിക്കൂ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ് വൃദ്ധിമാന്‍ സാഹ. സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സാഹ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണറാണ്. തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും താരത്തിന് തിളങ്ങാനാവുന്നില്ല. ആര്‍സിബിക്കെതിരേ ആദ്യ ഓവറില്‍ത്തന്നെ സാഹ പുറത്തായിരിക്കുകയാണ്. 4 പന്ത് നേരിട്ട് 5 റണ്‍സാണ് സാഹക്ക് നേടാനായത്. ഇതില്‍ ഒരു ബൗണ്ടറിയും ഉള്‍പ്പെടും. സ്വപ്‌നില്‍ സിങ്ങിന്റെ പന്തിലാണ് സാഹയുടെ മടക്കം.

ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും സാഹക്ക് തിളങ്ങാനായിട്ടില്ല. 8 ഇന്നിങ്‌സില്‍ നിന്ന് 135 റണ്‍സാണ് സാഹ നേടിയത്. 16.9 ശരാശരിയിലും 125 സ്‌ട്രൈക്ക് റേറ്റിലുമാണ് സാഹ കളിച്ചത്. 39 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മാത്യു വേഡ് ടീമിലുണ്ടായിട്ടും സാഹയെയാണ് ഗുജറാത്ത് കളിപ്പിക്കുന്നത്. ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടാന്‍ സാഹക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. സാഹയെ ഇനിയും കളിപ്പിക്കുന്നത് മണ്ടത്തരമാണെന്നാണ് ആരാധക പക്ഷം.

പരിശീലകന്‍ ആശിഷ് നെഹ്‌റ എന്തുകൊണ്ടാണ് സാഹയെ പിന്തുണക്കുന്നതെന്നും പകരം മികച്ച ഓപ്പണറെ കൊണ്ടുവരണമെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മാത്യു വേഡിനെ ഓപ്പണറാക്കണം. നിലവില്‍ ഗുജറാത്തിനെ പിന്നോട്ടടിക്കുന്നത് മികച്ച തുടക്കം ലഭിക്കാത്തതാണ്. പ്ലേ ഓഫിലേക്ക് ടൂര്‍ണമെന്റ് അടുക്കവെ സാഹയെ മാറ്റേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. തുടക്കത്തിലേ സാഹ മടങ്ങുന്നത് നായകനും ഓപ്പണറുമായ ശുബ്മാന്‍ ഗില്ലിനേയും സമ്മര്‍ദ്ദത്തിലാക്കും.

ഇതോടെ പവര്‍പ്ലേയിലെ റണ്ണൊഴുക്ക് കുറയുന്നു. ഇത് ഗുജറാത്തിന്റെ സ്‌കോര്‍ബോര്‍ഡിനെ കാര്യമായി ബാധിക്കുന്നുണ്ട്. മികച്ച തുടക്കം ലഭിക്കാതെ ഗുജറാത്തിന് വരുന്ന മത്സരങ്ങള്‍ കടുപ്പമാവും. അതുകൊണ്ടുതന്നെ സാഹയെ മാറ്റി പകരം മികച്ച ഓപ്പണറെ പരിഗണിക്കാന്‍ ഗുജറാത്ത് തയ്യാറാവണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. സീനിയര്‍ താരമായ സാഹയെ പ്രായം തളര്‍ത്തുന്നുണ്ടെന്നതാണ് വസ്തുത. ഈ സീസണോടെ താരം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.

wriddhiman saha

ആര്‍സിബിക്കെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്ത് 3 വിക്കറ്റിന് 200 റണ്‍സാണ് നേടിയത്. ശുബ്മാന്‍ ഗില്ലിന് തിളങ്ങാനായില്ല. പവര്‍പ്ലേയില്‍ ഒച്ചിഴയും വേഗത്തില്‍ നീങ്ങിയ ഗില്‍ 19 പന്തില്‍ 16 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ 1 ഫോറും ഉള്‍പ്പെടും. 45 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ഗുജറാത്തിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത് സായ് സുദര്‍ശന്‍ (84), ഷാരൂഖ് ഖാന്‍ (58) കൂട്ടുകെട്ടാണ്. നാലാം നമ്പറില്‍ ഇറങ്ങിയ ഷാരൂഖ് ലഭിച്ച അവസരം മുതലാക്കി.

30 പന്തില്‍ 3 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് ഷാരൂഖിന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി. പതിയെ തുടങ്ങിയ സുദര്‍ശന്‍ പിന്നീട് കത്തിക്കയറി. 49 പന്തില്‍ 8 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 84 റണ്‍സാണ് സുദര്‍ശന്‍ നേടിയത്. മൂന്നാമനായി ഇറങ്ങി സുദര്‍ശന്‍ പുറത്താവാതെ നിന്നു. ഡേവിഡ് മില്ലര്‍ 19 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 26 റണ്‍സാണ് നേടിയത്.

്‌ലെയിങ് ഇലവന്‍: ഗുജറാത്ത് ടൈറ്റന്‍സ്- വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, അസ്മത്തുല്ല ഒമര്‍സായി, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, സായ് കിഷോര്‍, മോഹിത് ശര്‍മ, നൂര്‍ അഹമ്മദ്

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- വിരാട് കോലി, ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വില്‍ ജാക്ക്‌സ്, രജത് പാട്ടിധാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്സ് വെല്‍, കരന്‍ ശര്‍മ, മുഹമ്മദ് സിറാജ്, യഷ് ദയാല്‍, സ്വപ്നില്‍ സിങ്

Story first published: Sunday, April 28, 2024, 17:48 [IST]
Other articles published on Apr 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+